- August 30, 2022
- -
അധികം ശ്രദ്ധ നൽകിയില്ലെങ്കിലും ആരോഗ്യത്തോടെ വളരും സിൻഡാപ്‌സസ്
വീടിനുള്ളിലെ പരിമിതമായ അന്തിരീക്ഷത്തിൽ വളർത്താൻ യോജിച്ച ചെടികളിൽ എല്ലാവർക്കും പ്രിയപ്പെട്ടതാണ് മണി പ്ലാൻറ് അഥവാ സിൻഡാപ്‌സസ്. അധികം ശ്രദ്ധയൊന്നും നൽകിയില്ലെങ്കിലും പോത്തോസ് എന്നറിയപ്പെടുന്ന ഈ ചെടി ഭംഗിയോടെ ആരോഗ്യത്തോടെ വളരും.
വീടിനുള്ളിലെ മലിന വായു ശുദ്ധീകരിക്കാൻ കഴിവുള്ള ചെടികളിൽ പ്രധാനിയാണ് മണിയായി പ്ലാൻറ്. പല രാജ്യങ്ങളിലും മണി പ്ലാൻറ് ലക്കി പ്ലാൻറ് കൂടിയാണ്. ഈ ചെടിയുടെ പേരിലുള്ള മണി സമ്പത്തിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ് ഒട്ടുമിക്ക ആളുകളുടെയും വിശ്വാസം.
പച്ചയും മഞ്ഞയും നിറമുള്ള ഇലകളോട് കൂടിയ ചെടിക്കൊപ്പം മുഴുവനായി ഇളം മഞ്ഞ നിറത്തിൽ ഇലകൾ ഉള്ളവ, പച്ചക്കൊപ്പം വെള്ള നിറംകൂടി ഇലകളിൽ ഉള്ളവ, മഞ്ഞയോ, വെള്ളയോ, പുള്ളികുത്തോ, അല്ലെങ്കിൽ വരകളോടുകൂടിയവ തുടങ്ങി പലതരം മണി പ്ലാൻറ് ഇനങ്ങൾ.
മണിപ്ലാന്റിന്റെ നൂതന സങ്കരയിനങ്ങൾ കൂമ്പു നുള്ളി കുറ്റിച്ചെടിയായും പരിപാലിക്കാം. ഹരിത ഭിത്തി നിർമ്മിക്കാൻ, തൂക്കിയിട്ടു വളർത്താൻ, പാത്രത്തിൽ നിറച്ച വെള്ളത്തിൽ പരിപാലിക്കാൻ, ടീ പോയിൽ ആകർഷക ചട്ടിയിൽ വളർത്താനുമെല്ലാം മണി പ്ലാന്റിന് നല്ല ഡിമാൻഡ് ആണ്.
മണി പ്ലാൻറ് തണ്ട് ഉപയോഗിച്ച് പുതിയ ചെടികൾ അനായാസം വളർത്താം.അധികം പ്രായം ആവാത്ത തണ്ടാണ് ഇതിനായി വേണ്ടത്. വേഗത്തിൽ വളരുന്ന ആയതിനാൽ ചട്ടിയിൽ പ്രത്യേകം തയ്യാറാക്കിയ താങ്ങിൽ അനായാസം പടർത്തിക്കയറ്റം. ബാൽക്കണിയുടെ ഭിത്തിയിൽ തടിയുടെ വീതികുറഞ്ഞ പട്ടിക കൊണ്ട് ആകർഷകമായി ഒരുക്കിയെടുത്തു ഫ്രെമിലും പടർത്താം.
- 660
- 0