- September 26, 2022
- -
ചുമരിന്റെ സംരക്ഷണത്തിനും സൗന്ദര്യത്തിനും പെയിന്റിംഗ്
പെയിന്റിംഗ് ചെയ്യുമ്പോൾ ഭംഗി മാത്രം നോക്കിയാൽ പോരാ. ചുമരിന്റെ സംരക്ഷണത്തിനും പ്രാധന്യം നൽകണം. പുതുതായി വീട് പണിയുന്നവർക്കും നിലവിൽ വീടുള്ളവർക്കുമെല്ലാം ആവശ്യമായ ഒന്നാണ് പെയിന്റിംഗ്. വീട് പണിതുകഴിയുമ്പോൾ തീരുന്ന ഒരു പ്രക്രിയ അല്ല ഈ പെയിന്റിങ്. അതുകൊണ്ടുതന്നെ പെയിന്റിംഗ് എന്നതിനെ കുറിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. പെയിന്റിംഗ് ചെയ്യുമ്പോൾ ഭംഗിക്കാണ് ഏതാനും ആളുകൾ മുൻഗണന കൊടുക്കുന്നത്. എന്നാൽ വീടിൻറെ സംരക്ഷണത്തിനും അതോടൊപ്പം പ്രാധാന്യം നൽകണം.
നിസ്സാര പണിയല്ല പെയിന്റിങ്
ഒരു വീട്ടിൽ ചുമര്, തടി, മെറ്റൽ എന്നിങ്ങനെ മൂന്നു തരം പ്രതലങ്ങളിലാണ് പെയിന്റിംഗ് വേണ്ടി വരുന്നത്. ഭിത്തി സിമെൻറ് തേച്ചു വാട്ടർ ക്യുവറിങ് കഴിഞ്ഞു പൂർണ്ണമായി ഉണങ്ങിയതിനു ശേഷമാണ് പെയിന്റിങ് ആരംഭിക്കുന്നത്.
ആദ്യ ഘട്ടം പുട്ടി ഇടുകയാണ് വേണ്ടത്. ഇത് നിർബന്ധമല്ല. ഭിത്തിയെ മൃദുവാക്കാനാണ് പുട്ടിയിടുന്നത്. സിമന്റ് പ്ലാസ്റ്ററിങ്ങിലെ ഫിനിഷിങ്ങിന്റെ പോരായ്മകൾ പരിഹരിക്കാൻ പുട്ടിക്കു കഴിയും. ഇത് ചുമരുകൾക്കു കൂടുതൽ ഭംഗി നൽകുന്നു. എന്നാൽ പുട്ടിയിടുന്നതുകൊണ്ട് ചുമരുകൾക്കു സംരക്ഷണമാകുന്നില്ല.
പൌഡർ രൂപത്തിലുള്ള സിമന്റ് പുട്ടി പേസ്റ്റ് രൂപത്തിലുള്ള ആക്രിലിക് പുട്ടി, വാട്ടർ പ്രൂഫിങ് പുട്ടി എന്നിങ്ങനെ മൂന്നു തരാം പുട്ടി ആണ് ഉള്ളത്. എക്സ്റ്റീരിയറിൽ പുട്ടി ഉപയോഗിക്കുമ്പോൾ വാട്ടർ പ്രൂഫിങ് പൂട്ടി വേണം തിരഞ്ഞെടുക്കാൻ. എന്തേലും കാരണവശാൽ നനവുണ്ടായാൽ പുട്ടി വെള്ളം കുടിക്കില്ല. ബാത്റൂമുകളിലും ഇത്തരം പൂട്ടി ഉപയോഗിക്കുന്നതാണ് നല്ലതു.
അടുത്ത പടി പ്രൈമർ ആണ്. പ്രതലത്തെ ഒരുക്കാനും പൈന്റിനെ പിടിച്ചു നിർത്താനും വേണ്ടിയാണ് പ്രൈമർ അടിക്കുന്നത്. പ്രിമേർ അടിച്ചില്ലെങ്കിൽ ഭിത്തി പെയിന്റ് വലിച്ചെടുക്കും.
അടുത്ത ഘട്ടമാണ് പെയിന്റ് അടിക്കുന്നത്. എക്സ്റ്റീരിയർ, ഇന്റീരിയർ, എന്നിങ്ങനെ രണ്ടുതരം പെയിന്റുകൾ ഉണ്ട്. ചിലർ കൂടുതൽ ഗുണത്തിനായി എക്സ്റ്റീരിയർ പെയിന്റ് തന്നെ ഇന്റീരിയറിലേക്കും തിരഞ്ഞെടുക്കാറുണ്ട്. എക്സ്റ്റീരിയർ പെയിന്റ് വാങ്ങുമ്പോൾ യു വി റെസിസ്റ്റൻറ്, ആന്റീഫംഗൽ ഗുണങ്ങൾ ഉള്ളവ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ പെയിന്റിന്റെ നിറം മങ്ങാൻ സാധ്യതയുണ്ട്. ആന്റീഫംഗൽ ആണെങ്കിൽ പായലിനെയും പൂപ്പലിനെയും തടയും.
ഇന്റീരിയർ പെയിന്റിങ്ങിൽ ഭംഗിക്കും മൈന്റെനൻസിനുമാണ് പ്രാധാന്യം നൽകേണ്ടത്. അഴുക്കു കഴുകിക്കളയാവുന്ന തരം പെയിന്റുകളാണ് വീടിനകത്തേക്ക് അനുയോജ്യം. അടുത്തതായി ശ്രദ്ധിക്കേണ്ടത് ആരോഗ്യത്തിനു ഹാനികരമായ രാസപഥാർത്ഥങ്ങൾ അടങ്ങിയ പെയിൻറ് ഒഴിവാക്കുക എന്നതാണ്. ‘വിഒസി’ ഇല്ലാത്തവ നോക്കി വാങ്ങണം. പുതിയ ചുമരില് രണ്ടു കോട്ട് പെയിന്റ് അടിച്ചാൽ മതിയാകും. പെയിന്റിൻറെ ടിന്നിൽ പറഞ്ഞിട്ടുള്ള അളവിൽ വെള്ളം ചേർത്താൽ മതി കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കണം.
മഴക്കാലത്തിനു മുൻപും ശേഷവും പ്രെഷർ വാഷർ ഉപയോഗിച്ചു ടെറസ്സ്, പാരപറ്റു പോലെ വെള്ളം കെട്ടികിടക്കാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കിയാൽ പെയിന്റിന്റെ ഇടവേള കുറക്കാം. ഒപ്പം വെള്ളം കെട്ടികിടനുള്ള വിള്ളലും ചോർച്ചയും കുറയ്ക്കാം.
- 670
- 0