- October 7, 2022
- -
കിടപ്പുമുറിയിലൊരുക്കാം ശാന്ത സുന്ദരമായൊരു അന്തരീക്ഷം
കട്ടിലും കിടക്കയും മാത്രം അടങ്ങുന്നതല്ല കിടപ്പുമുറി. ഏറെ സ്വകാര്യത നിലനിൽക്കുന്ന വീട്ടിലെ ഒരിടമെന്ന നിലയിലും മനസിന് ശാന്തതയും സ്വസ്ഥതയും നൽകുന്ന ഇടാമെന്ന നിലയിലും കിടപ്പുമുറിക്കു ഏറെ പ്രാധാന്യമുണ്ട്. ഓഫീസിലെ തിരക്കുപിടിച്ച ഒരു അന്തരീക്ഷത്തിൽ നിന്ന് വീട്ടിൽ തിരികെയെത്തുമ്പോൾ മനസ്സ് ശാന്തമാക്കുന്ന ചുറ്റുപാടായിരിക്കണം കിടപ്പുമുറി നൽകേണ്ടത്. കിടപ്പുമുറിയിൽ ശാന്ത സുന്ദരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന ചില ഘടകങ്ങൾ പരിചയപ്പെടാം.
സൂര്യപ്രകാശവും വായുവും നിറയണം
കിടപ്പുമുറിയിൽ വിശാലമായ ജനലുകൾ വയ്ക്കുന്നതാണ് ഉചിതം. ഇടുങ്ങിയ ജനലുകൾ സൂര്യപ്രകശം അകത്തേക്ക് കടക്കുന്നത് തടയുകയും മുറിയിലെ സുഗമമായ വായു സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് മുറിക്കുള്ളിൽ ഇപ്പോഴും വീർപ്പു മുട്ടിക്കുന്ന അന്തരീക്ഷമാണ് തോന്നിപ്പിക്കുക. ഇതിനെല്ലാം പരിഹാരമാണ് വിശാലമായ ജനലുകൾ കൊടുക്കുന്നത്. കൂടാതെ മുറിക്കുള്ളിൽ നല്ല പ്രകാശവും ലഭിക്കും. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഇന്റീരിയർ വർക്കുകൾ ഇവിടെ സ്വീകരിക്കാം. വലിയ കണ്ണാടി വയ്ക്കുന്നത് ഇതിന് സഹായിക്കുന്നു.
അനുയോജ്യമായ നിറം
കിടപ്പുമുറിയെ സ്വാധീനിക്കുന്ന ഒന്നാണ് അവിടെ ഉപയോഗിച്ചിരിക്കുന്ന പെയിന്റിന്റെ നിറം. എപ്പോഴും പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ കഴിവുള്ള നിറങ്ങൾ തിരഞ്ഞെടുക്കാം. വൈറ്റ്, ഓഫ് വൈറ്റ്, ഐവറി നിറങ്ങൾ കിടപ്പുമുറിക്കു തീമായി നൽകാം. ഇവ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ മുറിക്കു വിശാലത തോന്നിപ്പിക്കും.
ഫർണിച്ചറുകളും ഷെല്ഫുകളും ലളിതമാക്കാം
പുറത്തേക്കു തള്ളി നിൽക്കാത്ത ഷെൽഫുകൾ വേണം കിടപ്പുമുറിക്കു നൽകാൻ. ഇത് മുറിയിൽ കൂടുതൽ വിശാലത തോന്നിപ്പിക്കാൻ സഹായിക്കുന്നു. കാറ്റിലും കിടക്കയും കഴിഞ്ഞാൽ ആവശ്യമെങ്കിൽ മാത്രം മറ്റു ഫർണിച്ചറുകൾ നൽകിയാൽ മതി. അവ ഒഴിവാക്കാൻ പറ്റില്ല എങ്കിൽ ലളിതമായ ഡിസൈനോട് കൂടിയത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
- 652
- 0