home furnishing kerala

വീട്ടിലെ സ്ഥലപരിമിതി പരിഹരിക്കാം

വീട് പണിയുമ്പോൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒരു വിഷയമാണ് സ്ഥലപരിമിതി. ചിലർ ചുരുങ്ങിയ സ്ഥലപരിമിതിയിൽ നിന്ന് മനോഹരമായ മുറികൾ പണിതുയർക്കുന്നു. വീടിന്റെ ഭംഗിയിൽ അതി പ്രധാനമാണ് പെയിന്റ്. ഇളം കളറുകൾ മുറികളുടെ വലിപ്പം കൂട്ടികാണിക്കുന്നു. മറിച്ചു ഡാർക്ക് കളറുകൾ മുറിയുടെ വലിപ്പം കുറച്ചും കാണിക്കുന്നു.

പലപ്പോഴും സ്ഥലപരിമിതി നേരിടേണ്ടി വരുന്ന വീടിന്റെ പ്രധാന മേഖലയാണ് അടുക്കള. പരമാവധി സ്റ്റോറേജ് സൗകര്യം ഉൾപ്പെടുത്തിയാൽ അടുക്കളയിലെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും. മുകളായിലായി കാബിനറ്റുകൾ ക്രമീകരിക്കാം. ഓപ്പൺ ഷെൽഫുകൾ അലങ്കാര വസ്തുക്കൾ കൊണ്ട് നിറയ്ക്കാം.

വീട്ടിൽ ആവശ്യമുള്ള ഫർണിച്ചറുകൾ മാത്രം വയ്ക്കുക. ആവശ്യമില്ലാത്തവ കൊണ്ട് വീടിനകം കുത്തി നിറയ്ക്കണ്ട. ഫർണിച്ചറുകൾ അധികമായാൽ സ്ഥലപരിമിതി വല്ലാതെ തോന്നിക്കും.

മുറിയുടെ പ്രധാന വാതിലിനു എതിർവശത്തായി കണ്ണാടി സ്ഥാപിക്കുന്നത് മുറിക്കു വലിപ്പക്കൂടുതൽ തോന്നിക്കാൻ നല്ലതാണ്‌. ആകർഷണീയമായ നല്ല വോൾ പേപ്പർ മുറികളിൽ കൊടുക്കുന്നത് നല്ലതാണു. അതുപോലെ തന്നെ ടേബിൾ ലാമ്പുകൾ മുറികളിൽ സ്ഥാപിക്കുന്നതും വളരെ നല്ലൊരു മാർഗമാണ്.

Please follow and like us:
  • 669
  • 0