- April 28, 2023
- -
വേണ്ടും ചില ബാത്രൂം വിശേഷങ്ങൾ
നമ്മുടെ വീട്ടിലെ ബാത്രൂം ഭംഗിയാക്കി വയ്ക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാമെന്നു നോക്കാം.
കാണാൻ ഭംഗി കുറഞ്ഞാലും കുഴപ്പമില്ല , ബാത്രൂം ടൈൽ തെന്നരുത്. ബാത്‌റൂമിൽ ദുർഗന്ധം കെട്ടിനിൽക്കാതിരിക്കാൻ നല്ല വെന്റിലേഷൻ, വലിയ ജനാല എന്നിവ നൽകാം. ആ ജനാല തുറന്നിട്ടാൽ ദുഷിച്ച വായു പെട്ടന്ന് പുറത്തേക്കു പോവുകയും ബാത്റൂമിലെ നനവ് പെട്ടന്ന് ഡ്രൈ ആകാനും സഹായിക്കും.
ബാത്‌റൂമിൽ കുളിസ്ഥലം ഡ്രൈ ഏരിയ എന്നും വെറ്റ് ഏരിയ എന്നുമായി തിരിക്കുക. നിങ്ങൾ ഡോർ തുറന്നാലുടൻ വാഷ് ബേസിൻ , പിന്നീട് ക്ലോസെറ്റ് , അതിനപ്പുറത്ത് ഷവർ കൊടുക്കുക. ഇങ്ങനെ ചെയ്താലുള്ള ഗുണം – ടോയ്‌ലെറ്റിൽ പോകേണ്ടതും വാഷ് ബേസിൻ ഉപയോഗിക്കേണ്ടതുമായ ഒരാൾക്ക് നനവിൽ ചവിട്ടേണ്ടി വരില്ല.
ഡോർ തുറന്നാലുടൻ ക്ലോസെറ്റ് കാണാതിരിക്കാനും ഇങ്ങനെ ചെയ്യുന്നത് വഴി സാധിക്കും. ചൂടുവെള്ളം ഉപയോഗിക്കുന്ന ബാത്‌റൂമിൽ fog / vapour വരുന്നതിനാൽ കണ്ണാടി തിരഞ്ഞെടുക്കുമ്പോൾ antifog ഉപയോഗിക്കുക. ഇനി ഷവർ ഏരിയയിൽ ഒരു കരിങ്കല്ല് ഇട്ടുകൊടുക്കുകയാണേൽ കാലിന്റെ ഉപ്പൂറ്റി ഉറച്ചുകഴുകാൻ എളുപ്പമാകും.
- 429
- 0