- June 1, 2022
- -
വീട്ടിൽ ഗ്ലാസ് വയ്ക്കുമ്പോൾ ശ്രദ്ധിക്കുക
വാതിൽ, ജനൽ, പാർട്ടീഷൻ, സ്റ്റെയർകേസ്,തുടങ്ങിയ സ്ഥലങ്ങളിൽ ഗ്ലാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ……
ധാരാളം വെളിച്ചം നിറയുന്ന രീതിയിലുള്ള അകത്തള സജീകരണത്തിനാണ് ഇന്ന് എല്ലാവര്ക്കും പ്രിയം. അതിനാലാണ് ഇന്ന് വീടുകൾക്ക് ഗ്ലാസ്സിനോടുള്ള ഇഷ്ട്ടം കൂടിവരുന്നത്.
ഏതൊക്കെ തരാം ഗ്ലാസുകൾ ഉണ്ടെന്നും അവ എവിടെയൊക്കെ ആണ് ഉപയോഗിക്കേണ്ടതെന്നും നോക്കാം.
പൊതുവെ മൂന്നു തരാം ഗ്ലാസ്സുകളാണ് ഉള്ളത്.
അനീൽഡ് ഗ്ലാസ്
ഏറ്റവും സാധാരണമായതും വില കുറഞ്ഞതുമായ ഇനമാണ് ഇത്. വീടിന്റെ ജനൽ പാളികകളിൽ പിടിപ്പിക്കാൻ ഉപയോഗിക്കുന്ന തരം ഗ്ലാസ് എന്ന് പറഞ്ഞാൽ പെട്ടന്ന് മനസിലാകും. പല നിറങ്ങളിലും അതിന്റെ പ്രതലത്തിൽ ഡിസൈനുകൾ ഉള്ള രീതിയിലും ഇവ നമുക്ക് ലഭ്യമാകും. ഇവ 2mm മുതൽ 12mm വരെ കനത്തിൽ ലഭ്യമാകും. ആഗതമേറ്റാൽ കൂർത്ത പാളികകളായി പൊട്ടും എന്നതാണ് ഇതിന്റെ പോരായ്മ. ജനൽ പാളികളിൽ പീഡിപ്പിക്കാനും , ചെറിയ ക്യാബിനറ്റ് ഷട്ടർ നിർമ്മിക്കാനും, ഫോട്ടോ ഫ്രെയിം നിലക്കണ്ണാടി എന്നിവയ്ക്കുമെല്ലാമാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്.
ടഫൻഡ് ഗ്ലാസ്
സേഫ്റ്റി ഗ്ലാസ് ഇനത്തിലുള്ളതാണ് ടഫൻഡ് ഗ്ലാസ്. ടെംപെഡ് ഗ്ലാസ് എന്നും ഇതിനെ വിളിക്കാറുണ്ട്. തെർമൽ ടെമ്പെറിങ് വഴി അനീൽഡ് ഗ്ലാസ് ബലപ്പെടുത്തിയാണ് ടഫൻഡ് ഗ്ലാസ് നിർമ്മിക്കുന്നത്. അനീൽഡ് ഗ്ലാസ്സിനേക്കാൾ അഞ്ചു മടങ്ങ് ഉറപ്പും ബലവും ഇതിനുണ്ടാകും. കൂടിയ ആഘാതം ഉണ്ടായാൽ ഇവ പോട്ടം എന്നാൽ ഇവ ചെറിയ തരികളായേ പൊട്ടുകയുള്ളു എന്നതാണ് ഇതിന്റെ പ്രേത്യേകത. അതുകാരണം ആഴത്തിലുള്ള മുറിവുകൾ ഉണ്ടാവുകയില്ല. വീടിനകത്തെ വാതിൽ, പാർട്ടീഷൻ, ജനാല എന്നിവിടങ്ങളിലേക്കാണ് ടഫൻഡ് ഗ്ലാസ് അനുയോജ്യം. 4 mm മുതൽ 12 mm വരെ കനത്തിൽ ടഫൻഡ് ഗ്ലാസ് ലഭിക്കും.
ലാമിനേറ്റഡ് ഗ്ലാസ്
അതീവ സുരക്ഷാ ആവശ്യമുള്ള ഇടങ്ങളിൽ ഉപയോഗിക്കാനുള്ളതാണ് ലാമിനേറ്റഡ് ഗ്ലാസ്. ഇതും സേഫ്റ്റി ഗ്ലാസ് തന്നെയാണ്. കനത്ത ആഘാതം ഉണ്ടായാലും ചതഞ്ഞു പോകുമെന്നല്ലാതെ അവ വേർപെടുകയില്ല എന്നതാണ് ലാമിനേറ്റഡ് ഗ്ലാസിൻറെ പ്രത്യേകത. ചുറ്റികകൊണ്ട് അടിച്ചാൽപോലും ലാമിനേറ്റഡ് ഗ്ലാസ്പെട്ടന്ന് തകരില്ല.
നടുവിൽ കനം കുറഞ്ഞ PVB / SGP ഷീറ്റ് വച്ച ശേഷം രണ്ട് ടഫൻഡ് ഗ്ലാസ്സ് പാളികൾ സാൻഡ് വിച് പോലെ ഒട്ടിച്ചെടുത്താണ് ഇത് നിർമ്മിക്കുന്നത്. പുറത്തേക്കു തുറക്കുന്ന വാതിൽ, സ്റ്റെയർകേസ് പടികൾ കോർട്ടിയാർഡിന്റെ ഗ്ലാസ്, ഗ്ലാസ് പർഗോള എന്നിവിടങ്ങളിലാണ് ഇത്തരം ഗ്ലാസ് ഉപയോഗിക്കുന്നത്.
ഇൻസുലേറ്റഡ് ഗ്ലാസ്
നടുവിൽ വിടവ് അഥവാ എയർ ഗ്യാപ് വരും വിധം രണ്ട് ടഫൻഡ് ഗ്ലാസ് പാളികൾ കൂട്ടി യോചിപ്പിച്ചാണ് ഇന്സുലേറ്റഡ് ഗ്ലാസ് നിർമ്മിക്കുന്നത്. ചൂട് ശബ്ദം എന്നിവ നിയന്ത്രിക്കേണ്ട സാഹചര്യങ്ങളിലാണ് ഇത് ഉപകരിക്കുക. എയർ കണ്ടിഷൻ ചെയ്ത റൂമുകളിൽ തണുപ്പ് പുറത്തേക്കു പോകാതിരിക്കാനും ഇന്സുലേറ്റഡ് ഗ്ലാസ് ഉപയോഗിക്കാം.
ഏതെങ്കിലും തരത്തിലുള്ള ആഘാതമുണ്ടായാൽ ചീളുകളായി പൊട്ടി ചിതറാത്ത തരം ഗ്ലാസ് വേണം പാർട്ടീഷൻ വാതിൽ എന്നിവയ്ക്കായി ഉപയോഗിക്കാൻ എന്ന് കെട്ടിട നിർമ്മാണ ചട്ടം നിഷ്കർഷിക്കുന്നുണ്ട്. ഇതനുസരിച്ചു വീട്ടിൽ സേഫ്റ്റി ഗ്ലാസ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
- 773
- 0