- December 12, 2023
- -
വീട് പുതുക്കിപ്പണിയാണോ
വീട് പുതുക്കിപ്പണിയുമ്പോൾ ചെറിയ അസൗകര്യങ്ങൾക്കുനേരെ കണ്ണടക്കരുത്. പുതുക്കുമ്പോൾ ഒരു പിഴവുപോലുമില്ലാതെ പൂർണ്ണമായും പുതുക്കുക.
പുതിയ വീട് പണിയാൻ പ്ലാൻ വരയ്ക്കുന്നപോലെതന്നെ പുതുക്കിപ്പണിയലിനും പ്ലാൻ വരയ്ക്കുക. പ്ലാൻ അന്തിമമായാൽ മാത്രമേ പണി തുടങ്ങാവൂ അല്ലാത്ത പക്ഷം ചെലവ് കൂടും. വീട് പുതുക്കിപ്പണിയുമ്പോൾ നമ്മൾ ഭംഗിയേക്കാൾ കൂടുതൽ സൗകര്യത്തിനു മുൻതൂക്കം നൽകണം. പുതുക്കിപ്പണിത വീട് കണ്ടാൽ പുതുക്കിയതാണെന്നു തോന്നരുത്. പുതിയ ഒരു വീടായിട്ടേ തോന്നാവൂ.
കൃത്യമായ പ്ലാനിങ്ങോടെ പുതുക്കിയാൽ ചെലവ് കൂടില്ല. വുഡിന്റെ ഉപയോഗം കുറച്ചാൽ ചെലവ് കുറയ്ക്കാനാകും. നിലവിലുള്ള താടിക്കു കേടില്ലേൽ അതുതന്നെ ഉപയോഗിച്ചാൽ മതിയാകും. വീട് പുതുക്കിപ്പണിയുന്നതിനു മുന്നുതന്നെ നിലവിലുള്ള ഭിത്തിയുടെ ഉറപ്പും അടിത്തറയുടെ ബലവുമെല്ലാം ഒരു വിദഗ്ധനെകൊണ്ട് പരിശോധിപ്പിച്ച ശേഷം പുതുക്കി പണിയാൻ ആരംഭിക്കാം.
എവിടെ എന്ത് മാറ്റം വേണമെന്ന് ആർകിടെക്റ്റും വീട്ടുകാരും തമ്മിൽ കൃത്യമായ ആശയവിനിമയം വേണം. ഭിത്തികൾ പൊളിച്ചുപൊളിച്ചു മുറി വലുതാകുമ്പോൾ സ്ട്രൂക്ടറൽ സ്റ്റെബിലിറ്റി ശ്രദ്ധിക്കണം.
പുതിയതായി ഒരു നീലയോ മുറിയോ കൂട്ടിയെടുക്കുമ്പോൾ അതായത് നിലവിലുള്ള വിസ്തൃതിയിൽ വ്യത്യാസം വരുകയാണേൽ പഞ്ചായത്തിൽനിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ അനുമതി വാങ്ങേണ്ടതുണ്ട്.
- 709
- 0