kerala home interior

പഴമയും പുതുമയും കോർത്തിണക്കി ഇന്റീരിയർ

വീടുകളുടെ ആര്കിടെക്ച്ചർ ഡിസൈനിലും ഇന്റീരിയർ ഡിസൈനിലും ബജറ്റ് ഫ്രണ്ട്‌ലി മാറ്റങ്ങൾ വരുത്തുകയാണ് റെസ്റ്റിക് ആര്കിടെക്ച്ചർ. ആഡംബരം നിറഞ്ഞ വലിയ വീട് എന്ന സ്വപ്നത്തിനൊപ്പം കീശ കാലിയാകാത്ത കാര്യത്തിലും സാധ്യതകൾ തുറന്നു തരുന്ന ഒരു രീതികൂടിയാണ് ഇത്. ഊഷ്മളതയും സ്ഥിരതയും ലാളിത്യവും സ്വാഭാവികതയും ഒന്നിച്ചു ചേരുന്നതിന്റെ ഫ്യൂഷൻ രീതിയാണ് റെസ്റ്റിക്.

ഫ്ളോറിങ് ചെയ്യാൻ കടപ്പയുടെയോ പഴയ ഓക്സൈഡ് ഫ്ലോറിങ്ങിന്റെയോ പുതിയ വേർഷൻ ആയിരിക്കും ഉപയോഗിക്കുക. ഇതിനോടൊപ്പം നൽകുന്ന ഫർണിച്ചറും വിൻഡോയും സ്റ്റീൽ ആയിരിക്കും. ഇതോടെ ഒരു പുത്തൻ അനുഭവമായിരിക്കും ഉണ്ടാവുക. മാത്രമല്ല ബഡ്ജറ്റിന് കോട്ടവും പറ്റില്ല.

ഐ.എസ്.എം.ബി ഉപയോഗിച്ചുള്ള സ്റ്റീൽ ബീമുകളും സ്റ്റീൽ കോളംസും ഉപയോഗിച്ചുള്ള ഡിസൈനിങ് ആണ് മറ്റൊരു രീതി. സീലിംഗ് പ്ലാസ്റ്റർ ചെയ്യാതെ പോളിഷ് മാത്രം ചെയ്ത നിർത്തും. അങ്ങനെ മൊത്തത്തിൽ വ്യത്യസ്തവും മനോഹരവുമായ അനുഭവമായിരിയ്ക്കും ഇത്തരത്തിലുള്ള കോമ്പിനേഷൻ നൽകുക.

ഈ രീതിയിൽ സ്വാഭാവികമല്ലാത്തതും ശ്രദ്ധയാകർഷിക്കുന്നതുമായ വസ്തുക്കളെ ഒഴിവാക്കിഅലങ്കാരങ്ങൾ പേരിനു മാത്രം ആക്കുന്നത് ഒരു പ്രത്യേകതയാണ്. സുഖകരമായതു പ്രകൃതിദത്തവുമായ വസ്തുക്കളുടെ ശരിയായ ഉപയോഗവും പരുത്ത ഫിനിഷിലുള്ള ഫര്ണിച്ചറുകളുടെ ഉപയോഗവും മറ്റൊരു പ്രത്യേകതയ്‌യാണ്.

ആന്‍റിക് ആയ അലങ്കാര വസ്തുക്കളും സ്വാഭാവികനിറങ്ങളും അലങ്കാരങ്ങളില്ലാത്ത ചുമരുകളും ഈ രീതിയെ മറ്റു രീതികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. റസ്റ്റിക് ഫീൽ ലഭിക്കാൻ ആയി പ്രകാശം, നിറങ്ങൾ എന്നീ ഘടകങ്ങൾ ശ്രേദ്ധയോടെ ഉപയോഗിക്കണം. മോണോക്രോമാറ്റിക്, അനലോഗ് നിറങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ തീർത്തും വ്യത്യസ്തമായ നിറങ്ങൾ ഉപയോഗിച്ചാൽ അകത്തളങ്ങൾക്ക് വ്യത്യസ്ത ഫീൽ ലഭിക്കും.

Please follow and like us:
  • 448
  • 0