kerala vastu shastra for house

തെക്കോട്ട് ദർശനമായ വീട് വാസ്തു പ്രകാരം എങ്ങനെയാണെന്ന് നോക്കാം

വാസ്തു പ്രകാരം തെക്കോട്ട് ദർശനമായ വീടുകൾക്ക് പ്രത്യേക ന്യൂതനകൾ ഒന്നുമില്ല. എന്നാൽ തെക്കു ദർശനമുള്ള വീടുകൾ അനുവർത്തിക്കേണ്ട ശാസ്ത്രനിയമങ്ങൾ പാലിക്കണമെന്നുമാത്രം.

വാസ്തു ശാസ്ത്രമനുസരിച്ചു ദിക്ക് അനുസൃതമായി മാത്രമേ വീട് നിർമിക്കാൻ പാടുള്ളൂ. കിഴക്ക്, തെക്ക്, പാഞ്ഞാറ്, വടക്ക്, എന്നിങ്ങനെ നാല് ദിക്കിലേക്കും ദർശനമായി വീട് നിർമ്മിക്കാം. ഓരോ ദർശനത്തിനും അതാതിനു പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്. കണക്കുകൾ ആകൃതി മുറിയുടെ വിന്യാസം എന്നിവ ഓരോദിക്കിലും വ്യത്യസ്തമായിരിക്കും.

രൂപകല്പനപരമായി ഏറ്റവും അധികം നിയന്ത്രണങ്ങൾ ഉള്ളതും വ്യത്യസ്തതയിൽ പരിമിതികളുള്ളതും തെക്കുദിക്കിലേക്കാണ്. ഇതിനാൽ തെക്കുദർശനമായ വീട് രൂപകൽപ്പന ചെയ്ത് മനോഹരമാകുന്നതിനേക്കാൾ എളുപ്പമാണ് മറ്റു മൂന്നു ദിക്കിലേക്കുമുള്ള വീട് രൂപപ്പെടുത്താൻ. ഇതാകണം തെക്കു ദർശനമായ വീടുകളോട് താല്പര്യമില്ലാതിരിക്കാൻ കാരണം.

സമൂഹത്തിലെ വൈഷ്യവിഭാഗത്തിലുള്ളവർ തെക്കു ദർശനമായി വീട് നിർമ്മിക്കണമെന്നാണ് ശാസ്ത്രം പറയുന്നത്.

ആകൃതി പരമായി തെക്കോട്ട് C ആകൃതിയിലും L ആകൃതിയിലുമുള്ള വീടുകൾ ഒഴിവാക്കുന്നതാണ് നല്ലത്. തെക്കു ദർശനമായ ഗൃഹത്തിന്റെ വാതിലോ ഭൂമിയിലേക്ക് ഇറങ്ങാനുള്ള പടികളോ കിഴക്കോട്ടോ പടിഞ്ഞാട്ടു നൽകുക എന്നത് ശാസ്ത്രത്തിൽ ഇല്ലെങ്കിലും നമ്മളെല്ലാവരും അത് അനുവർത്തിച്ചു വരാറുണ്ട്.

വാസ്തുവിൽ ഏറ്റവും സ്വതന്ത്രമായ നിയമങ്ങൾ ഉള്ളത് കിഴക്ക് ദിക്കിലും വടക്ക് ദിക്കിലും ഗൃഹം നിർമ്മിക്കാനാണ്. എന്നാൽ തെക്കോട്ട് ദര്ശനമുള്ള വീട് ഭയപ്പാടോടെ കാണാൻ ഇതൊന്നും പര്യാപ്തമല്ല.

Please follow and like us:
  • 682
  • 0