- April 21, 2023
- -
ഭംഗി കൂടുതൽ മെയ്ന്റനൻസ് കുറവ്
നമ്മുടെ കാലാവസ്ഥക്ക് യോജിക്കുന്ന ചെടികൾ എവിടെ കണ്ടാലും അത് ഉടനെ നമ്മുടെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് നമ്മൾ. കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും യോജിച്ച പേൾ ഗ്രാസ്സ് ആണ് ഇപ്പോൾ കൂടുതലായി നമ്മുടെ നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്നത്. വെയിലിൽ മാത്രമല്ല തണലിലും നല്ലപോലെ വളരും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
തണലിൽ വളരുന്ന ബഫല്ലോ ഗ്രസ്സിന്റെ മിനിയേച്ചർ എന്ന് വിളിക്കാം പേൾ ഗ്രസ്സിനെ. എന്നാൽ ബഫല്ലോ ഗ്രസ്സിനേക്കാൾ പരിചരണം കുറവ് മതി പേൾ ഗ്രാസ്സിന്. ഇവയുടെ ഇല ചെറുതായതോണ്ട് നാലോ അഞ്ചോ മാസം കൂടുമ്പോൾ വെട്ടിയാൽ മതിയാകും. വെയിൽ കൂടുതലാടിച്ചാൽ ഇലകൾ മഞ്ഞ നിറത്തിലാവുകയും തണൽ കൂടുതലായാൽ ക്രമാധീതമായി വളരുകയും ചെയ്യുന്ന ബഫല്ലോ ഗ്രസ്സിന്റെ ഈ ദോഷങ്ങളൊന്നും പേൾ ഗ്രസ്സിനില്ല. പേൾ ഗ്രാസിൻറെ കാര്യത്തിൽ നോക്കിയാൽ വെയിൽ കൂടുതൽ കൊള്ളുന്ന ഭാഗം രണ്ടു ദിവസം എത്തുമ്പോൾ നനച്ചു കൊടുക്കണം. ഇവയ്ക്ക് രോഗങ്ങളും ഫഗസ്സും കുറവായിരിക്കും.
ചാണകവും കംപോസ്റ്റും ചേർത്ത മണ്ണിൽ രണ്ട് ഇഞ്ചു മുതൽ അഞ്ചു ഇഞ്ചുവരെ ഇടയിട്ട് വേണം തൈകൾ നടാൻ.
- 522
- 0