kerala kitchen designs

വീട്ടിലെ അടുക്കള എങ്ങനെയായിരിക്കണം

അടുക്കളയിലാണ് ഏറ്റവും കൂടുതൽ ട്രെൻഡുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓപ്പൺ അടുക്കള ബ്രേക്ഫാസ്റ്റ് കൗണ്ടർ എന്നിങ്ങനെ പല കാഴ്ചകളും ഇന്ന് അടുക്കളയിൽ കടന്നു കൂടിയിരിക്കുന്നു. മാത്രമല്ല ഇവയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു.

സീംലെസ്സ് കിച്ചൻ

ഇന്നത്തെ പുതിയ അടുക്കളയിൽ കൗണ്ടർ ടോപ്പും ബാക്കസ്പ്ലാഷും തമ്മിൽ അതിർവരമ്പുകളില്ല. ഒന്നിന്റെ തുടർച്ചയെന്നപോലെ മറ്റൊന്ന്. ഭംഗിയോടൊപ്പം വൃത്തിയാക്കാൻ എളുപ്പമാണ്.ബാക്കസ്പ്ലാഷിൽ ടൈൽ മാറി ഗ്രാനൈറ്റ് / മാർബിളിന്റെ വലിയ സ്ലാബ് വന്നു. ഇപ്പോൾ ബാക്കസ്പ്ലാഷിലേക്കു പലതരം സ്റ്റോൺ ഫിനിഷുകൾ രംഗത്തുണ്ട്. കിച്ചൻ ക്യാബിനറ്റുകൾക്കു സ്റ്റോൺ വെനീർ നൽകുന്നത് ട്രെൻഡാണ്. ഇവ രണ്ടും കൂടി ചേരുമ്പോൾ സീംലെസ്സ് ഇഫക്ട് ലഭിക്കുന്നു. ബിൽറ്റ് – ഇൻ ഉപകരണങ്ങളും കൂടി ആയതോടെ ആ ക്യാബിനറ്റുകൾക്കും ഈ ഫിനീഷ് നല്കാൻ സാധിക്കും. സാധാരണയായി അടുക്കളയ്ക്ക് രണ്ടും മൂന്നും വാതിലുകൾ കാണാറുണ്ട്. ഡൈനിങ്ങിലേക്ക്, വർക്ക് ഏരിയിലേക്ക്, പുറത്തേക്കു എന്നിങ്ങനെ. അപ്പോൾ കൗണ്ടർ സ്പേസ് മുറിയാതെ തുടർച്ചയായി കൊടുക്കണം പ്ലാനിങ് മുതൽ ശ്രേദ്ധിച്ചാലേ ഇത് നടപ്പിലാക്കാൻ പറ്റൂ.

നിറം

ഇന്ന് ആളുകൾ കടും നിറങ്ങൾ, മെറ്റാലിക് ആക്സെൻറ്റ് എന്നിങ്ങനെയാണ് നൽകുന്നത്. ചുമരിലും ക്യാബിനെറ്റുകൾക്കും കിച്ചൻ അക്സെസ്സറികളിലുമെല്ലാം പല രീതിയിലുള്ള കടും നിറങ്ങളാണ് നൽകുന്നത്. പല പാറ്റേർന്നുകൾ ചേർത്ത് നാടകീയത സൃഷ്ടിക്കുന്നതും ഇന്നത്തെ പുതിയ അടുക്കളയിലെ ട്രെൻഡാണ്.
ട്രെൻഡ് ഏതായാലും ക്ലാസിക് വെള്ള അടുക്കളകൾ ആരെയും ആകർഷിക്കും. ആധുനികമോ ക്ലാസിക്കോ ആയ ശൈലി, ചെറുതോ വലുതോ ആയ സ്പേസ്, പ്രകാശമുള്ളതോ ഇരുണ്ടതോ ആയ ഇടങ്ങൾ, ഏതു സാഹചര്യമായാലും വെള്ള അടുക്കള അനുയോച്യമാണ്. വെള്ള നിറത്തിൽ ഇഷ്ട്ടനുസരണം അലങ്കാരങ്ങൾ നൽകുന്നതും ഇന്നത്തെ ഒരു ട്രെൻഡാണ്.

  • 955
  • 0