- August 30, 2022
- -

വീട്ടിൽ ഐശ്വര്യം നിറക്കാൻ ഈ പെയിന്റുകൾ തെറ്റായി സ്ഥാപിക്കരുത്
വീടിന്റെ ഭിത്തി അലങ്കരിക്കാൻ പൈന്റിങ്ങുകളോളം മികച്ച ഒന്നുമില്ല. ആഢ്യത്യമോ കൂൾ വൈബോ എന്തുമാവട്ടെ പെയ്റ്റിംഗുകളിലുമുണ്ട് എല്ലാത്തിനും പരിഹാരം. എന്നാൽ വാസ്തു പ്രകാരം ചിത്രങ്ങൾക്ക് പോസിറ്റീവ്, നെഗറ്റീവ് ഊർജങ്ങൾ കൈമാറാനുള്ള കഴിവുള്ളതു കൊണ്ട് വീട്ടിൽ പെയിന്റിങ്ങുകൾ തൂക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. വീടുകളിൽ സ്ഥാപിക്കാവുന്ന കുറച്ചു ചിത്രങ്ങൾ നമുക് പരിചയപ്പെടാം.
ജലാശയങ്ങൾ
ശാന്തവും സമാധാനവുമായ ഒരു അന്തരീക്ഷം പ്രധാനം ചെയ്യുന്നവയാണ് ജലാശയങ്ങളുടെയും പർവത നിരകളുടെയും പെയിന്റ്റിങ്ങുകൾ. തടസ്സങ്ങൾ ഒന്നുമില്ലാതെ കാര്യങ്ങൾ നടന്നുപോകുന്നു എന്നതാണ് ഒഴുകുന്ന ജലാശയം പ്രതിനിധീകരിക്കുന്നത്. പഠനമുറിയിലോ ലിവിങ് റൂമിലോ അടുക്കളയിലോ ഒക്കെ ഇത്തരം ചിത്രങ്ങൾ സ്ഥാപിക്കാവുന്നതാണ്. പണത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് സാധ്യമാക്കാൻ ഇത്തരം ചിത്രങ്ങൾക്ക് കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വാസ്തു പ്രകാരം ഇവ വടക്കോ കിഴക്കോ വയ്ക്കുന്നതാണ് ഉചിതം. മുൻവശത്തെ പ്രവേശന കവാടത്തിന് പുറത്തേക്കു ഒഴുകുന്ന രീതിയിൽ ജലധാര സ്ഥാപിക്കുന്നത് ധന നഷ്ടത്തിന് കാരണമാകുമെന്നതിനാൽ ഇതൊഴിവാക്കാൻ ശ്രദ്ധിക്കണം.
കുതിര
നേട്ടം, വിജയം, കരുത്ത്, സ്വാതന്ത്ര്യം സത്യസന്ധത എന്നിവയൊക്കെ പ്രകീർത്തിക്കുയന്നതാണ് ഓടുന്ന കുതിര. പഠനമുറിയിലും ലിവിങ് റൂമിലും കുതിരയുടെ ചിത്രം തൂക്കുന്നത് ഏറെ ഉപകാരപ്രദമാണെന്നാണ് വാസ്തു പറയുന്നത്. വർക്കിങ് ഡെസ്ക്കിനു സമീപം കുതിരകളെ വയ്ക്കുന്നത് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. ഒറ്റ സംഖ്യയിലുള്ള കുതിരകളെ വേണം വയ്ക്കാനായിട്ട്. വെളിച്ചം തട്ടാത്ത സ്ഥലത്തു ഇത് സ്ഥാപിക്കുന്നതാണ് ഉത്തമം.
ബുദ്ധൻ
വീട്ടിൽ ബുദ്ധൻറെ പ്രതിമയോ ചിത്രമോ വയ്ക്കുന്നത് ഉത്തമമായാണ് വാസ്തു ഫെങ്ഷുയിപ്രകാരം കണക്കാക്കപ്പെടുന്നത്. അനുഗ്രഹ മുദ്രയിൽ കൈ ഉയർത്തിയ ബുദ്ധൻറെ ശാന്തഭാവത്തിലുള്ള ചിത്രങ്ങളാണ് ഉചിതം. ഭയമില്ല എന്നർത്ഥം വരുന്ന ആംഗ്യത്തെയാണ് ഇത് ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഭയത്തിൽ നിന്നും കോപത്തിൽനിന്നും സംരക്ഷണം തരുന്നു. വീടിന്റെ പ്രവേശന കവാടത്തിനു അടുത്തോ പൂജ മുറിയിലോ ഇത് വയ്ക്കുന്നതാണ് ഉത്തമം.
- 775
- 0