- July 19, 2022
- -
ഡബിൾ ഹൈറ്റ് ലിവിങ് റൂമിനെ കുറഞ്ഞ ചിലവിൽ മനോഹരമാക്കാം
ഇന്ന് കേരളത്തിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒന്നാണ് ഡബിൾ ഹൈറ്റിലുള്ള ലിവിങ് റൂം. ആര്ട്ട് വർക്ക് കൊണ്ടും അലങ്കാര വിളക്കുകൾ കൊണ്ടും ഇവിടം ഭംഗിയാക്കാം. അധികം ചെലവ് വരാതെ ലിവിങ് ഏരിയ ഭംഗിയാക്കുന്നതിനുള്ള ചില വഴികൾ നോക്കിയാലോ.
ഉയരം കൂടിയ ജനലുകൾ കൂടുതൽ സൂര്യ പ്രകാശം വീടിനകത്തേക്ക് കടത്തിവിടാൻ സഹായിക്കുന്നു. ലിവിങ് ഏരിയയിലെ ചാനലുകൾക്ക് ഗ്ലാസ് പാനലിങ് കൊടുക്കുന്നതും കൂടുതൽ സൂര്യപ്രകാശത്തെ കടത്തിവിടാൻ സഹായിക്കുന്നതാണ്. കൂടാതെ ലിവിങ് ഏരിയയ്ക്ക് കൂടുതൽ വിശാലത തോണിക്കുകയും ചെയ്യും. ഡബിൾ ഹൈറ്റ് ലിവിങ് ഏരിയയ്ക്ക് ഇളം നിറം കൊടുക്കുന്നതാണ് ഏറ്റവും ഉചിതം.
വോൾ
വോൾ ആർട്, വാൾ പേപ്പർ, പെയിന്റിങ്, സ്റ്റോൺ ക്ലാഡിങ് എന്നിവയെല്ലാം കൊടുത്തു ലിവിങ് റൂമിനെ അതി മനോഹരമാക്കാൻ സാധിക്കും. ഇതെല്ലം ഒന്നിച്ചു കൊടുക്കാതെ ഏറ്റവും ഉചിതമായതു തിരഞ്ഞെടുത്തു കൊടുക്കുക. എല്ലാവരുടെയും ശ്രദ്ധ പതിക്കുന്ന വിധത്തിലായിരിക്കണം ഇത് ക്രമീകരിക്കേണ്ടത്. സ്റ്റെയർകേസ് ലിവിങ് റൂമിൽ നിന്നാണ് കൊടുക്കുന്നതെങ്കിൽ ലിവിങ് റൂമിനു യോചിച്ച ഡിസൈൻ അതിനും നൽകാം.
അലങ്കാര വിളക്ക്
ഡബിൾ ഹൈറ്റുള്ള ലിവിങ് റൂമിനു ആവശ്യമായ ഒന്നാണ് വലുപ്പം കൂടിയ അലങ്കാര വിളക്ക്. റൂമിന്റെ മുകളിലേക്ക് കണ്ണുകളെ എത്തിക്കാനും വെർട്ടിക്കൽ ആയ വ്യൂ നൽകാനും ഇത് സഹായിക്കും.
ഒറ്റ നിലയിൽ ലൈറ്റുകൾ നൽകുന്നതത്തിനു പകരം പല തട്ടുകളിലായി ലൈറ്റുകൾ നൽകാം. സീലിങ്ങിൽ ലൈറ്റുകൾ നല്കുന്നതിനോടൊപ്പം ഫ്ലോർ ലാമ്പുകളും നൽകാം.
കർട്ടൻ
ഉയരം കൂടിയ ചാനലുകളാണ് ഡബിൾ ഹൈഡ് ലിവിങ് റൂമിൽ നല്ലതു.ഈ ചാനലുകൾക്ക് കർട്ടനുകൾ നൽകുമ്പോൾ അത് അവിടെ ഉപയോഗിച്ച നിറത്തിനു യോചിച്ച കർട്ടനുകൾ വേണം നൽകാൻ. ലിവിങ് റൂമിൽ ആഡംബരം കൊണ്ടുവരാൻ കർട്ടനുകൾ ഡ്രേപ്പിംഗ് സ്റ്റൈലിൽ നൽകുന്നത് സഹായിക്കും.
- 858
- 0