new model dining table

ഊണ് മേശയിലെ ഇന്റീരിയർ ട്രെൻഡിനെ പറ്റി അറിയാം

പുതിയ ഒരു ട്രെൻഡ് ആണ് ഡൈനിങ്ങ് ടേബിളിന്റെ മുകൾഭാഗം സ്റ്റോൺ കൊണ്ട് ഒരുക്കുന്നത്. ഡൈനിങ്ങ് ടേബിളും ഇന്ന് ഇന്റീരിയറിൻറെ ഭംഗി കൂട്ടുന്നതിൽ ഒരു പങ്ക് വഹിച്ചു തുടങ്ങി.

ആദ്യമൊക്കെ വുഡ്, ഗ്ലാസ്സ്, പ്ലൈവുഡ് തുടങ്ങിയ മെറ്റീരിയലുകളായിരുന്നു ഡൈനിങ്ങ് ടേബിളിന് മുകളിൽ കണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ ആ സ്ഥാനത്തേക്കാണ് സ്റ്റോൺ കടന്നു കൂടിയിരിക്കുന്നത്. ഗ്രാനൈറ്റ്, മാർബിൾ,കൊറിയൻ സ്റ്റോൺ, ക്വർട്സ് എന്നിങ്ങനെയുള്ള പ്രകൃതിദത്തവും കൃത്രിമവുമായ പലതരം സ്റ്റോൺ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇങ്ങനത്തെ റെഡിമേഡ് ടേബിളുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഫ്ലോറിങ്ങിനോടും വാഷ് ഏരിയയിലെ കൗണ്ടർടോപ്പ് എന്നിവയോടൊക്കെ സാദൃശ്യമുള്ള ഡിസൈനിലുള്ള സ്റ്റോൺ ഉപയോഗിക്കുന്നത് ഇന്റീരിയറിൻറെ ഭംഗി കൂട്ടും എന്നതിൽ ഒരു സംശയവുമില്ല. ഈ സ്റ്റോണുകൾ വലിയ സ്ലാബായി ലഭിക്കുന്നതിനാൽ ജോയിന്റുകൾ ഇല്ല എന്നതാണ് ഗുണം. കൂടാതെ വൃത്തിയാക്കാനും എളുപ്പമാണ് എന്നത് ഇതിനെ ജനപ്രിയമാക്കുന്നു.

എന്നാൽ സ്റ്റോൺ ടോപ് ഉപയോഗിക്കുമ്പോൾ ടേബിളിന്റെ കാലുകൾ ഭാരം താങ്ങാൻ പാകത്തിന് ഉറപ്പുള്ളതാവാൻ ശ്രദ്ധിക്കണം. തടിയോ മെറ്റാലോ ഉപയോഗിക്കാവുന്നതാണ്. തടിയാണ് ഉപയോഗിക്കുന്നതെങ്കിൽ തേക്ക്, വീട്ടി, മഹാഗണി പോലെ ബലമുള്ള തടി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ടേബിൾ ടോപ്പിന് കുറഞ്ഞത് അര ഇഞ്ചെങ്കിലും കാണാം വേണം. മുക്കാൽ ഇഞ്ചാണ് ഏറ്റവും ഉത്തമം. വില കുറഞ്ഞ ഗ്രാനൈറ്റ് എടുത്താൽ ടേബിളിനു ആവശ്യത്തിനുള്ള വീതി ലഭിക്കണമെന്നില്ല. ത്തുകൊണ്ടുതന്നെ നല്ല നിലവാരമുള്ള ഗ്രാനൈറ്റ് നോക്കി എടുക്കണം.
ജോയിൻറ് ഇട്ട് ടേബിൾ പണിയുന്നത് ഒരു അഭംഗിയാണ്. അങ്ങനെ പണിതാൽ വൃത്തിയാക്കാനും ബുദ്ധിമുട്ടാണ്, ടേബിളിൻറെ സപ്പോർട്ട് കൃത്യമാകില്ല എന്നിങ്ങനെ ചില ബുദ്ധിമുട്ടുകൾ വരാം.

സ്റ്റോൺ തിരഞ്ഞെടുക്കുമ്പോൾ നല്ല നിലവാരമുള്ളവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ കറ പിടിക്കാൻ സാധ്യതയുണ്ട്.

Please follow and like us:
  • 427
  • 0