- December 5, 2023
- -
കുട്ടികളുടെ റൂം അടിപൊളിയായി സെറ്റ് ചെയ്താലോ
നമ്മുടെ വീട്ടിലെ കിടപ്പുമുറികൾ ഡിസൈൻ ചെയ്യുന്നതിൽ ഏറ്റവും ബുദ്ധിമുട്ടു കുട്ടികളുടെ റൂം ഡിസൈൻ ചെയ്യാനാണ്. അല്ലെ. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും അവരുടേതായ ഇഷ്ട്ടങ്ങളുണ്ട്. അതുംകൂടി കണക്കിലെടുത്തുവേണം നമ്മൾ അവരുടെ റൂം സെറ്റ് ചെയ്യാൻ.
വോൾ പേപ്പർ തിരഞ്ഞെടുക്കുമ്പോൾ കുട്ടികൾക്ക് ഇഷ്ട്ടപെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. മുറിയുടെ തീമിനു അനുയോജ്യമായതാരത്തിലുള്ള ക്യാബിനറ്റുകൾ തിരഞ്ഞെടുക്കുകയാണ് അടുത്തപടി. പല നിറത്തിലുള്ള ബാസ്കറ്റുകളും മറ്റും കുട്ടികളുടെ ഡ്രെസ്സുകളും കളിപ്പാട്ടങ്ങളും ഇടനായി ഉപയോഗിക്കാം. സ്റ്റോറേജ് സൗകര്യമുള്ള കട്ടിലുകൾക്കു മുൻതൂക്കം കൊടുക്കാം.
കുട്ടികളുടെ ഇഷ്ട്ടം കൂടി കണക്കിലെടുത്തു വേണം അവരുടെ റൂമിനു കളർ കൊടുക്കാനായിട്ട്. കണ്ണിനു കുളിർമ്മയേകുന്ന നിറങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓപ്പൺ ഷെൽഫുകൾ കൊടുക്കുന്നത് റൂമിന് കൂടുതൽ ഭംഗി നൽകുന്നു. ഓപ്പൺ ഷെല്ഫുകളിൽ അവരുടെ കളിപ്പാട്ടങ്ങൾ വച്ച് അലങ്കരിക്കാവുന്നതാണ്.
കുട്ടികളുടെ പഠനത്തിനായുള്ള സ്പേസും അവരുടെ റൂമിൽ തന്നെ ഒരുക്കുക. പഠിക്കുന്നതിനുള്ള ഒരു അന്തരീക്ഷം ആ മുറിക്കുള്ളിൽ കൊണ്ട് വരണം. നല്ലപോലെ കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിൽ വേണം സ്റ്റഡി ഏരിയ സെറ്റ് ചെയ്യാൻ. അതിനായി ജാനലുകളുടെ അടുത്ത് നമുക്കെ സ്റ്റഡി ഏരിയ സെറ്റ് ചെയ്യാവുന്നതാണ്. അതിനോടൊപ്പം അവരുടെ ബുക്കുകളും സ്റ്റേഷനറി സാധനങ്ങളും സൂക്ഷിക്കാനുള്ള ഒരു ഏരിയ കൂടിയും സെറ്റ് ആക്കേണ്ടതാണ്.
- 704
- 0