- April 7, 2022
- -

ഫർണിഷിങ്ങിലെ കലാവിരുത്
ഫർണിഷിങ് ഒരു കലയാണ്. നിറങ്ങളും ടെക്സ്ച്ചറുകളും മിതമായ അളവിൽ അനുയോച്യമായ ഇടങ്ങളിൽ മാത്രം പ്രൗഢിയായും കലാപരമായും ചെയ്യേണ്ട ഒന്നാണ്.
നാച്ചുറൽ ടെക്സ്ചർ
തടിയായാലും തുണി ആയാലും പ്രതലങ്ങളുടെ തനത് ടെക്സ്ചർ നിലനിർത്തുക എന്നതാണ് ഫർണിഷിങ്ങിൽ കൂടുതൽ പേരും പിന്തുടരുന്ന നിയമം. മങ്ങിയ നിറങ്ങളുടെയും പരുക്കൻ ടെക്സ്ച്ചറുകളുടെയും സൗന്ദര്യവും പുതിയ തലമുറ ഇഷ്ടപെടുന്നു.
സോഫ അപ്ഹോൾസ്റ്ററി
അക്വാ ബ്ലൂ, അക്വാ ഗ്രീൻ, പേസ്റ്റൽ യെല്ലൊ, സോഫ്റ്റ് ഗ്രേ ഇങ്ങനെ കണ്ണിനെ ആകർഷിക്കുന്ന നിറങ്ങൾ സോഫയുടെ അപ്ഹോൾസ്റ്ററിയിൽ കാണാം. മൾട്ടി കളർ ക്ലോത്ത് അപ്ഹോൾസ്റ്ററിയും ഫാഷനാണ്.
വലിയ പ്രിന്റുകൾ
വലിയ പ്രിന്റുകളും മോട്ടിഫുകളും സോളിഡ് നിറങ്ങൾക്കൊപ്പം തന്നെ ഉപയോഗിക്കുന്ന ട്രെൻഡ് സോഫ്റ്റ് ഫർണിഷിങ്ങിൽ വരും കാലങ്ങളിലും തുടരും. ബെഡ് സ്പ്രെഡിലും കുഷനുകളിലും ഇന്ത്യൻ പ്രിന്റുകൾ പ്രിയങ്കരമാണ്. ഫാമിലി ലിവിങ്ങിലെയും കിടപ്പുമുറികളിലെയും ഇരിപ്പിടങ്ങളുടെ അപ്ഹോൾസ്റ്ററിയിലും വലിയ പ്രിന്റ് കൊടുക്കുന്നതാണ് ഇപ്പോൾ ഉണ്ട്
ത്രെഡ് വർക്ക്
ക്രൊഷ്യേ, മേക്രം പോലുള്ള ത്രെഡ് വർക്ക് ചെയ്ത കുഷ്യനുകളും വോൾ ഹാങ്ങിങ്ങും ത്രെഡ് വർക്ക് ചെയ്ത കർട്ടനുമെല്ലാം എല്ലാവരും ഇഷ്ടപ്പെടുന്നു.
ഫർണിഷിങ്ങിന് നിറപ്പകിട്ടു കുറവായെന്നു തോന്നിയാൽ ഇൻഡോർ പ്ലാന്റ്സ് ഉപയോഗിച്ചു ആ പ്രശ്നം പരിഹരിക്കാം. ഫോട്ടോ ഫ്രെയിമുകൾ കൊണ്ട് വോൾ അലങ്കരിക്കാം. പഴയ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോകൾക്ക് ഇപ്പോൾ വൻ ഡിമാൻഡ് ആണ്. കട്ടിലിന്റെ ഹെഡ് ബോഡ് തുണിയോ തുകളോ ഉപയോഗിച്ചു അപ്ഹോൾസ്റ്ററി ചെയ്യുന്നത് മുറിയുടെ ഗാംഭീര്യം കൂട്ടും. കബോർഡ് വാതിലുകൾ ഗ്ലാസ്സിനിടയിൽ തുണി സാൻവിച് ചെയ്തോ തുണി കവറിങ് ചെയ്തോ വ്യത്യസ്തമാക്കാം. കർട്ടൻ കുഷനുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മെറ്റീരിയൽ തന്നെ ലാംപ്ഷെഡിനു ഉപയോഗിക്കാറുണ്ട്.
- 767
- 0