plumbing ideas for new home

വീടിൻറെ പ്ലംബിംഗ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

വീട് നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് പ്ലംബിംഗ്. അതിലുണ്ടാകുന്ന ചെറിയ പാളിച്ചകൾ പോലും വലിയ നഷ്ട്ടങ്ങൾ ഉണ്ടാക്കാം. പ്ലംബിംഗ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

  • ആദ്യംതന്നെ എല്ലാം ഡീറ്റൈൽഡ് ആയി പ്ലാൻ ചെയ്യുക
  • ഫ്രഷ് വാട്ടർ, ഡ്രിങ്കിങ് വാട്ടർ എന്നിവ പ്രേത്യേകം തരാം തരാം തിരിച്ചു ഇടുക.
  • അതുപോലെ തന്നെ വേസ്റ്റ് വാട്ടർ, ക്ലോസറ്റ് ലൈൻ എന്നിവ തരാം തിരിച്ചു ഇടുക.
  • ബാത്റൂമിൽനിന്നും പുറത്തേക്കു വരുന്ന വേസ്റ്റ് വാട്ടർ പൈപ്പ് വീടിന്റെ പുറത്തുള്ള മെയിൻ ഡ്രൈനേജ് ലൈനിലേക്ക് ഇന്‍റർ ലിങ്ക് ചെയ്യുന്ന ഭാഗം ചേമ്പർ നിർമ്മിച്ചു കണക്ഷൻ കൊടുക്കണം.
  • 5 മീറ്ററിന് ഒന്ന് അല്ലെങ്കിൽ 10 മീറ്ററിന് ഒന്ന് എന്ന കണക്കിലെങ്കിലും വേസ്റ്റ് വാട്ടർ ലൈനിനു ക്ലീൻ ഔട്ട് സെറ്റ് അല്ലെങ്കിൽ ഇൻസ്‌പെക്ഷൻ ചേമ്പർ കൊടുക്കണം.
  • ബാത്‌റൂമിൽ ഫ്ലോർ ട്രാപ് നിർബന്ധമായും ചെയ്യുക. അത് മൾട്ടി ഫ്ലോർ ട്രാപ് തന്നെ ഉപയോഗിക്കുക.
  • വാഷ്‌ബേസിന്, സിങ്ക് എന്നിവയ്ക്ക് ഫ്ലോർ ട്രാപ് വഴി വേസ്റ്റ് വാട്ടർ ലൈൻ ലിങ്ക് ചെയ്യുക. ഇല്ലെങ്കിൽ വേസ്റ്റ് വാട്ടർ സോക്സ്‌ പിറ്റിൽനിന്നും ഉള്ള ദുർഗന്ധം വീടിനുള്ളിൽ നിറയും.
  • രണ്ടു ടോയ്ലറ്റ് ഒരു ഭിത്തിയുടെ ഇരു ഭാഗത്തു വന്നാൽ പോലും ടോയ്ലറ്റ് ഔട്ട് മെയിൻ ലൈൻ ആയി ലിങ്ക് ചെയ്യുന്നത് ചേമ്പർ മുഖേനെ ആയിരിക്കണം. അതിനു വേറെ വേറെ പൈപ്പ് ലൈൻ ഇടുകയും വേണം.
  • ഫസ്റ്റ് ഫ്ലോർ ഏരിയയിൽ ടോയ്‌ലറ്റ് പണിയുമ്പോൾ സങ്കൻ സ്ലാബിൽ ഒരു 3/4 ഇഞ്ചു ഫ്ലൂറ്റ് ഹോൾസ് ഇട്ട് ഡ്രിപ്പിങ് ലൈൻ കൊടുക്കുക. അത് വെറുതെ ടോയ്ലറ്റ് ഭിത്തിയുടെ പുറത്തു ഓപ്പൺ ആയി കാണുന്ന രീതിയിൽ ചെയ്യുക. ഏതെങ്കിലും സാഹചര്യത്തിൽ ബാത്‌റൂമിൽ ലീകേജ് വന്നാൽ 90% വരെ മെയിൻ സ്ലാബിൽ അല്ലെങ്കിൽ താഴേക്കുള്ള ഫ്ലോറിൽ നനവ് പടരുന്നത് തടയാൻ കഴിയും.
  • ഫസ്റ്റ് ഫ്ലോർ ബാത്ത്റൂമിൽ പ്ലംബിംഗ് ലൈൻ ഇടുന്നതിനു മുന്നേയും ലൈൻ ഇട്ടതിനു ശേഷവും രണ്ടു തവണയായി പ്രൊഫഷണൽ രീതിയിൽ വാട്ടർ പ്രൂഫിങ് ചെയ്യുക.
  • പ്രഷർ വാട്ടർ ലൈൻ പ്രഷർ പമ്പ് ഉപയോഗിച്ചും വേസ്റ്റ് വാട്ടർ ലൈൻ ഗ്രാവിറ്റി ഫോഴ്സ് രീതിയിലും വാട്ടർ ലീക്ക് ടെസ്റ്റ് ചെയ്യുക. ഇത് ഭാവിയിൽ ഉണ്ടാകുന്ന വാട്ടർ ലീക്കേജ് 95% വരെ ഒഴിവാക്കാൻ സാധിക്കും.
  • plumbing ideasപ്ലംബിംഗ് പൈപ്പ് എടുക്കുമ്പോൾ ബ്രാൻഡഡ് എടുക്കാൻ ശ്രദ്ധിക്കുക.
  • സാനിറ്ററി ഐറ്റംസ് എടുക്കുമ്പോൾ അധികം പണം ചിലവാകാതെ നോക്കുക. ശരാശരി 15 വർഷമാണ് ഒരു വീട്ടിൽ ഒരേ സാനിറ്ററി ഉപയോഗിക്കുന്നത്.
  • സാനിറ്ററി പാഡുകൾ ക്ലോസറ്റിൽ ഇട്ടു ഫ്ലഷ് ചെയ്യാതിരിക്കുക.
  • ബാത്‌റൂമിൽ ഒരിക്കലും തുരുമ്പ് പിടിക്കാൻ സാധ്യതയുള്ള സ്ക്രൂ, ബോൾട്ട് എന്നിവ ഉപയോഗിക്കാതിരിക്കുക.
  • വീടുകളിൽ പ്ലംബിങ് ചെയ്യാനായി താഴെ പറയുന്ന രീതിയിൽ പൈപ്പ് സെലക്ട്‌ ചെയ്യുക. ഹോട്ട്​ വാട്ടർ അല്ലെങ്കിൽ ബാത്‌റൂമിൽ ചുമരിൽ വാട്ടർ ലൈൻ ആയി CPVC SDR -11 എന്ന പൈപ്പ് അല്ലെങ്കിൽ PPR – PN 20 അല്ലെങ്കിൽ PN 25 ഗ്രേഡ് ഉപയോഗിക്കുക. SDR 11 എന്നത് CPVC യുടെ ഗ്രേഡ് ആണ്. PN20 & PN25 എന്നത് PPR പൈപ്പ് ഗ്രേഡ് ആണ്.
Please follow and like us:
  • 629
  • 0