- November 29, 2023
- -
നിങ്ങളുടെ വീടിനുള്ളിൽ ചെടി വെക്കുന്നുണ്ടോ എങ്കിൽ ഒരുമിനിറ്റ് ശ്രദ്ദിക്കു
വീടിന്റെ ഉള്ളിൽ ചെടി വെക്കുന്നത് ഇപ്പോൾ ഒരു ശീലം ആയി മാറിയിരിക്കുന്നു.ഇത് വീടിന് ഒരു കുളിർമ നൽകും .ചെടി വെക്കുന്നത് ശരി ആയില്ലെങ്കിൽ അവസാനം അത് അബദ്ധത്തിലേക്ക് നയിക്കും.
വീടിന് അകത്ത് എങ്ങനെ ചെടി വളർത്താം എന്ന് നമുക്ക് ഒന്ന് നോക്കാം
ഒരിക്കലും അടച്ചുപൂട്ടി ചെടികൾ വളർത്തരുത്
ചെടി വെക്കുമ്പോൾ അതിന് ആവശ്യമായ സൂര്യപ്രകാശവും ചൂടും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. വീടിന്റെ അകത്തുള്ള ചൂട് മതിയാകാതെ വരും. ചെടി വെക്കുന്നത് സൂര്യപ്രകാശവും ചൂടും ലഭിക്കുന്ന സ്ഥലത്തു ആയിരിക്കണം
വെളിച്ചം
ചെടിയുടെ പെട്ടെന്നുള്ള വളർച്ചക്ക് പ്രകാശം നന്നായി ഉണ്ടായിരിക്കണം
വെള്ളത്തിന്റെ തോത്
പുറത്തു വെക്കുന്ന ചെടിക്കും അകത്തു വെക്കുന്ന ചെടിക്കും ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും .അകത്ത് വെക്കുന്ന ചെടിയുടെ വെള്ളത്തിന്റെ അളവ് കൃത്യമായി അറിഞ്ഞിരിക്കണം
ചെടിയും ഇലയും സംരക്ഷിക്കുക
വീടിന്റെ അകത്ത് വെക്കുന്ന ചെടികൾ വൃത്തിയായി നോക്കണം വാട്ടർ സ്പ്രേ ഉപയോഗിക്കുന്നത് നന്നായിരിക്കും അത് ചെടികൾക്ക് ഒരു ഉണർവ് നൽകും
ചെറിയ പ്രാണികളുടെ വരവ്
വീടിന്റെ അകത്ത് ചെടികൾ വെക്കുമ്പോൾ ഒരുപാട് പ്രാണികൾ വരാൻ സാധ്യത ഉള്ളതിനാൽ ആദ്യം അതിന് വേണ്ട മുൻകരുതൽ എടുക്കണം
- 207
- 0