low cost home design kerala

കട്ടിള വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട് നിർമാണത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ് കട്ടിളവയ്പ്. പ്രധാനപ്പെട്ട കട്ടിള വയ്ക്കുന്നതിന് പ്രത്യേകം സ്ഥാനമുണ്ട്. വീടിന്റെ ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണിത്. മധ്യത്തിലാണ് കട്ടിള വയ്ക്കേണ്ടതെങ്കിലും നേർമധ്യത്തിലല്ല വയ്ക്കുക. മധ്യത്തിൽ നിന്ന് അല്പം വിട്ട് വേണം വയ്ക്കാൻ.

മധ്യത്തിൽ തടസ്സമായി വരുന്ന രീതിയിൽ നിർമ്മാണം പാടില്ല എന്നാണ് പറയുന്നത്. അതായത് ഒരു നാലുകെട്ട് പണിയണമെന്ന് വിചാരിക്കുക, നാലുകെട്ട് പണിയുമ്പോൾ അതിൻറെ ഒത്ത മധ്യം എന്ന് പറയുന്നത് നടുമുറ്റത്തിൻറെ മധ്യമാണ്. അവിടെനിന്നും നാല് വശത്തേക്കും ഒരു രേഖ വരച്ചാൽ നടുമുറ്റത്തിന്റെ പടിഞ്ഞാട്ടുള്ള രേഖയിൽ പടിഞ്ഞാറ്റിയുടെ മധ്യം വരാൻ പാടില്ല. അപ്പോൾ പറയും പടിഞ്ഞാറ്റിയുടെ മധ്യം നടുമുറ്റത്തിന്റെ മധ്യത്തിൽനിന്ന് കുറച്ചു വടക്കോട്ടു നീക്കണം എന്ന്. അപ്പോൾ നടുമുറ്റമധ്യത്തിൽ നിന്ന് നോക്കുമ്പോൾ പ്രദിക്ഷണമായി പടിഞ്ഞാറ്റിയുടെ മധ്യം വലത്തോട്ട് മാറും. അപ്പോൾ പിന്നെ അവിടെ വേണം കട്ടിള വയ്ക്കാൻ.

പടിഞ്ഞാറ്റിയുടെ മധ്യത്തിന്റേയും നടുമുറ്റമധ്യത്തിന്റെയും മധ്യത്തിൽ കട്ടിള മധ്യം വരുന്ന വിധത്തിൽ കട്ടിള വയ്ക്കണം. എന്നാണ് ശാസ്ത്രം പറയുന്നത്. ഇങ്ങനെ എല്ലാ മധ്യങ്ങളും തമ്മിൽ ഗമനം വയ്ക്കുക പതിവുണ്ട്. പടിഞ്ഞാറു വശത്തൊരു കട്ടിള വയ്ക്കുകയാണെങ്കിൽ ആ കട്ടിളയും ഇതിനു നേരെ വരരുത്. കുറച്ചു മാറ്റിവേണം വയ്ക്കാനായിട്ട്. എന്നാൽ കാഴ്ച്ചയിൽ ഇത് നമുക്ക് അറിയാൻ സാധിക്കില്ല. മധ്യം വളരെ സൂക്ഷ്മമായ അളവുകൾ കൊണ്ട് മാത്രമേ മാറ്റമുണ്ടാകുള്ളൂ.

ഗമനം ഒഴിച്ചുവേണം കട്ടിളയുടെ സ്ഥാനം നിശ്ചയിക്കുവാൻ. ബാക്കിയുള്ളതൊക്കെ എങ്ങനെ വേണമെന്ന് പിന്നീടാണ് തീരുമാനിക്കുക. അത്തരം കാര്യങ്ങൾ വീടിൻറെ പ്ലാനുമായി ബന്ധപ്പെട്ടാണ് വരുക. വീടിനെ ഒമ്പതു പദങ്ങളായി തിരിച് അതിന്റെ ഓരോ ഭാഗങ്ങളിൽ വേണം കട്ടിളയും ജനലും വയ്ക്കാൻ.

നമ്മൾ എന്തിനാണ് വാതിലും ജനലും വയ്ക്കുന്നത്. പുറത്തുനിന്നുള്ള അമിത ചൂടും അധികതണുപ്പും ഏൽക്കാതിരിക്കാനും ഉള്ളിലേക്ക് കാറ്റും വെളിച്ചവും കടന്നു വരാനും വേണ്ടിയാണ്. അപ്പോൾ അതിനു വേണ്ട വിധത്തിൽ അതാതു പ്രദേശത്തേക്ക് യോജിച്ച രീതി അനുവർത്തിക്കുന്നതിൽ ഒരു തെറ്റും പറയാനില്ല.

Please follow and like us:
  • 355
  • 0