- July 20, 2022
- -
മുറ്റത്ത് വിരിക്കുന്ന ഇന്റർലോക്ക് വില്ലനാണോ ? അതിനു പകരം വേറെ എന്ത് ?
വീട് മാത്രമല്ല വീടിനോട് ചേർന്ന മുറ്റവും മനോഹരമാക്കണമെന്ന ചിന്ത ഇന്ന് എല്ലാവരിലുമുണ്ട്. ഇന്റർലോക്ക് കൊണ്ട് മുറ്റം അലങ്കരിക്കാൻ തുടങ്ങി. മണ്ണ് പോയി കോൺക്രീറ്റ് കട്ടകൾ വീടുമുറ്റത്തു സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇന്റർലോക്ക് കട്ടകൾ പലപ്പോഴും വില്ലന്മാരാകുന്നുണ്ട്. ഇന്ന് നമ്മുടെ കാലാവസ്ഥ മൊത്തത്തിൽ തകിടം മറിഞ്ഞു കളിക്കുകയാണ്. ചൂടും മഴയും എല്ലാം ഇന്ന് വളരെ കൂടുതലായാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോൺക്രീറ്റ് കട്ടകൾക്കു നിരവധി വിമർശനങ്ങളും വന്നു. കോൺക്രീറ്റ് കട്ടകൾക്കു പകരം വേറെ എന്തുണ്ട് എന്ന ചിന്തയിലേക്ക് എല്ലാവരും മാറി കഴിഞ്ഞു.
സാധാരണ ഇൻറര്‍ലോക് കട്ടകള്‍ പതിക്കുന്നത് ആളുകള്‍ ബജറ്റ് നോക്കിയാണ്. ഇൻറര്‍ലോക് കോണ്‍ക്രീറ്റ് കട്ടകള്‍ക്ക് താരതമ്യേന ചെലവ് കുറവാണ്. എന്നാല്‍, അതില്‍നിന്ന് മാറി ഇൻറര്‍ലോക് കട്ടകളില്തന്നെ നാച്വറല്‍ സ്റ്റോണുകളുണ്ട്. താന്തൂര് സ്റ്റോണ്‍, കടപ്പ, കരിങ്കല്ല്, വെട്ടുകല്ല് എന്നിവ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
മുറ്റത്തു കോൺക്രീറ്റ് കട്ടകൾ പതിക്കുന്നതുകൊണ്ട് നിരവധി പ്രശ്നങ്ങൾ ഉണ്ട്. അവ നാച്ചുറൽ സ്റ്റോൺ അല്ലാത്തതുകൊണ്ട് അവയ്ക്കു ചൂട് കൂടും. ഈ ഇന്റർലോക്ക് കട്ടകൾ ചെറിയ ഗ്യാപ്പിട്ടുമാത്രം ചെയ്യുന്നതുകൊണ്ട് വെള്ളം കുറച്ചുമാത്രമേ മണ്ണിലേക്ക് ഇറങ്ങു. കൂടാതെ കടകളിൽ കൂടുതൽ വഴുക്കൽ വരുന്നതും ഒരു പ്രശ്‌നമാണ്.
കരിങ്കല്ലുകട്ട
കരിങ്കല്ല് കട്ടകൾ കുറച്ചുകൂടി നാച്ചുറൽ ആണ്. കരിങ്കല്ല് വിരിച്ചാൽ വലിയ വാഹനങ്ങൾക്കു മുറ്റത്തേക്ക് കടന്നു വരാനും പ്രയാസമുണ്ടാകില്ല. അവ പൊട്ടുമെന്ന പേടിയും വേണ്ട. വില കൂടുതലാണ് ഒരു പ്രശ്നമായി മുന്നിൽ നിൽക്കുന്നത്. ഒരു സ്ക്വാർ ഫീറ്റിന് 150 രൂപയോളം വരുന്നുണ്ട്. കരിങ്കല്ലിനു പുറമെ ഇന്ന് വെട്ടുകല്ലുകളും മുറ്റത്ത് വിരിക്കുന്നുണ്ട്. വെട്ടുകല്ലുപയോഗിക്കുമ്പോള് ചൂടുണ്ടാവില്ല.
പുല്ല് പിടിപ്പിക്കാം
മുറ്റങ്ങളിൽ പുല്ലുപിടിപ്പിച്ച് മോടിപിടിപ്പിക്കുന്നതും ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. പുല്ലു പിടിപ്പിച്ചാൽ വെള്ളം താഴേക്ക് ഇറങ്ങിപൊക്കോളും. നാച്വറൽ ഗ്രാസുകളായ മെക്സിക്കൻ, ബഫല്ലോ, കൊറിയൻ, ബർമുഡ തുടങ്ങിയവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. വെയിലുള്ളയിടത്താണ് സാധാരണ ഇത്തരം പുല്ലുകൾ പിടിപ്പിക്കുന്നത്. പുല്ല് ദീർഘകാലം നിലനിൽക്കാൻ മണ്ണ് നല്ല ചുവന്ന മണ്ണാകണം. നല്ല പശിമയും വേണം. ചരൽപ്പൊടിയുള്ള മണ്ണിൽ മാത്രമാണ് പുല്ല് ദീർഘകാലം നിൽക്കുന്നത്. ബംഗളൂരുവിൽനിന്നാണ് കേരളത്തിലേക്ക് പുല്ലുകൾ കൊണ്ടുവരുന്നത്. ഈ പുല്ലുകൾ മണ്ണിൽ പിടിപ്പിച്ച് ഒരാഴ്ചക്കകം മുറ്റത്ത് പച്ചപ്പ് നിറയുമെന്നതാണ് പ്രത്യേകത. മണ്ണിെൻറ ഗുണത്തിനും പരിചരണത്തിനും അനുസരിച്ചാണ് പുല്ലിെൻറ നിലനിൽപ്.
ബേബി മെറ്റൽ
ഇന്ന് വീടിന്റെ മുൻഭാഗത്ത് നാച്ചുറൽ സ്റ്റോണും പിൻവശത്തു ഇന്റർലോക്കും ആയി കഴിഞ്ഞു. ഇപ്പോൾ ബേബി മെറ്റൽ വിരിക്കുന്നതും ട്രെന്ഡായിക്കൊണ്ടിരിക്കുന്നു. ഇത് ദോഷകരമായൊന്നും ചെയ്യുന്നില്ല. കൂടാതെ ഏറ്റവും ചെറിയ തുകയിൽ ലഭിക്കുകയും ചെയ്യും. മുറ്റം വൃത്തിയായി ഇരിക്കുകയും ചെയ്യും.
- 1211
- 0