kerala home gardening ideas

വീടിൻറെ മുറ്റം ഭംഗിയാക്കാം

വീടിന്റെ അകത്തളം പോലെത്തന്നെ പ്രധാനപെട്ടതാണ് വീടിന്റെ മുറ്റവും. വീടിന്റെ ലാൻഡ്‌സ്‌കേപ്പിലും മറ്റും കുറച്ചൊന്നു ശ്രദ്ധിച്ചാൽ അത് വീടിൻറെ ഭംഗി കൂട്ടാൻ സഹായിക്കും. പരിപാലന ചെലവ് കുറഞ്ഞ രീതിയിൽ വീടിന്റെ മുറ്റം നമുക്ക് ഭംഗിയാക്കിയെടുക്കാം.

സൂര്യപ്രകശം വേണ്ടതും വേണ്ടാത്തതുമായ ചെടികൾ ഉണ്ട്. അവ അതിൻറെ രീതിയിൽ വച്ച് ക്രമീകരിക്കുക. അല്ലെങ്കിൽ അവ നശിച്ചുപോവുകയും അതുവഴി നമ്മൾ ചിലവാക്കിയ പൈസ നഷ്ടമാവുകയും ചെയ്യും. നല്ല പോലെ പൂക്കൾ നിറഞ്ഞ ചെടികൾ വീടിന്റെ ഭംഗി എടുത്തുകാണിക്കുന്നു.

മുൻവശം നാച്ചിറൽ സ്റ്റോൺ പോലുള്ളവ പാകുന്നത് മുറ്റം ഭംഗിയുള്ളതും വൃത്തിയുള്ളതുമാക്കി മാറ്റുന്നു. അതുപോലെതന്നെ മുറ്റം ഭംഗിയാക്കാനുള്ള മറ്റൊരു വഴിയാണ് പുല്ലുകൾ പിടിപ്പിക്കുന്നത്. അതുമാത്രമല്ല മണ്ണ് കാണാത്ത രീതിയിൽ പടരുന്ന ചെടികളും മുറ്റത്തിന്റെ ഭംഗി കൂട്ടുന്നു.

ഒരു ചെടി വാങ്ങും മുൻപേ എ ചെടിയെ പാട്ടി നല്ലപോലെ അറിഞ്ഞിരിക്കണം. അവ എത്രത്തോളം വലുപ്പം വയ്ക്കും എന്നും അവ വരൾച്ചയെ പ്രതിരോധിക്കുന്നവയാണോ എന്നും അറിഞ്ഞിരിക്കുക. പല വലിപ്പത്തിലുള്ള ചട്ടികളിൽ ചെടികൾ വയ്ക്കുന്നതാണ് ഭംഗി.

Please follow and like us:
  • 764
  • 0