- May 23, 2022
- -
കളിമൺ റിങ്ങുകൾകൊണ്ടൊരു കിണർ
ശുദ്ധവും കുളിർമ്മയുള്ളതുമായ നല്ല തെളിഞ്ഞ വെള്ളം പ്രതീക്ഷിച്ചാണ് എല്ലാവരും കിണർ കുഴിക്കുന്നത്. മണ്കുടത്തിലേതുപോലെ നല്ല തണുത്ത വെള്ളം എപ്പോഴും കിട്ടാൻ ടെറാക്കോട്ട റിങ്ങുകൾ സഹായിക്കും. ഉറപ്പുകുറഞ്ഞ മണ്ണുള്ളിടത്തും മണലിന്റെ അംശം കൂടുതലുള്ള സ്ഥലങ്ങളിലും മണ്ണ് ഇടിയാതിരിക്കാനാണ് റിങ് ഇറക്കുന്നത്. കോൺക്രീറ്റ് റിങ്ങുകളാണ് നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരത്തിലുള്ളത്. ഫാക്ടറിയിൽ വാർത്തെടുത്ത റിങ്ങുകൾ നിർമ്മാണം കഴിഞ്ഞ കിണറ്റിൽ കൊണ്ട് വന്നു ഇറക്കുകയോ അല്ലെങ്കിൽ പണിക്കാർ വന്നു കിണറ്റിൽ മോൾഡ് വച്ച് വാർക്കുകയോ ആണ് പതിവ്. മണ്ണ് ഇടിയില്ലെങ്കിലും കോൺക്രീറ്റ് വെള്ളത്തെ മെച്ചപ്പെടുതുന്നില്ല. അവിടെയാണ് ടെറാകോട്ടയുടെ മികവ് കാണാൻ സാധിക്കുക.
രണ്ടു തരം റിങ്ങുകൾ
റിജുകൾ രണ്ടു തരാം ഉണ്ട്. ഇടവിട്ട് ദ്വാരങ്ങൾ ഉള്ളവയും ദ്വാരങ്ങൾ ഇല്ലാത്തവയും. ഉറവ തടസങ്ങളില്ലാതെ കിണറ്റിലേക്ക് ഇറങ്ങാൻ സഹായിക്കുന്നതാണ് ദ്വാരമുള്ള റിങ്. ദ്വാരങ്ങൾ ഇല്ലാത്ത റിങ്ങാണെങ്കിൽപോലും കളിമൺ ഉൽപ്പന്നമായതിനാൽ ഉറവയിൽ നിന്നുള്ള വെള്ളം അകത്തേക്ക് അരിച്ചിറങ്ങും. താഴെ ഉറവയുണ്ടാകാൻ സാത്യതയുള്ള ഇടങ്ങളിൽ ദ്വാരമുള്ളതും മുകളിലേക്ക് വരും തോറും ദ്വാരമില്ലാത്തതുമായ റിങ്ങുകൾ മതി.വെള്ളം അകത്തേക്ക് കടത്തിവിടാൻ സഹായിക്കുന്ന വിധത്തിൽ മണലിന്റെ അംശം കൂടുതൽ ചേർത്താണ്റിങ്ങുകൾ നിർമ്മിക്കുന്നത്. എന്നാൽ ചെല്ലിയുടെ അംശം കൂടുതലുള്ള മണ്ണിൽ ദ്വാരമുള്ള റിങ്ങുകൾ ഇറക്കാനാകില്ല.
നിർമ്മാണ രീതി
800 – 900 ഡിഗ്രിയോളം ചൂടിൽ മൺപാത്രങ്ങൾ നിർമ്മിക്കുന്ന ചൂളകളിൽ തന്നെയാണ് കളിമൺ റിങ്ങുകളും നിർമ്മിക്കുന്നത്.പത്രങ്ങളേക്കാൾ വലിപ്പം കൂടുതലായതിനാൽ ചുട്ടെടുക്കുമ്പോൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അത് കണക്കിലെടുത്തു പലതരം മണ്ണ് ചേർത്താണ് ടെറാക്കോട്ട റിങ്ങുകൾ നിർമ്മിക്കുന്നത്. ഭാരതപുഴയോരത്തെ മണലിന്റെ സാന്നിധ്യമുള്ള മണ്ണ്, ബംഗളൂരുവിൽ നിന്നും വരുത്തുന്ന പശിമയുള്ള കളിമണ്ണ്, വയനാട്ടിൽ നിന്നുള്ള പ്രത്യേകതരം മണ്ണ് ഇവ ചേർത്താണ് റിങ് നിർമ്മിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് പ്രധാനമായും റിങ് നിർമ്മാണം നടക്കുന്നത്.
വിലയും വലുപ്പവും
രണ്ടരയടി, മൂന്നരദി, നാലരടി, അഞ്ചരയടി, ആറരടി എന്നിങ്ങനെ വ്യത്യസ്ത വ്യാസത്തിലുള്ള ടെറാക്കോട്ട കിണർ റിങ്ങുകൾ വിപണിയിൽ ലഭിക്കും. ഉയരം വരുന്നത് ഒന്നര അടിയാണ്. രണ്ടരയടി വ്യാസമുള്ള ഒരു റിങ്ങിന് 2500 രൂപ വില വരും. അങ്ങനെ മൂന്നരദിക്കു 4000, നാലരടിക്കു 5500, അഞ്ചരയടിക്കു 7000, ആറരടിക്കു 8500 എന്നിങ്ങനെയാണ് വില വരുന്നത്.
നിർമ്മാണം പൂർത്തീകരിച്ച കിണറിനുള്ളിൽ ഒന്നിന് മുകളിൽ മറ്റൊന്നായി റിങ്ങുകൾ അടക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ഇടയിൽ സിമന്റ് ഇട്ടു ഉറപ്പിക്കേണ്ട കാര്യമില്ല. കോൺക്രീറ്റ് ചുറ്റും മണ്ണിട്ട് ഉറപ്പിക്കുകയാണ് പതിവ്. എന്നാൽ ടെറാക്കോട്ട റിങ്ങുകൾ ഉറപ്പിക്കാൻ റിങ്ങിനു പുറത്തു ഗ്രാവൽ അല്ലെങ്കിൽ മെറ്റൽ നിറയ്ക്കണം. കിണറ്റിലെ വെള്ളം റിങ്ങിൽ മർദ്ദം പ്രയോഗിക്കുന്നുണ്ട് അങ്ങനെയാകുമ്പോൾ റിങ് പോറ്റാനുള്ള സാധ്യതയും ഏറെയാണ്. അതിനാണ് ഗ്രാവലും മെറ്റലും ഇടുന്നതു. മാത്രമല്ല ഇങ്ങെയാകുമ്പോൾ ചുറ്റും ചെടികൾ വളരാനും മരത്തിന്റെ വേരിറങ്ങാനുമുള്ള സാധ്യത കുറവാണ്.
ഓരോ റിങ് ഇറക്കുമ്പോളും ചുറ്റും മെറ്റൽ നിറക്കുകയും നനച്ചു കൊടുക്കുകയും ചെയ്യണം.
- 1116
- 0