sofa cusian

വീട്ടിലെ കുഷ്യനും കർട്ടനും

വീടിനുള്ള് അതി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുഷ്യനും കർട്ടനും. ചെറിയ കുട്ടികളും വീടിനുള്ളിൽ വളർത്തുന്ന മൃഗങ്ങളും ഇണ്ടേൽ ഇവയ്ക്ക് പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ ശ്രേദ്ധിച്ചാൽ വീടിനുള്ളിലെ കുഷ്യനും കർട്ടനും മനോഹരമായിത്തന്നെ വയ്ക്കാം.

ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം

കർട്ടനും കുഷ്യനും പതിവായി വൃത്തിയാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും വക്കം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കണം. ഇപ്രകാരം ചെയ്യുമ്പോൾ ഇളകിപ്പോയ ബട്ടൺ നൂലുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. കുഷ്യനുകളുടെ മൂലകളും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഓരോ തുണിക്കും അതിനു യോചിച്ച ക്ലീനര് വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ അവ പെട്ടന്ന് നശിച്ചുപോകും.

സോഫയുടെ കൈകളിൽ ഇരിക്കരുത്

നമ്മുടെ ഓരോരുത്തരുടെയും ഒരു ശീലമാണ് സോഫയുടെയും കസേരയുടെയും കെസിക്സലിൽ ഇരിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്താൽ ഇവ പെട്ടന്ന് നശിച്ചുപോകാൻ സാധ്യതകൂടുതലാണ്. അതുപോലെതന്നെ സോഫയുടെ മുകളിൽ കേറി ചാടിക്കളിക്കുന്ന കുട്ടികളുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ സോഫയുടെ രൂപത്തിൽത്തന്നെ മാറ്റം വരാൻ സാത്യതയുണ്ട്.

സൂര്യപ്രകാശം അടിക്കാതെ സൂക്ഷിക്കണം

വീട്ടിലെ കുഷ്യനുകളും കാർട്ടനുകളും സൂര്യപ്രകാശം നേരിട്ട് അടിക്കാതെ സൂക്ഷിക്കണം. സൂര്യപ്രകാശം നേരിട്ട് അടിക്കുന്നത് അവയുടെ നിറം മങ്ങാൻ കാരണമാകും.

സ്‌ളിപ് കവർ ഉപയോഗിക്കാം

അംഗങ്ങൾ കൂടുതലുള്ള വീടുകളിൽ സോഫയുടെ മുകളിൽ സ്ലിപ്‌ കവർ ഇടുന്നത് നല്ലതായിരിക്കും. ആഴ്ചയിൽ അവ അഴിച്ചു കഴുകുകയും ചെയ്യാം.

കരുതൽ കൊടുക്കാം ആഘോഷവേളകളിൽ

വീട്ടിൽ ആഘോഷങ്ങൾ നടക്കുമ്പോൾ സോഫ കുഷ്യനുകൾക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കണം. സീറ്റ് കുഷ്യനുകളുടെ അടിയിൽ പേപ്പർ ടവ്വലുകളോ ചെറിയ ടെറി ടൗവലുകളോ വയ്ക്കാം. കുഷ്യനുകളിൽ എന്തേലും വീഴുകയോ മറിയുകയോ ചെയ്‌താൽ വേഗത്തിൽ അത് നീക്കം ചെയ്യാൻ ഇത് സാഹായിക്കും. L ഷേപ്പിൽ സോഫ ക്രമീകരിച്ചാൽ കൂടുതൽ സ്ഥലം ലഭിക്കുകയും ചെയ്യും.

Please follow and like us:
  • 527
  • 0