wash basen

വാഷ്‌ബേസിനുകളെ പറ്റി അറിയാം

ഡൈനിങ്ങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ, ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ്‌ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ്‌ബേസിനുകൾ ഇന്ന് കൗണ്ടർ ടോപ്പ് മാതൃകയിലേക്ക് ചുവട് മാറിയിരിക്കുന്നു.

പണിതെടുക്കുന്ന മോഡുലാർ ഫ്രെമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ചു അതിനുമേലെ കൗണ്ടർ ടോപ്പ് കൗണ്ടർ ബിലോ വാഷ്‌ബേസിനുകൾ ഫിറ്റ് ചെയ്യലാണ് പതിവ്. കുറഞ്ഞത് ഒരു മീറ്റർ നീളവും 60 c.m വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബിലാണ് വാഷ്‌ബേസിൻ ഉറപ്പിക്കേണ്ടത്. പുറത്തേക്കു ജലം തെറിച്ചു വരാത്ത കൗണ്ടർ ടോപ്പ് വാഷ്‌ബേസിനുകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. വാഷ്‌ബേസിനുകളുടെ വശങ്ങളിലുള്ള സ്വിച്ചുകൾ ഇടതു വശത്താണ് സൗകര്യാർത്ഥം സജീകരിക്കേണ്ടത്. ടൂത്ത്‌ ബ്രഷ്/ പേസ്റ്റ്/ നാപ്കിൻ ഹോൾഡർ ഇവയെല്ലാം വോൾ ഹാങ്ങർ ആയോ ചെറിയ കബോർഡിലോ ഉറപ്പിക്കാം.

wash basin model

വാഷ് ബേസിനുകൾ അതിന്റെ ഉപയോഗവും സൗകര്യവും കണക്കാക്കി ബാത്റൂമുകൾ തുറന്ന് കയറുന്ന കത്തിനടുത്തായിത്തന്നെ പ്ലാൻ ചെയ്യണം. ഒരു ബാത്‌റൂമിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗവും വാഷ് ബേസിൻ ഏരിയ തന്നെ. ബാത്ത് റൂമിന്റെ നീളവും വീതിക്കും അനുസരിച്ചു വാഷ് ബസിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

അടുക്കളയിലും വർക്ക് ഏരിയയിലും അത്യാവശ്യം വേണ്ട സിങ്കുകൾ സ്റ്റൈൻലെസ്സ് സ്റ്റീൽ ആണ് നിർമ്മിക്കുന്നത്. സിംഗിൾ ബൗൾ, ഡബിൾ ബൗൾ വിത്ത് പ്ലാറ്റ്ഫോം , വിതൗട് പ്ലാറ്റ്ഫോം, മോഡലുകളിലും 16 ഇഞ്ച് സ്‌ക്വയർ ചതുരം, 7 ഇഞ്ച്, 8 ഇഞ്ച്, 9 ഇഞ്ച്എന്നീ ഡെപ്ത്തിലും ലഭ്യമാണ്.

Please follow and like us:
  • 222
  • 0