- December 18, 2023
- -
വ്യത്യസ്തമായ സ്റ്റെയർകേസ് ഡിസൈനുകൾ പരിചയപ്പെടാം
പല ഡിസൈനുകളിൽ ചവിട്ടുപടികൾ നിർമ്മിക്കാനാകും. ബൈഫെർക്കേറ്റഡ് , ക്യാന്റിലിവർ, സർക്കുലർ, കർവ്ഡ്, എന്നിങ്ങനെ പല തരാം ഡിസൈനുകൾ. നമ്മുടെ വീടിനെ അടിപൊളിയാക്കാനുള്ള വിവിധ തരത്തിലുള്ള സ്റ്റെയർകേസുകൾ പരിചയപെട്ടാലോ.
ബൈഫെർക്കേറ്റഡ്
ആഡംബര ഹോട്ടലുകളിലും മറ്റും കാണുന്നവയാണ് ബൈഫെർക്കേറ്റഡ് പടികൾ. ഒന്നില്നിന്നു തുടങ്ങി രണ്ടായി ഈ ചവിട്ടുപടികൾ വേര് പിരിയും. രണ്ടു വ്യത്യസ്ത ദിശയിലാകും ചവിട്ടുപടി നീങ്ങുക. ഇത്തരം മോഡൽ ചെയ്യാൻ കൂടുതൽ സ്ഥലം വേണ്ടി വരും. ധാരാളം ചെലവ് കൂടിയ രീതിയും കൂടിയാണിത്.
ക്യാന്റിലിവർ
ചവിട്ടുപടികൾക്കിടയിൽ സ്ഥലം നല്കിക്കൊണ്ടുള്ളതാണ് ക്യാന്റിലിവർ അല്ലെങ്കിൽ ഫ്ളോട്ടിങ് സ്റ്റെയർ. ചവിട്ടുപടികൾക്കിടയിൽ വിടവ് ഉണ്ടാകുമെന്നു മാത്രമല്ല, പടിക്കെട്ടുകൾ ഭിത്തിയോട് ചേർത്തകും സ്ഥാപിക്കുക. ചവിട്ടുപടികൾക്കു സപ്പോർട്ട് നൽകുന്ന സ്ട്രക്ച്ചർ കാണാൻ കഴിയില്ല.
സർക്കുലർ
വട്ടത്തിൽ പടികൾ കയറി പോകുന്നതരത്തിൽ ഡിസൈൻ ചെയ്യുന്നതാണ് സർക്കുലർ സ്റ്റായേറുകൾ. ഇതിനായി വളരെയധികം സ്ഥലം വേണ്ടി വരുകയും കൂടാതെ ചിലവും വളരെ കൂടുതലാണ്.
കർവ്ഡ് സ്റ്റെയറുകൾ
വീടിനു ഒരു ലക്ഷ്വറി ഫീൽ തരുന്ന ഡിസൈൻ ആണ് കർവ്ഡ് സ്റ്റെയറുകൾ. സർക്കുലർ സ്റ്റെയറുകൾ പോലെത്തന്നെ ഇവയ്ക്കും കൂടുതൽ സ്ഥലം ആവശ്യമാണ്. ഇവ ഡിസൈൻ ചെയ്യുവാനും നിർമ്മിക്കുവാനും വളരെയധികം ബുദ്ധിമുട്ടുള്ളതുകൊണ്ടുതന്നെ ഇതിനു ചിലവും കൂടുതലാണ്.
‘L’ ഷേപ്പ്
നേരെ തുടങ്ങുന്ന ചവിട്ടുപടി പിനീട് ഇടത്തേക്കോ വലത്തേക്കോ തിരിയുകയാണിവിടെ. മൂലകളിൽ ഒതുങ്ങി കൂടുന്ന ഇവ നിർമ്മിക്കാൻ വളരെ കുറച്ചു സ്പേസ് വരുന്നുള്ളു. ഇവ കാണാനും ഭംഗിയാണ്.
ലാഡർ സ്റ്റെയറുകൾ
ചെറിയ വീടുകൾക്ക് ഏറ്റവും ഉചിതം ഇത്തരം സ്റ്റെയർക്കസ്സുകളാണ്. സ്ഥല ലഭിക്കാനും ആവശ്യമില്ലാത്തപ്പോൾ മടക്കി വയ്ക്കാനും സാധിക്കുന്നു ഇവ. ഇവയ്ക്കു ചിലവും കുറവാണു. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ഇവ അത്രക്ക് ഉറപ്പു നൽകാനും സാധിക്കില്ല.
U ഷേപ്പ്
പടിക്കെട്ടിനു നടുവിലായി ഒരു ലാൻഡിംഗ് സ്പേസ് സാധാരണയായി നൽകാറുണ്ട്. ചെറിയ വീടുകൾക്ക് ഇവ ചേരണമെന്നില്ല. ത്രികോണാകൃതിയിലാകും പടികൾ കാണപ്പെടുക. ഇവ നിർമ്മിക്കണമെങ്കിൽ അധികം തുക ചെലവ് വരുന്നില്ല.
- 758
- 0