balcony design ideas

ബാൽക്കണി ഒരുക്കാം

വീടിനായാലും ഫ്‌ളാറ്റിനായാലും ബാൽക്കണി ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. ഒഴിവു സമയം ചിലവഴിക്കുന്നതിനു ബാൽക്കണി ഉപയോഗപ്പെടുത്താം. അതിനായി നമുക്ക് ബാൽക്കണിയെ അതി മനോഹരമായി അലങ്കരിച്ചാലോ?

ഫർണിച്ചറുകൾ

കാലാവസ്ഥക്കനുസരിച്ചുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ പ്രേത്യേകം ശ്രദ്ധിക്കണം. ഇതിനായി വിക്കർ, പ്ലാസ്റ്റിക്, തെക്കു എന്നിവയിലുള്ള ഫർണിച്ചറുകൾ ഉപയോഗിക്കാവുന്നതാണ്. സ്ഥലം ഉണ്ടെങ്കിൽ ഒരു ടേബിളും ഇടാവുന്നതാണ്. അതുപോലെതന്നെ ബാൽക്കണിയിൽ ഊഞ്ഞാൽ കെട്ടുന്നത് വിനോദത്തിനും ഉല്ലാസത്തിനുമുള്ള അവസരം നൽകും.

ഫ്ലോറിങ്

കാലാവസ്ഥയെ പ്രധിരോധിക്കുന്നതാകണം ബാൽക്കണിയുടെ ഫ്ലോറിങ്. ചൂടും തണുപ്പും മാറി മാറി വരുന്നത് ഫ്ലോറിങ്ങിനെ മങ്ങലേൽപ്പിക്കും. ടെറാക്കോട്ട ടൈലുകളും,കരിങ്കല്ലും നാച്ചുറൽ സ്റ്റോണും തറയിൽ വിരിക്കുന്നത് അനുയോജ്യമാണ്. ബാൽക്കണിയുടെ ഫ്ലോറിൽ കൃത്രിമ പുല്ലു വിരിക്കുന്നതും ഒരു നാച്ചുറൽ ലുക്ക് തോന്നിപ്പിക്കും.

ചെടികൾ വച്ച് അലങ്കരിക്കാം

ചെടികൾ വച്ച് ബാൽക്കണിയെ അലങ്കരിക്കുന്നത് ബാൽക്കണിയെ കൂടുതൽ ഭംഗിയാക്കുന്നു. വള്ളിച്ചെടികളും ഇലച്ചെടികളും കൊണ്ട് ബാൽക്കണിയെ അലങ്കരിക്കാവുന്നതാണ്. പ്രൈവസി ആവശ്യമെങ്കിൽ ഉയരമുള്ള ഇലച്ചെടികളും വയ്ക്കാവുന്നതാണ്.

ലൈറ്റിങ്

ബാൽക്കണിയുടെ ചുമരിൽ വോൾ സ്കോൺസെസു പിടിപ്പിച്ചും ഹാൻഡ് റെയിലിങ്ങിൽ സ്ട്രിങ് ലൈറ്റുകളും പിടിപ്പിച്ചും അലങ്കരിക്കാവുന്നതാണ്.

  • 923
  • 0