- August 10, 2022
- -
മനസ്സിൽ പടർത്താം മണി പ്ലാന്റ്
എല്ലാവര്ക്കും അറിയാവുന്ന എന്നാൽ എല്ലാവരുടെയും കയ്യിലുള്ള ചെടിയാണ് മണി പ്ലാന്റ് അല്ലെങ്കിൽ പോത്തോസ്. എളുപ്പത്തിൽ ചെടി വളർത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം വ്യത്യസ്ത ഇനം മണി പ്ലാന്റ്.
പോത്തോസ് പലതരം
നമ്മുടെയെല്ലാം വീടുകളിലെ പറമ്പുകളിൽ കാണുന്ന ഒരു ഇനമാണ് ഗോൾഡൻ പോത്തോസ്. ഇളം പച്ചയും മഞ്ഞയും ഇടകലർന്ന ഇലകളുള്ള ഇവ കാണാൻതന്നെ സുന്ദരമാണ്. മാർബിൾ ക്യൂൻ എന്നയിനത്തിൽപ്പെട്ട മണി പ്ലാന്റ് പേര് സൂചിപ്പിക്കുന്നതുപോലെ പച്ച ഇലകളിൽ മാർബിളിന്റെ ഡിസൈൻ പോലെ വെളുത്ത ഡിസൈനുകളുള്ള ഇനമാണ്. ഹൃദയാകൃതിയിലാണ് ഇവയുടെ ഇലകൾ. ഗോൾഡൻ പോത്തോസ് കഴിഞ്ഞാൽ പിന്നെ പ്രചാരമുള്ളതു മാർബിൾ ക്യൂൻ ആണ്. നല്ല തെളിഞ്ഞ പച്ചനിറമുള്ള നിയോൺ പോത്തോസ് ആണ് മറ്റൊരു ഇനം. ഇത് പേര് സൂചിപ്പിക്കുന്നതുപോലെതന്നെ നിയോൺ പച്ച ണ് നിറവും, വട്ടത്തിലുമുള്ള ഇലകളാണ് ഇതിനെ സുന്ദരമാക്കുന്നതു. അതുപോലെതന്നെ ഇന്ന് നേഴ്സറികളിൽ ലഭിക്കുന്ന മറ്റൊരു ഇനമാണ് മഞ്ജുള പോപ്‌തോസ്. പച്ചയും വെള്ളയും ഇടകലർന്ന വട്ടയിലായാണ് ഇവ.
പച്ച നിറം മാത്രമുള്ള ജേഡ് ആണ് മറ്റൊരു ഇനം. നീല ഛവിയുള്ള പച്ച ഇലകളോടുകൂടിയ ഇനമാണ് സെബു ബ്ലൂ പോത്തോസ്. ഇവ കണ്ടാൽ പോത്തോസ് ഇനത്തിൽ പെട്ടതാണെന്ന് പറയുകയില്ല എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. സാറ്റിൻ പോത്തോസ്, സിൽവർ പോത്തോസ് ഹവായിയൻ പോത്തോസ് എന്നിങ്ങനെ നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഒരുപാട് ഇനങ്ങൾ ഇനിയുമുണ്ട്.
പരിചരണം
കാര്യമായ പരിചരണം വേണ്ടാത്ത ഒരു ചെടിയാണ് മണി പ്ലാന്റ് എന്നാണ് നമ്മളെല്ലാവരും ഉള്ളിൽ കുറിച്ചിട്ടിട്ടുള്ളത്. എന്നാൽ അങ്ങനെയല്ല. നല്ല പരിചരണം കൊടുത്താലേ ഇവ ഇവയുടെ യഥാർത്ഥ ഭംഗി നമുക്ക് കാണിച്ചു തരുകയുള്ളു. നന്നായി വെള്ളവും വളവും കൊടുത്താലേ പോത്തോസിന്റെ ഇലകളുടെ യഥാർത്ഥ നിറവും ആകൃതിയും പുറത്തേക്കു കാണുകയുള്ളു. അതുപോലെ ഇലകൾ ഇടയ്ക്കിടെ തുടച്ചുകൊടുത്താൽ അവ കൂടുതൽ ഭംഗി കിട്ടും. വേപ്പെണ്ണ ചേർത്തിയ വെള്ളം ഇലകളിൽ തെളിച്ചു കൊടുക്കാം. ഇലകളുടെ തിളക്കം കൂട്ടാനും കീടങ്ങളെ ഒഴിവാക്കാനും ഇത് സഹായിക്കും. ആരോഗ്യമില്ലാത്ത ഇലകൾ നോക്കി അവ നീക്കം ചെയ്യണം.
ചട്ടിയിൽ ഇടതൂർന്നു നിൽക്കുമ്പോഴാണ് ഇവക്ക് ഭംഗി കിട്ടുക. ഇടക്കിടയ്ക്ക് ചെടിയുടെ തല ഓടിച്ചു അതിൽ തന്നെ കുത്തിയാൽ ചട്ടി നിറഞ്ഞു നിൽക്കും. കമ്പ് അല്ലെങ്കിൽ വള്ളിയാണ് പുതിയ ചെടി ഉല്പാദിപ്പിക്കാൻ നല്ലതു. ആദ്യം വെള്ളത്തിലിട്ടു വേര് പിടിപ്പിച്ച ശേഷം ചട്ടിയിലേക്കു നടുന്നതാണ് ഏറ്റവും ഉത്തമം. പോത്തോസിനു ധാരാളം വെള്ളത്തിന്റെ ആവശ്യം ഇല്ല. ചട്ടിയിൽ വെള്ളം കെട്ടികിടക്കാൻ അനുവദിക്കരുത്.
കുപ്പിയിൽ വളർത്തുമ്പോൾ
കുപ്പിയിൽ വെള്ളത്തിലിട്ടാണ് ഒട്ടുമിക്ക ആളുകളും മണി പ്ലാന്റ് ഇന്റീരിയറിൽ ഒരുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ വളർച്ച കുറവായിരിക്കും. ആഴ്ചയിൽ ഒരിക്കൽ വെള്ളം മാറ്റിയാൽ മതിയാകും. വെള്ളത്തിൽ വളർത്തുമ്പോൾ പ്രത്യേകം ലിക്വിഡ് ഫെർട്ടിലൈസേർ ഉപയോഗിക്കേണ്ടതില്ല. പൈപ്പിലെ വെള്ളമായിരിക്കണം കുപ്പിയിൽ നിറക്കേണ്ടത് എന്ന് മാത്രം. ഇളം പ്രകാശം കിട്ടുന്നിടത്തുവേണം ഇവ വയ്ക്കുവാൻ.
- 601
- 0