- December 12, 2023
- -
വീടിനിണങ്ങിയ ഇൻഡോർ പ്ലാന്റ്സ് എങ്ങനെ തിരഞ്ഞെടുക്കാം
വീട്ടിൽ ചെടികൾ വയിക്കുമ്പോഴാണ് വീടിന്റെ ഭംഗി പൂർണ്ണമാകുന്നത്. ചെടിയുടെ ഭംഗിയും രൂപവും മാത്രം കണ്ട് ചെടികൾ വാങ്ങിച്ചു വച്ച് കഴിഞ്ഞാൽ അത് ഭംഗിയിൽ വരണമെന്നില്ല. ആ ചെടി വയ്ക്കുന്ന സ്ഥാനം, അത് പരിപാലിക്കുന്ന രീതി ഇവയെ എല്ലാം ആശ്രയിച്ചിരിക്കും ഒരു ചെടിയുടെ ഭംഗി.
വീട്ടിലേക്കു ചെടികൾ വാങ്ങുന്നതിനു മുൻപ് നമുക്ക് ചെടികളുമായി ചിലവഴിക്കാൻ എത്രത്തോളം സമയം ഉണ്ട് എന്ന് നാം കണക്കാക്കണം. കൂടുതൽ സമയയവും നമ്മൾ വീട് വിട്ടു നിൽക്കേണ്ടി വരുമോ, യാത്രകൾ കൂടുതലുള്ള ജോലിയാണോ നമ്മുടേത് അങ്ങനെയെങ്കിൽ നമുക്ക് ചെടികളുമായി ചിലവഴിക്കാൻ സമയം കുറവാണ്. അങ്ങനെയാകുമ്പോൾ അധികം പരിപാലനം ആവശ്യമില്ലാത്ത ചെടികൾ വാങ്ങി വയ്ക്കുന്നതാകും ഉചിതം.
ചില ചെടികൾക്ക് സൂര്യപ്രകാശം വേറിട്ടു ലഭിച്ചാൽ മാത്രമേ വളർച്ചയുണ്ടാകുള്ളൂ. അത്തരം ചെടികൾ മുറിക്കുള്ളിൽ വച്ച് കഴിഞ്ഞാൽ അവ നല്ല പോലെ വളരില്ല. ചെടികൾ കൂടുതലും ജനലരികിൽ വയ്ക്കാൻ ശ്രദ്ധിക്കുക.
നമ്മൾ തിരഞ്ഞെടുക്കുന്ന ചെടികൾക്ക് എത്രത്തോളം പരിപാലനം വേണമെന്ന് മനസിലാക്കേണ്ടതുണ്ട്. ചില ഇൻഡോർ പ്ലാന്റ്‌സുകൾക്കും
ദിവസേനെ വെള്ളം ഒഴിക്കേണ്ടവയും ഇടയ്ക്കിടയ്ക്ക് പ്രൂണിങ് ചെയ്യേണ്ടവയും ഉണ്ട്. ഇവയെല്ലാം നമ്മുടെ ജീവിത ശൈലിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന് മനസിലാക്കിവേണം ചെടികൾ തിരഞ്ഞെടുക്കാൻ.
ആദ്യമായി ചെടികൾ വയ്ക്കാൻ തുടങ്ങുമ്പോൾ പരിപാലനം കുറഞ്ഞ ചെടികൾ വയ്ക്കുന്നതാണ് നല്ലതു. അതാകുമ്പോൾ വല്ലപ്പോഴും പരിചരണത്തിൽ ചെറിയൊരു വീഴ്ച വന്നാലും അവയുടെ വളർച്ചയെ അധികം ബാധിക്കില്ല. പിന്നീട പരിചയമായതിനു ശേഷം കൂടുതൽ പരിചരണം വേണ്ടി വരുന്ന ചെടികൾ വാങ്ങിച്ചു വച്ചാൽ മതി.
വളരെ ചെറിയ സൈസ് തൊട്ടു വളരെ പൊക്കമുള്ള ഇൻഡോർ പ്ലാന്റ്സ് വരെ ഇന്ന് ലഭ്യമാണ്. നമ്മുടെ മുറിയുടെ വലിപ്പവും ആകൃതിയും ഫ്ലോർ സ്പേസും എല്ലാം കണക്കിലെടുത്തു വേണം ഒരു ഇൻഡോർ പ്ലാന്റ്സ് വാങ്ങിക്കാൻ.
വീടിനുള്ളിൽ വായു നിലവാരം വർധിപ്പിക്കുക, വീടിന്റെഭംഗി കൂട്ടുക, വീടിനുള്ളിൽ പ്രത്യേക ആംബിയൻസ് ശൃഷ്ടിക്കുക, എന്നിങ്ങനെ പല ഉദ്ദേശത്തോടെയാണ് പലരും വീടിനകത്തു ചെടികൾ വച്ച് പിടിപ്പിക്കുന്നത്. ഇതിൽ ഏതു ഉദേശമാണ് നിങ്ങളുടേത് എന്ന് മനസിലാക്കി അതിനു യോജിച്ച ചെടികൾ വേണം വാങ്ങിക്കാൻ.
- 707
- 0