- November 6, 2023
- -
വീട്ടിൽ ലക്കി ബാംബൂ വയ്ക്കേണ്ടത് എവിടെ?
ചൈനീസ് വാസ്തുശാസ്ത്ര പ്രകാരം വീട്ടിലും ഓഫീസിലും ലക്കി ബാംബൂ വയ്ക്കുന്നതുപോസിറ്റീവ് എനർജി വർധിപ്പിച്ചു നല്ലത് കൊണ്ടുവരുമെന്നാണ് വിശ്വാസം.
ഫെങ്‌ഷുയി പ്രകാരം വീട്ടിൽ കിഴക്ക് അല്ലെങ്കിൽ തെക്കു കിഴക്ക് ഭാഗത്തു ലക്കി ബാംബൂ വയ്ക്കുന്നതാണ് നല്ലത്. ലക്കി ബാംബൂ വയ്ക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കാനുള്ളത് മുളംതണ്ടുകളുടെ എണ്ണമാണ്. രണ്ട് തണ്ടുകൾ പ്രണയത്തെ പ്രതിനിധീകരിക്കുന്നു, ഇത് നിങ്ങളുടെ ഭാഗ്യം ഇരട്ടിയാക്കുമെന്നും പറയപ്പെടുന്നു. മൂന്ന് തണ്ടുകൾ സമ്പത്ത്, സന്തോഷം, ദീർഘായുസ്സ് എന്നിവയെ പ്രതിനിധീകരിക്കുന്നു. അഞ്ച് തണ്ടുകൾ ബിസിനസിൽ വളർച്ച ആഗ്രഹിക്കുന്ന ഒരാൾക്ക് നൽകാൻ അനുയോജ്യമായ സമ്പത്തിനെ പ്രതിനിധീകരിക്കുന്നു. ആറ് തണ്ടുകൾ ഭാഗ്യത്തെ പ്രതീകപ്പെടുത്തുന്നു, അത് ഐശ്വര്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ഏഴ് തണ്ടുകൾ സമ്പത്ത്, സന്തോഷം, നല്ല ആരോഗ്യം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഭാഗ്യമുള്ള മുള ചെടിയുടെ എട്ട് തണ്ടുകൾ ഒരു വലിയ പ്രചോദനമായി പ്രവർത്തിക്കുന്നു. ഒമ്പത് തണ്ടുകൾ ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.പത്ത് തണ്ടുകൾ പൂർത്തീകരണത്തെയും പൂർണതയെയും പ്രതിനിധീകരിക്കുന്നു.ഇരുപത്തിയൊന്ന് തണ്ടുകൾ സമൃദ്ധിയെയും അനുഗ്രഹങ്ങളെയും പ്രതിനിധീകരിക്കുന്നു.
പ്രധാന വാതിലിനോട് ചേർന്ന് ലക്കി ബാംബൂ വയ്ക്കാം. അകത്തളത്തിൽ അന്തരീക്ഷം ശുദ്ധിയാക്കാൻ ഇത് ഉപകരിക്കും. കുറഞ്ഞ പരിചരണം നേരിയ സൂര്യപ്രകാശം എന്നിവ മതിയെന്നതിനാൽ ലക്കി ബാംബൂ നമുക്ക് ബെഡ്റൂമിലും വയ്ക്കാവുന്നതാണ്. ഡൈനിങ്ങ് ടേബിളിൻറെ മധ്യത്തിൽ ഇത് വച്ചാൽ വീട്ടിൽ പോസിറ്റീവ് എനർജി വർധിപ്പിക്കും എന്നാണ് വിശ്വാസം.
ഏതു പാത്രത്തിൽ വേണമെങ്കിലും ഇവയെ വളർത്താവുന്നതാണ്. ഫെങ്ങ്ഷുയി പ്രകാരം മണ്ണ്, ലോഹം, മരം, ജലം, തീ, എന്നിവയെ പ്രതിനിധാനം ചെയ്യുന്നവ ആ പാത്രത്തിൽ ഉണ്ടാകണം. ലോഹത്തിന്റെ സാന്നിധ്യത്തിനായി ഒരു നാണയം ഇട്ടാൽ മതി, മണ്ണോ പെബിൾസൊ എന്ത് വേണേലും പാത്രത്തിൽ ഇട്ടുകൊടുക്കാവുന്നതാണ്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്തു ലക്കി ബാംബൂ വയ്ക്കരുത്.
- 256
- 0