- April 21, 2023
- -
ലിവിങ് ഏരിയയുടെ ട്രെൻഡ് ഇങ്ങനെ
ട്രെൻഡുകൾ ഓടുന്ന ചക്രം പോലെയാണ്. കറങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കൽ പഴയത് എന്ന് പറഞ്ഞു തള്ളിക്കളഞ്ഞതൊക്കെ വീണ്ടും കറങ്ങി തിരിഞ്ഞു എത്തും പുതിയ ട്രെൻഡായി.
വീട്ടുകാരുടെ നേട്ടങ്ങൾ നാട്ടുകാരെയും ബന്ധുക്കളെയും പ്രദർശിപ്പിക്കുന്നതിനുള്ള വഴിയായിരുന്നു ലിവിങ് റൂമിലെ ഷോകേസ്. എന്നാൽ കുറച്ചു വർഷങ്ങളായി ഈ ഷോക്കേസിന് സ്ഥാനമില്ല. ഇടക്കാലത്തു സ്ഥാനം പിടിച്ച ക്യുരിയോ ഷെൽഫുകളും പുതിയ ലിവിങ് റൂമുകളിലില്ല. ക്രിസ്റ്റൽ ഷാൻഡ്ലിയറുകളും വലിയ തൂക്കുവിളക്കുകളുമെല്ലാം ലിവിങ് റൂമിന്റെ ലക്ഷ്വറിയായിരുന്നു. സംഗീർണ്ണമായ ഡിസൈൻ ഉള്ള ഫോൾസ് സീലിങ്ങിന്റെയും അതിലെ വ്യത്യസ്ത നിറമുള്ള വെളിച്ചത്തിൻറെയും തടവിൽ നിന്നും ലിവിങ് റൂമുകൾ രക്ഷപെട്ടുകഴിഞ്ഞു. ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് ഫിക്ചേർസ്നേരിട്ട് സീലിങ്ങിൽ പിടിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള LED ലൈറ്റുകൾ ഇപ്പോൾ ലഭിക്കും.
ഏതെങ്കിലും ഒരു ഭിത്തി മാത്രം ഹൈലൈറ്റ് ചെയ്യുന്ന പതിവും ഇപ്പോൾ ട്രെൻഡ് ഔട്ട് ആയി. ടെക്സ്ചർ പെയിൻറ്, ക്ലാഡിങ് ടൈൽ ഇവയൊന്നും പുതിയ സ്വീകരണമുറിയുടെ ഭാഗമല്ല. എന്നാൽ ഭിത്തിക്ക് വോൾ പേപ്പർ, സിമെൻറ് ഫിനിഷ് ഇഷ്ടപ്പെടുന്നവർ ഉണ്ട്.
ലിവിങ് റൂമിനോട് ചേർന്ന് ചെറിയൊരു ലൈറ്റ് വെല്ലും ഗ്രീൻ സ്പേസും ആളുകൾ ഇഷ്ട്ടപെടുന്നുണ്ട്. പെബിൾ കോർട്ടിയാർഡിൽ വലുപ്പമുള്ള ചെടികൾ മതി ഈ ഗ്രീൻ സ്പേസ് സൃഷ്ട്ടിക്കാൻ.
ലിവിങ് റൂമിലെ സോഫയുടെ കളറും പാറ്റെർണും വിപ്ലവകരമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. നീല, മഞ്ഞ, സീ ഗ്രീൻ എന്നീ നിറങ്ങൾ ഫാമിലി ലിവിങ് വിട്ട് ഫോർമൽ ലിവിങ്ങിലേക്ക് കടന്നു തുടങ്ങി.
- 558
- 0