bedroom design

പ്രണയം വിരിയും ബെഡ്റൂം

ഓരോ വ്യക്തിയുടെയും സ്വകാര്യത ഉറപ്പുവരുത്തുന്ന ഒരു ഇടം ആണ് ബെഡ്റൂം.ദമ്പതിമാരുടെ ഇടയിലെ സ്നേഹവും പരിഭവവും തുറന്ന് കാണിക്കുന്ന ഇടം കൂടിയാണ്. ഇത് ഭംഗിയായി അലങ്കരിക്കുന്നത് ദമ്പതികളുടെ സ്നേഹത്തെയും വികാരത്തെയും സ്വാധിനിക്കും. അതിന് വേണ്ടിയുള്ള ചില മാർഗങ്ങൾ നമുക്ക് നോക്കാം.

ബെഡ്റൂമിൽ ആവശ്യം ഉള്ളത് മാത്രം വെക്കുക

ബെഡ്റൂമിനെ ഒരിക്കലും ഒരു സ്റ്റോർ റൂം ആക്കരുത്. ആവശ്യം ഇല്ലാത്ത വസ്തുക്കൾ ഉപേക്ഷിക്കുക.

ബെഡ്റൂമിനുള്ളിലെ സ്ഥലം

ബെഡ്റൂമിൽ ആവശ്യത്തിന് സ്ഥലം ഉറപ്പാക്കണം. സ്ഥലപരിമിതി ശ്വാസം മുട്ടിക്കും. അത് ദമ്പതിമാരുടെ മനസ്സ് മടുപ്പിക്കും.

നിറങ്ങളുടെ പങ്ക്

നിറങ്ങൾക്ക് മനസ്സിനെയും ശരീരത്തെയും പെട്ടെന്ന് സ്വാധിനിക്കാൻ സാധിക്കും. മനസ്സിന് സന്തോഷം തരുന്നതും പ്രണയം വിരിയുന്നതുമായ നിറങ്ങൾ തെരെഞ്ഞെടുക്കുക.
നിറത്തോട് യോജിക്കുന്ന ഷീറ്റുകളും കർട്ടനുകളും തെരെഞ്ഞെടുക്കുക

ചിത്രങ്ങൾ വെക്കുന്നത്

മനസിനെ സ്പർശിക്കുന്നതും ലളിതമായതും ആയ ചിത്രങ്ങൾ ബെഡ്റൂമിൽ വെക്കുക. ബെഡ്റൂമിൽ ടെലിവിഷൻ വെക്കാതിരിക്കുക.ഇത് ബെഡ്റൂമിന്റെ അന്തരീക്ഷത്തെ മാറ്റും.
മെഴുകുതിരികൾ

മണമുള്ള മെഴുകുതിരികൾ ബെഡ്റൂമിൽ ഉപയോഗിക്കാം മുറിയിലെ സുഗന്ധം മനസ്സിന് ഉന്മേഷം നൽകും.

സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം

കിടക്ക വിരിയിൽ സുഗന്ധദ്രവ്യങ്ങൾ പുരട്ടുന്നത് മുറിയിൽ മടുപ്പിക്കുന്ന മണം ഇല്ലാതിരിക്കാൻ സഹായിക്കും.
പ്രണയം വിരിയുന്ന പാട്ടുകൾ ബെഡ്റൂമിൽ വെക്കുന്നത് ദമ്പതിമാരെ പരസ്പരം അടുപ്പിക്കും. മനോഹരമായ പൂക്കൾ വെക്കുന്നത് റൊമാന്റിക് മൂഡ് സൃഷ്ടിക്കും.

  • 311
  • 0