tv unit area

വീട്ടിലെ ടീവി യൂണിറ്റ് ആകർഷകമാക്കാം

വീട്ടിലെ ലിവിങ് ഏരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ടി.വി.യൂണിറ്റ് ഏരിയ. ടി.വിയിലേക്ക് വരുന്ന വയറുകളും കേബിളുകളും എല്ലാം പുറത്തേക്കു കാണാത്ത വിധം വേണം ടി.വി യൂണിറ്റ് ഏരിയ സെറ്റ് ചെയ്യാൻ. ലിവിങ് ഏരിയയിൽ ടി.വി യൂണിറ്റ് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഭിത്തിയിൽ വയ്ക്കാം

ടി. വി യൂണിറ്റ് ഭിത്തിയിൽ വച്ചാൽ വൃത്തിയാക്കാൻ എളുപ്പവും തടസ്സങ്ങളില്ലാതെ കാണാനും സാധിക്കും. ടി.വി ക്യാബിനെറ്റിനോട് ചേർന്ന് ഷെൽഫുകളും ചെറിയ തട്ടുകളും കൊടുക്കാം. ഇവിടെ പുസ്തകങ്ങളും ഫോട്ടോസും വയ്ക്കാനായി ഉപയോഗപ്പെടുത്താം.

ലളിതം സുന്ദരം

ടി.വി യൂണിറ്റ് വയ്ക്കുന്ന ചുമര് ലളിതമായി സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ടി.വിക്ക് പുറകിലായി ബാക്ക് പാനലിങ് നൽകാം. വുഡൻ പാനലിങ് നൽകിയാൽ അത് ടി.വി ഏരിയയെ കൂടുതൽ മനോഹരമാക്കും.

ബാക്ക് ലൈറ്റിങ്

L E D സ്ട്രിപ്പ് ലൈറ്റുകൾ വച്ച് ടി.വി യൂണിറ്റിന് ബാക്ക് ലൈറ്റിങ് ഒരുക്കാം. ടി.വി സ്ക്രീനിലോ പാനലിംഗിനോടു ചേർന്നോ ഇത് ഒരുക്കാം.

ചുമരിന് ഊന്നൽ നൽകാം

കടുത്ത നിറങ്ങൾ നൽകിയോ ചുമരിൽ ടൈൽ പാകിയോ ടി.വി യൂണിറ്റ് ഏരിയക്ക് കൂടുതൽ ഊന്നൽ നൽകാം. ത്രീ ഡി വോൾ പാനലുകൾ, വാൾ പേപ്പർ, ലെതർ ടെഫ്റ്റിങ് എന്നിവയെല്ലാം നൽകാം. മറ്റു ചുവരുകൾക്കു ഇളം നിറങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കാം.

ഡിസ്പ്ലേ വാൾ

ടി.വി യൂണിറ്റ് വയ്ക്കുന്ന ഏരിയ മനോഹരമായി അലങ്കരിക്കാം. ഫോട്ടോസും, പ്രിൻറുകളും, പെയ്റ്റുകളും വച്ച് ആ ഭാഗം കൂടുതൽ മനോഹരമാക്കാം.

Please follow and like us:
  • 540
  • 0