kerala home interior trends

ഇരിപ്പിടങ്ങൾ ക്രമീകരിക്കാം അതും കുറഞ്ഞ ചിലവിൽ

അതിഥി സൽക്കാരത്തിന് ഏറ്റവും മികച്ച വഴിയാണ് നല്ലൊരു ഇരിപ്പിടം പ്രധാനം ചെയ്യുക എന്നത്. അത് അതിഥിക്ക് മാത്രമല്ല നല്ല ഇരിപ്പിടങ്ങൾ വീട്ടുകാരുടെയും ആവശ്യമാണ്. ഇരിപ്പിടം തിരഞ്ഞെടുക്കുമ്പോൾ ഇഷ്ട്ടപെട്ട ഇരിപ്പിടത്തിൽ ഇരുന്നു നോക്കി തൃപ്തിയായശേഷം വാങ്ങുന്നതാണ് ഉത്തമം. വീട്ടുകാരുടെ ഉപയോഗവും ജീവിതരീതിക്കും അനുസരിച്ചായിരിക്കണം ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുവാൻ.

സിറ്റ് ഔട്ട്

സിറ്റ് ഔട്ടിലേക്കുള്ള ഇരിപ്പിടങ്ങൾ എങ്ങനെയുള്ളതാകണമെന്നു നോക്കാം. ചില വീടുകളിൽ സിറ്റ് ഔട്ടിലെ കസേരകൾ അതിഥികളെ മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കും. അതായത് കാര്യം പറയുക എഴുന്നേറ്റു പോവുക ഇങ്ങനെ ഉള്ള ഉദ്ദേശത്തിലാണ് സിറ്റ് ഔട്ടിൽ കസേര ഇടുന്നതെങ്കിൽ ഹാൻഡ്റെസ്റ്റ് ഉള്ള കസേര വേണമെന്നില്ല. അതുപോലെതന്നെ ഉയരത്തിലുള്ള ചാറും ഇതിനു വേണ്ട. എന്നാൽ അതേസമയം വീട്ടുകാർക്ക് സിറ്റ് ഔട്ടിൽ വന്നിരുന്നു ന്യൂസ്പേപ്പർ വായിക്കാനോ പ്രകൃതി ഭംഗി ആസ്വദിക്കാനോ ഉദ്ദേശമുണ്ടെങ്കിൽ അവിടെ ഹാൻഡ്റസ്റ്റ് ഉള്ളതും ചാരി ഇരിക്കാൻ തരത്തിലുമുള്ള കസേരകൾ തിരഞ്ഞെടുക്കുക.
സിറ്റ് ഔട്ടിലേക്കു സിംഗിൾ സീറ്റാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. കൂടാതെ സിറ്റ് ഔട്ടിലേക്കു ഫൈബർ കസേരകളോടാണ് കൂടുതൽ ആരാധകർ ഉള്ളത്.

kerala home interior design trends

ലിവിങ് റൂം

ലിവിങ് റൂമിലേക്ക് 3+2+1 സോഫ കോമ്പിനേഷനാണ് അഭികാമ്യം. L ഷേപ്പ് സോഫ ഇടുകയാണെങ്കിൽ രണ്ടോ മൂന്നോ റിക്ലൈനെറുകൾ കൂടി ഉൾപ്പെടുത്തണം. നേർക്കുനേർ ഇരുന്നു സംസാരിക്കാൻ സൗകര്യം വേണം. ഫാബ്രിക് അപ്ഹോൾസ്റ്ററിയുടെ സോഫകളാണ് ലിവിങ്ങിലെ ചെലവ് കുറഞ്ഞ ഓപ്ഷൻ. ജൂട്ടിനു ചെലവ് കുറവാണെങ്കിലും ഇപ്പോൾ അത് ട്രെൻഡല്ല. ലിവിങ് റൂമിനു ലക്ഷ്വറി ലുക്ക് നൽകാൻ വെളുത്ത നിറത്തിലുള്ള സോഫകൾ സഹായിക്കും.

ഡൈനിങ്ങ് ഏരിയ

ഭക്ഷണം കഴിക്കുക എഴുനേറ്റു പോവുക എന്ന ശീലത്തിന് പകരം കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സമയമെടുത്ത് സംസാരിച്ചു ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന ശൈലിയാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഡൈനിങ്ങ് ടേബിൾ കസേരകൾ അപ്ഹോൾസ്റ്ററി ചെയ്യുന്നതാണ് നല്ലതു. ഡൈനിങ്ങ് ടേബിളിനു ബെഞ്ചുണ്ടെങ്കിൽ സെറ്റിങ് കപ്പാസിറ്റി കൂടും ആവശ്യമില്ലാത്തപ്പോൾ എന്തെങ്കിലും കൗതുക വസ്തുക്കൾ വച്ച് വീടിനെ ഭംഗിയാക്കുകയും ചെയ്യാം.

ബെഡ്റൂം

കിടപ്പുമുറിയിലെ ചാനലിനോട് ചേർന്ന് ഇൻബിൽറ്റ് ഇരിപ്പിടമാണ് ഇപ്പോൾ ട്രെൻഡ്. ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനവും ഇതുതന്നെ. കബോഡുകൾ ജനലിനുചുറ്റും ക്രമീകരിച്ചു സ്ഥലം നഷ്ടപ്പെടുത്താതെ ഇൻബിൽറ്റ് ഇരിപ്പിടം ഉണ്ടാക്കാവുന്നതാണ്. കൂടാതെ ചെറിയ ബെഡ്റൂം ആണെങ്കിൽ അവിടെ മെലിഞ്ഞ ഒരു ആം ചെയർ ഇട്ടാൽ മതി. അത് അപ്ഹോൾസ്റ്ററി ചെയ്തതോ അല്ലാത്തതോ ആവാം.

കിച്ചൻ

ബ്രേക്ഫാസ്റ്റ് കൗണ്ടറിലെ ബാർ സ്റ്റൂളുകളാണ് അടുക്കളയിലെ സ്ഥിരം ഇരിപ്പിടം. റെക്സിൻ അപ്ഹോൾസ്റ്ററിയുള്ള അയേൺ, സ്റ്റീൽ, വുഡ്, ബാർ സ്റ്റൂളുകളാണ് അടുക്കളയിലേക്കു കൂടുതൽ തിരഞ്ഞെടുക്കുന്നത്.

Please follow and like us:
  • 797
  • 0