- May 28, 2022
- -
സ്പാനിഷ് വസന്തം നിറച്ച് മേൽക്കൂര
പഴയകാലത്തും പുതിയ കാലത്തും എന്നും പുതുമയോടെ നിൽക്കുന്നു എന്നതാണ് മേച്ചിൽ ഓടുകളുടെ പ്രത്യേകത. എല്ലാക്കാലത്തും ആവശ്യക്കാരുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. അതിൽത്തന്നെ പരമ്പരാഗത ഡിസൈനുകളോടും പ്രിയം കൂടുതലാണ്. നമ്മുടെ നാട്ടിലെ ടെറാക്കോട്ട ഓടുകളുടെ സ്ഥാനത്തു സ്പാനിഷ് വിപ്ലവം നടക്കാൻ തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ല. വിവിധ ഡിസൈനിലും നിറത്തിലും മേൽക്കൂരകളിൽ വർണ്ണ വിസ്മയം തീർത്താണ് വിദേശ നിർമ്മിത ഓടുകൾ സ്ഥാനം കയ്യടക്കിയത്.
മേച്ചിൽ ഓടുകളിൽ ഡിസൈനർമാരുടെ ഇഷ്ട്ട ചോയ്സ് ആണ് “ലാ എസ്‌കന്റ ലാ ” ശ്രേണിയിൽ പെട്ട റൂഫ് ടൈലുകൾ പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ ആള് സ്പാനിഷ് ആണ്. വിവിധ രൂപത്തിലും വിവിധ നിറത്തിലും ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പ്രേത്യേകത. ഇത് 100 % ക്ലേ ആയതുകൊണ്ട് തന്നെ ഈഡിലും ഉറപ്പിലും ആള് കേമൻ തന്നെ . 100 വർഷമാണ് കമ്പനി ഗ്യാരണ്ടി നൽകുന്നതും. പ്രകൃതിയോട് ഏറെ ഇനാഗുന്നതിനാൽ ചൂടിനെ അകത്തേക്ക് കടത്തിവിടുന്നത് കുറയുന്നു. എത്ര ചെരിഞ്ഞ റൂഫിലും പിടിപ്പിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത . ഇത് വലിയ സൈഡിലും ലഭ്യമാകുന്നതുകൊണ്ട് പണിക്കൂലി കുറക്കാനും സാധിക്കും. 130 രൂപ മുതലാണ് ഇതിന്റെ വില തുടങ്ങുന്നത്.
- 798
- 0