- December 4, 2023
- -
ഫാൾസ് സീലിങ്ങും ഇൻറ്റിരിയറും
പണ്ട് കാലത്ത് വീടുകൾക്ക് മച്ച് പണിയുന്ന രീതിയുണ്ടായിരുന്നു ചൂട് കുറയ്ക്കാനും, അവശ്യ സാധനങ്ങൾ സൂക്ഷിക്കാനും വേണ്ടിയായിരുന്നു അവ.പക്ഷെ ഇന്ന് സീലിംഗ് വീടിന്റെ മനോഹാരിതയും ഭംഗിയും പതിന്മടങ്ങ് വർധിപ്പിക്കുന്നു.തടിയിൽ തുടങ്ങി ജിപ്സം പ്ലാസ്റ്ററിംഗ് വരെ ഇന്ന് തരംഗം ആണ്.വീടിന്റെ മൊത്തത്തിലുള്ള ഔട്ട് ലുക്ക് മാറ്റിമറിക്കാൻ സീലിങ്ങിനു കഴിയും അത് വഴി വീട് പണിയുമ്പോൾ സംഭവിച്ചിട്ടുള്ള ചില്ലറ തകരാറുകൾ വരെ നമുക്ക് ഇല്ലാതാക്കാം.
ഓർഡിനറി ലൈറ്റിംഗ് ഇന്നു വളരെയേറെ പുരോഗമിച്ചിരിക്കുന്നു. ഇന്നു വിപണിയിൽ അൾട്ര മോഡേൺ ലൈറ്റുകൾ ലഭ്യമാണ്,ലൈറ്റിംഗ് ഇന്നു ഒരു കലയും ഇൻറ്റിരിയർ ഡിസൈനിങ്ങിന്റെ ഒഴിച്ച് കൂടാനാകാത്ത ഭാഗമാണ്. ഉള്ളിലെ ചുമരിന്റെ നിരപ്പ് വ്യത്യാസമോ മറ്റോ ഉണ്ടെങ്കിൽ കാര്യക്ഷമമായ സീലിങ്ങിലൂടെ മറികടക്കാം. മാത്രമല്ല വീടിന്റെ തീം കളറിനു അനുസരിച് നമുക്ക് സീലിംഗ് ചെയ്യാം. താരതമ്യേന എളുപ്പവും ചെലവ് കുറഞ്ഞതും ആണ് സീലിംഗ്.
ഫാൾസ് സീലിങ്ങിലൂടെ നമുക്ക് ടെലിഫോൺ, ഇലക്ട്രിക് കേബിളുകളും ,നല്കാവുന്നതാണ്.
കോവ് ലൈറ്റിങ്, ടാസ്ക് ലൈറ്റിങ്,സ്പോട്ട് ലൈറ്റിംഗ് തുടങ്ങിയ പുതിയ തരത്തിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി നല്കാൻ. ഫാൾസ് സീലിങ്ങിൽ ലൈറ്റുകൾ സെറ്റ് ചെയ്യുന്നതാണ് പുതിയ ട്രെൻഡ്. സീലിങ്ങിൽ നമുക്ക് മാറ്റങ്ങൾ പരീക്ഷിക്കാവുന്നതാണ്. യഥാർത്ഥ സീലിങ്ങും ഫാൾസ് സീലിങ്ങും തമ്മിൽ നിശ്ചിതമായ അകലം വേണം ചുരുങ്ങിയത് 15 സെന്റി മീറ്റർ അകലം വേണം. ജിപ്സം ബോർഡ് ആണ് പൊതുവായി ഉപയോഗിക്കുന്നത്. അലുമിനിയം ഷീറ്റ്സ് ഉപയോഗിച്ചാണ് ജിപ്സം ഫാൾസ് സീലിങ്ങിനും യഥാർത്ഥ സീലിങ്ങിനും നടുക്കുള്ള വാക്വം സ്പേസ് ആണ് അന്തരീക്ഷത്തെ തണുപ്പിക്കുന്നത്.അതുകൊണ്ട് കറന്റ് ബിൽ കുറയുന്നു, ജിപ്സം സീലിംഗ് പൊതുവെ ചിലവ് കുറവാണ് സ്ക്വയർ ഫീറ്റിന് 40 രൂപയാണ് വില. ജിപ്സം കൂടാതെ തടി,ഗ്ലാസ് വെനീർ എന്നിവയും വിപണിയിലുണ്ട്.ഗ്ലാസ് സീലിംഗ് ആണ് പുതിയ ട്രെൻഡ്. എല്ലായിടത്തും ഇപ്പോൾ ഗ്ലാസ് സ്ഥാനം പിടിച്ചിട്ടുണ്ട്. തടി കൊണ്ടുള്ള സീലിംഗ് വീടിന്റെ ഇൻറ്റിരിയറിനു പ്രൌഡിയും കുളിർമയും സമ്മാനിക്കുന്നു.
- 746
- 0