indoor landscape kerala

അകത്തളം പച്ചപ്പുകൊണ്ട് നിറക്കാം

വീടിന്റെ ഡിസൈൻ പോലെത്തന്നെ പ്രധാനപെട്ടതാണ് അകത്തെ ലാൻഡ്സ്കേപ്പിങ്. ഇന്ന് വീട് വയ്ക്കുന്നവരെല്ലാം ഇൻഡോർ ലാൻഡ്സ്കേപ്പിംഗ് എന്ന ആശയം മനസ്സിൽ കൊണ്ടുവരുന്നവരാണ്. അതുകൊണ്ടുതന്നെ ലാൻഡ്സ്കേപ്പിങ് എന്നത് ഡിസൈനിൽ തന്നെ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്.

പച്ച പുതപ്പിച്ച ഇന്റീരിയർ

നാലോ അഞ്ചോ സെന്റിൽ വീട് പണിയുമ്പോൾ പച്ചപ്പ് കൊണ്ടുവരാൻ ഏറ്റവും നല്ല മാർഗം ഇന്റീരിയറിൽ ചെടികൾ വയ്ക്കുകയാണ്. സ്റ്റെയറിന്റെ അടിഭാഗത്തും ചെറിയ പോക്കറ്റ് ഏരിയയിലുമെല്ലാം കോർട്ടിയാർഡുകൾ കൊണ്ടുവരുമ്പോൾ സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വേണം അത് ചെയ്യാൻ. മുകളിൽ ഗ്ലാസ്സ് വച്ച് അടയ്ക്കാതെ വെളിച്ചം കടത്തിവിടുന്ന ഗ്രില്ലിനും സ്ലാബിനുമിടക്ക് വിടവ് കൊടുത്താൽ ചൂട് വായു പുറത്തേക്കു പോയി വീടിനുള്ളിൽ കുളിർമ നിലനിൽക്കുകയും ചെയ്യും.

ഇൻഡോർ ചെടികൾക്ക് കൂടുതൽ വെള്ളം ഒഴിക്കാൻ പാടില്ല. കുറഞ്ഞ അളവിൽ സൂര്യപ്രകാശം ലഭിക്കുകയും വേണം.

അകവും പുറവും ഒത്തുചേർന്ന്

വീടിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ചേർന്ന് വരുന്ന രീതിയിലും ലാൻഡ്സ്കേപ്പ് ചെയ്യാം. അകത്തിരുന്നു പുറത്തെ പച്ചപ്പിനെ കാണാനും ആസ്വദിക്കാനും കഴിയുന്ന രീതിയിൽ ലാൻഡ്സ്കേപ്പ് ഒരുക്കാം. ചെറിയൊരു സിറ്റ് ഔട്ട്, പിറകിലെ സ്വകാര്യമായൊരിടം എന്നിവയെ ഡിസൈനിൻറെ ഭാഗമാക്കി മാറ്റം. കൂടാതെ കോർട്ടിയാർഡ് നീട്ടിയെടുത്തും ചെയ്യാം. മാത്രമല്ല മതിൽ ഏഴ് – എട്ട് അടി പൊക്കിയെടുത്തു ചെയ്താൽ വീട്ടുക്കാരുടേതായ ഒരു സ്വകാര്യ ഇടം വീടിനും മതിലിനുമിടയിൽ സൃഷ്ടിക്കാൻ കഴിയും. അവിടെ ഗ്രിൽ ചെയ്താൽ സുരക്ഷിതത്വവും ഉറപ്പിക്കാം.
വീടിനകത്തും ചുറ്റിലുമുള്ള ലാൻഡ്സ്കേപ്പ് പരിഗണിച്ചു കൊണ്ടുവേണം ഡിസോജിൻ തയ്യാറാക്കാൻ. ചെടികളും സൂക്ഷ്മമായി വേണം തിരഞ്ഞെടുക്കാൻ. നമ്മുടെ കാലാവസ്ഥക്കു ചേർന്ന ചെടികൾ വേണം തിരഞ്ഞെടുക്കാൻ. അധികം പരിചരണം ആവശ്യമില്ലാത്ത ചെടികളാണേൽ അവയുടെ പരിപാലനം എളുപ്പമായിരിക്കും.

ഇന്റർലോക്ക് ടൈലുകൾ

വീടിരിക്കുന്ന സ്ഥലത്തു മുഴുവൻ ഇന്റെർലോക്കിങ് വിരിക്കുമ്പോൾ നമ്മുടെ സ്ഥലത്തു ഒരുതുള്ളി വെള്ളം മണ്ണിൽ താഴില്ല. അതുകൊണ്ട് ടൈൽ വിരിക്കുമ്പോൾ വിടവിട്ടു അവിടെ പുല്ല് വച്ചുപിടിപ്പിക്കുകയാണേൽ വെള്ളം ആവിടവിലൂടെ മണ്ണിലേക്ക് ഇറങ്ങി പോയിക്കൊള്ളും. മുറ്റത്തു മുഴുവൻ കോൺക്രീറ്റ് തേക്കാതെ വെറുതെ പാറപ്പൊടി വിരിച്ചു അതിനുമുകളിൽ ടൈൽ ഇടുന്നതാണ് നല്ലതു. ചൂടിനെ കുറക്കാനും സഹായിക്കും.

ലാൻഡ്സ്കേപ്പിനകത്തു വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഒരുക്കിയിരിക്കണം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു പൂ ചെടികൾ വക്കാനും അല്ലാത്തിടത്തു ഇല ചെടികൾ വക്കാനും ശ്രദ്ധിക്കണം.

Please follow and like us:
  • 644
  • 0