- July 18, 2022
- -
വീടിൻറെ പൂമുഖത്തിനു നൽകാം കിടിലൻ ലുക്ക് അതും ചെലവ് കുറഞ്ഞ രീതിയിൽ
മനോഹരമായി രൂപകൽപന ചെയ്ത പൂമുഗം ആദ്യ കാഴ്ച്ചയിൽ തന്നെ വീടിനെ കുറിച്ച നല്ല മതിപ്പ് നൽകുന്നു. അധികം ചിലവില്ലാതെ പൂമുഖത്തു ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വീടിന് പുത്തൻ ലുക്ക് നൽകാൻ കഴിയും.
ഫർണിച്ചറുകൾ
തുരുമ്പു പിടിക്കാത്ത അലൂമിനിയം, തേക്ക്, സ്റ്റീൽ എന്നിവയിൽ തീർത്ത ഫർണിച്ചറുകൾ എന്നിവ നൽകി പൂമുഖത്തെ ഔട്ഡോർ സിറ്റിംഗ് ഏരിയ ആക്കി മാറ്റാം. എന്നാൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാനെന്നു ഉറപ്പു വരുത്തണം.
ചെടികൾ വച്ച് ഭംഗിയാക്കാം
പൂമുഖത്തു നമുക്ക് ധാരാളം ചെടികൾ വച്ച് അലങ്കരിക്കാൻ പറ്റും. പൂമുഖത്തു വള്ളിച്ചെടികൾ പിടിപ്പിച്ചു പുതുമയും വ്യത്യസ്തതയും കൊണ്ടുവരാൻ സാധിക്കും. അതുപോലെതന്നെ അതിനോട് ചേർന്ന് ഒരു ഗാർഡനും ഒരുക്കാം.
പ്രധാന വാതിൽ ആകർഷകമാകണം
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് പ്രധാന വാതിൽ. പ്രധാന വാതിൽ തടി കൊണ്ട് നിർമ്മിക്കുന്നതാണ് നല്ലതു. ഇന്ന് സ്റ്റീലിന്റെ വാതിലുകളും കണ്ടു വരുന്നുണ്ട്. ആധുനിക ശൈലിയിൽ നിർമ്മിച്ച വീടാണെങ്കിൽ തടിയും ഗ്ലാസും മിക്സ് ചെയ്ത വാതിലുകളും ജനാലകളും പൂമുഖത്തിന് നൽകാം.
വോൾ ക്ലാഡിങ്
നാച്ചുറൽ സ്റ്റോൺ, വുഡ്, വോൾ ടൈൽസ് എന്നിവ വോൾ ക്ലാഡിങ്ങിൽ നൽകാം. വളരെ എളുപ്പത്തിൽ പരിപാലിക്കാൻ കഴിയും എന്നതാണ് വോൾ ക്ലാഡിങ്ങിൻറെ ഏറ്റവും വലിയ ഗുണം. തടി കൊണ്ടുള്ള ക്ലാഡിങ് ആണെങ്കിൽ കൃത്യ സമയത്തുതന്നെ വൃത്തിയാക്കണം.
ലൈറ്റിംഗ്
മനോഹരമായ ലൈറ്റുകൾ കൊണ്ട് വീടിൻറെ പൂമുഗം മനോഹരമാക്കാം. പെൻഡന്റ് ലൈറ്റോ അല്ലെങ്കിൽ സീലിങ്ങിൽ നൽകാൻ കഴിയുന്ന ലൈറ്റും പൂമുഖത്തിനു കൂടുതൽ പ്രകാശം നൽകും. പരമ്പരാഗത ശൈലിയില് തീര്ത്ത വീടാണെങ്കില് അലങ്കാരവിളക്കുകളും ആധുനിക ഡിസൈനിങ്ങില് തീര്ത്ത ലൈറ്റുകളും നല്കാം. അതേസമയം, സമകാലീനശൈലിയില് തീര്ത്ത തീര്ത്ത വീടാണെങ്കില് പരന്നൊഴുകുന്ന ശൈലിയിലുള്ളലൈറ്റിങ് ആണ് ഉത്തമം.
- 751
- 0