വീടിൻറെ തറ ഒരുക്കാം ഭംഗിയായി

വീടിന്റെ നിലം ഒരുക്കൽ വീടിന്റെ വൃത്തിയുടെയും ഉപയോഗത്തിന്റെയും മാത്രം ഭാഗമല്ല. ഡിസൈനിംഗിന്റെ തന്നെ പ്രധാനപ്പെട്ട ഭാഗമാണ് ഫ്ലോറിങ്. ഫ്ലോറിങ്ങിൽ മാറി മാറി വരുന്ന പുതിയ പ്രവണതകളെന്തൊക്കെയാണെന്നു നോക്കാം.

പാറ്റേൺസ്

ചെറിയ മുറികളിൽ നിലത്തു പാറ്റേൺസ് അനുയോച്യമല്ല എന്നായിരുന്നു ആദ്യം എല്ലാവരുടെയും മനസ്സിൽ. എന്നാൽ ഇന്ന് എത്ര ചെറിയ മുറി ആണേലും അതിൽ പാറ്റേർണികളും ബോർഡറുകളും കൊടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

ക്ലാഡിങ്

ഫ്ളോറിങ് മെറ്റീരിയലുകൾ ഭിത്തിയിലേക്കു നീളുന്നതു ഇപ്പോഴത്തെ പുതിയ ട്രെൻഡ് ആണ്. കിടപ്പു മുറിയിലൊക്കെ ഡിസൈൻ പാറ്റേൺ ആയി ഫ്ളോറിങ് മെറ്റീരിയൽ ക്ലാഡിങ് ചെയ്ത ബ്രാസ്, സ്റ്റൈൻലെസ്സ് സ്റ്റീൽ, പൗഡർ കോട്ടഡ് മെറ്റൽ എന്നിവയെല്ലാം ഇൻലെ ചെയ്തു ലക്ഷ്വറി ലുക്ക് നൽകാറുണ്ട്.

latest flooring trends

ഓൾഡ് ഈസ് ഗോൾഡ്

പഴയ ഫ്ളോറിങ് മെറ്റീരിയലുകളായ ടെറാക്കോട്ട, ഓക്‌സൈഡ്, മൊസൈക് ഇവയെല്ലാം പുതിയ ഭാവത്തിൽ തിരിച്ചു വരുന്നു. പല നിറങ്ങളിൽ ലഭിക്കുമെന്നതും ട്രോപ്പിക്കൽ ശൈലിയിലുള്ള വീടുകളുടെ പ്രചാരം കൂടിയതും ഓക്‌സൈഡിന്റെയും മോസിക്കിന്റെയും ഡിമാൻഡ് കൂട്ടി.

പ്രകൃതിദത്ത കല്ലുകൾ

കോട്ട ജയ്‌സാൽമീർ, കടപ്പ, സ്ലേറ്റ് സ്റ്റോണുകൾ ട്രെൻഡാണ്. പരുക്കൻ ഫിനിഷുകളോടും ടെക്സ്ച്ചറുകളോടും താല്പര്യമേറിയതാണ് ഇതിനു കാരണം. ബോർഡറുകൾക്കും പാറ്റേർണികൾക്കുമെല്ലാം ഈ കല്ലുകൾ പ്രയോജന പെടുത്താറുണ്ട്.

നിലം നിരപ്പാക്കൽ ഫ്ലോറിങ്ങിലെ അതിപ്രധാനമായ ഭാഗമാണ്. നിലത്തിനു കൃത്യം നിരപ്പില്ലെങ്കിൽ ടൈൽ വിരിക്കൽ എളുപ്പമല്ല. സിറ്റ് ഔട്ട് , ബാൽക്കണി, പോലുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേകം ഫ്ളോറിങ് തന്നെ തിരഞ്ഞെടുക്കണം. മണ്ണ് ചവിട്ടിക്കേറാനും പരുക്കനായി ഉപയോഗിക്കാനും സാധ്യത ഏറെ ഉള്ള സ്ഥലങ്ങളാണ്. മാത്രമല്ല മഴയും വെയിലും എല്ലാം ഏൽക്കും.

Please follow and like us:
  • 726
  • 0