mud plastering kerala

മഡ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ

മണ്ണ് ഉപയോഗിച്ചു ചുമര് തേക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കിയാലോ.

മണ്ണിന്റെ മണമുള്ള ചുമരുകൾ പ്രകൃതിയോട് ഇണങ്ങിയത് എന്നതാണ് ഇവയുടെ ഏറ്റവും വലിയ ഗുണം. താപനില നിയന്ത്രിക്കുന്നു എന്നതും ഇതിന്റെ ഒരു മേന്മയാണ്. അതായത് ചൂടുകാലത്തും വീടിനുള്ളിൽ തണുപ്പ് അനുഭവപ്പെടും എന്നുള്ളതാണ്.

സിമെൻറ് എളുപ്പത്തിൽ സെറ്റാക്കുന്നു

മണ്ണെടുത്തു അരിക്കുകയാണ് ആദ്യപടി. മണ്ണിൽ മണലിന്റെ അംശം കുറവാണെങ്കിൽ മണൽ, കുമ്മായം, സിമെൻറ്, എന്നിവ മണ്ണിനൊപ്പം ചേർത്താണ് തേക്കുക. മറ്റുചിലർ ടാർ, ചാണകം എന്നിവ ചേർക്കാറുണ്ട്. സിമെന്റ് എട്ട് ശതമാനം മാത്രമേ ചേർക്കാറുള്ളു. മിശ്രിതം ഉറപ്പിച്ചു നിർത്തുന്നതിനു വേണ്ടിയാണിത്. കളിമണ്ണിന്റെ അംശം കൂടുതലുള്ള മണ്ണാണെങ്കിൽ സിമെൻറ് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. പക്ഷെ ഇത് സെറ്റാകാൻ സമയമെടുക്കും.

കൊടുക്കയും ശർക്കരയും വെള്ളത്തിലിട്ട് അത് പുളിപ്പിച്ചു ഇതിനൊപ്പം ചേർത്താൽ കൂടുതൽ ബലം ലഭിക്കും അതുപോലെതന്നെ ചെയ്യുന്ന മറ്റൊരു കാര്യമാണ് ആര്യവേപ്പും മഞ്ഞളും ഇട്ടുവെച്ച വെള്ളം ഉപയോഗിച്ചു ഈ മിശ്രിതം തയ്യാറാക്കുന്നതിൽ ഉപയോഗിച്ചാൽ ചിതലിനെ പ്രതിരോധിക്കാൻ സാധിക്കും എന്നതാണ്.

ഡബിൾ കോട്ട് അടിക്കാം

രണ്ട് കോട്ടയാണ് മുടി പ്ലാസ്റ്ററിങ് ചെയ്യുന്നത്. ആദ്യത്തെ കോട്ട് 12 എം എം കനത്തിലാണ് ചെയ്യുന്നത്. കനം കൂട്ടി ചെയ്യുമ്പോൾ വിള്ളലുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് പരിഹരിക്കാനാണ് രണ്ടാമത്തെ കോട്ട് 2 എം എം കനത്തിൽ നൽകുന്നത്. ഒന്നാമത്തെ കൂട്ടിൽ ചെറിയൊരു നിറവ്യത്യാസം ഇണ്ടാകും അത് മറക്കാനാണ് രണ്ടാമത്തെ കോട്ട് നൽകുന്നത്.

സ്പോഞ്ച് ഫിനീഷ്, സ്മൂത്ത് ഫിനീഷ് എന്നിങ്ങനെ പല ഫിനിഷിൽ മഡ് പ്ലാസ്റ്ററിങ് ചെയ്യാം. റഫ് ഫിനിഷിങ്ങിനെയാണ് സ്പോഞ്ച് ഫിനിഷ് എന്ന് പറയുന്നത്. ചെലവ് കുറഞ്ഞ രീതിയും ഇതുതന്നെ. സ്മൂത്ത് ഫിനിഷിങ്ങിന് ചിലവ് കൂടുതലാണ്. അത് രണ്ട് മൂന്ന് തവണ തേയ്ക്കേണ്ടി വരും. അപ്പോൾ അതിനു ചിലവും കൂടും.

അറ്റം ഉരുട്ടിയെടുക്കാം

അരികുകൾ ചെയ്യുമ്പോൾ അറ്റം മണ്ണ് കൊണ്ട് ഉരുട്ടിയെടുക്കാനോ സിമെൻറ് കൊണ്ട് ബോർഡർ നൽകാനോ ശ്രദ്ധിക്കണം. അല്ലെങ്കിൽ അരികുകൾ മൂർച്ചയുണ്ടാകും.
മഡ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ചുമരിലെ കല്ലിലേക്കു നനവ് വരാതെ നോക്കണം. ഇത് തടയാനായി ചുമര് കെട്ടുമ്പോൾ ആദ്യത്തെ വരി കട്ട വയ്ക്കുമ്പോൾ സിമെന്റിനൊപ്പം വാട്ടർ പ്രൂഫിങ് ചെയ്യണം.

Please follow and like us:
  • 584
  • 0