bhudha statue

വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം

കൂടുതൽ സമ്പത്തോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോ എന്നിവയൊക്കെ ഉണ്ടെങ്കിലും മനസികാരോഗ്യമില്ലെങ്കിൽ കുടുംബത്തിൽ സന്തോഷം നിലനിൽക്കില്ല. മനസികാരോഗ്യവും സന്തോഷവും വർധിപ്പിക്കാൻ പോസിറ്റീവ് എനർജി നിറയ്ക്കുന്ന വിധത്തിൽ വീടിനെ ഒരുക്കേണ്ടതുണ്ട്.

വാസ്തുപരമായി വീടിനകം ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്ന് നോക്കാം.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനം നല്ലൊരു മാർഗമാണ്. വീട്ടിൽ ഒരു ധ്യാനമുറി സെറ്റ് ചെയ്യുന്നത് വളരെ നല്ലതായിരിക്കും. കിഴക്കു ദിശയിലോ വടക്കു കിഴക്കു ദിശയിലോ ആയിരിക്കണം ധ്യാനമുറിക്കായി തിരഞ്ഞടുക്കേണ്ടത്. സൂര്യോദയത്തിനു അഭിമുഖമായിരുന്നു വേണം ധ്യാനിക്കാൻ.

നെഗറ്റീവ് എനർജി അകറ്റി നിർത്തുകയും പോസിറ്റീവ് എനെർജിയെ കടത്തി വിടുകയും ചെയ്യുന്ന രീതിയിലായിരിക്കണം പ്രവേശന കവാടം ഒരുക്കാനായിട്ട്. ഷൂ റാക്ക്, വേസ്റ്റ് ബാസ്കറ്റ് എന്നിവ പ്രധാന വാതിലിനടുത്തു സ്ഥാപിക്കരുത്. ഇത് നെഗറ്റീവ് എനെർജിയെ ക്ഷണിക്കുന്നു.

സ്വസ്ഥമായി ഉറങ്ങാനും ഇരിക്കാനും ഏറ്റവും കൂടുതൽ നമ്മൾ തിരഞ്ഞെടുക്കുന്ന വൊരു ഭാഗമാണ് നമ്മുടെ ബെഡ്റൂം. അതുകൊണ്ട് തന്നെ മാനസികാരോഗ്യം കിടപ്പുമുറിയുടെ വളരെയധികം ബന്ധപെട്ടു കിടക്കുന്നു. വടക്കോട്ടോ പടിഞ്ഞാട്ടു തല വയ്ക്കുന്ന റീടൈഹയിൽ ബെഡ് സെറ്റ് ചെയ്യരുത്. കൂടാതെ കിടപ്പുമുറിയിൽ ആവശ്യമില്ലാതെ കുറെ ഫർണിച്ചറുകൾ ഇട്ടു സ്ഥല വിസ്തൃതി കുറക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

വീടിനകം അലങ്കോലപ്പെട്ടു കിടന്നാൽ അത് നെഗറ്റീവ് എനെർജിയെ ക്ഷണിച്ചു വരുത്തും. പ്രത്യേകിച്ച് ലിവിങ്റൂം എപ്പോഴും വൃത്തിയോടെ ഇടാൻ ശ്രദ്ധിക്കണം. ഉപയോഗശൂന്യവും അനാവശ്യവുമായ വസ്തുക്കൾ മുറികൾ സൂക്ഷിക്കരുത്.

വാസ്തുശാസ്ത്ര പ്രകാരം ചില നിറങ്ങൾക്ക് മനോനിലയെ സ്വാധീനിക്കാൻ കഴിയും. നീല, പച്ച, എന്നി നിറങ്ങളുടെ വ്യത്യസ്ത ഷെയ്ഡുകൾ സമാധാനം പ്രദാനം ചെയ്യുന്നു.

Please follow and like us:
  • 588
  • 0