kerala home pooja room

ഒരുക്കാം വീടിനിണങ്ങിയ പൂജാമുറി

ഇന്ന് ഒട്ടുമിക്ക വീടുകളുടെയും നിർമ്മാണത്തിൽ പൂജ മുറി ഇടം പിടിക്കാറുണ്ട്. പൂജ മുറി ഡിസൈൻ ചെയ്യുമ്പോൾ എവിടെ സ്ഥാപിക്കുന്നു, ഉപയോഗിക്കുന്ന വസ്തുക്കൾ, ലഭ്യമായ സ്ഥലം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ ഡിസൈനിനും ഇന്റീരിയറിനും യോജിച്ചതാകണം പൂജാമുറി. വീട്ടിൽ പൂജാമുറി സെറ്റ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടുത്താമെന്നു നോക്കാം.

പൂജാമുറിയുടെ ഡിസൈൻ

ആധുനിക ശൈലിയിൽ ഡിസൈൻ ചെയ്ത പൂജാമുറിയിൽ കാലപ്പഴക്കം ചെന്ന രൂപങ്ങളും പ്രതിമകളും വയ്ക്കാം. ഇളം നിറത്തിലുള്ള പെയിന്റ് പൂജാമുറിക്കു ശാന്തമായ ഒരന്തരീക്ഷം സൃഷ്ടിക്കും. ഓപ്പൺ ശൈലിയിലും ക്ലോസ്ഡ് ശൈലിയിലും ഈരീതിയിൽ പൂജാമുറി സെറ്റ് ചെയ്യാം.

ക്ഷേത്ര മാതൃക

വീടിനുള്ളിൽ ക്ഷേത്രത്തിന്റെ മാതൃകയിൽ പൂജാമുറി ഒരുക്കാം. ക്ഷേത്രത്തിന്റെ കോവിലിനു സമാനമായ രീതിയിൽ ഇത് ഡിസൈൻ ചെയ്തെടുക്കാം. തൂണുകളും പടികളും ഇട്ട് വ്യത്യസ്തമായ ശൈലിതന്നെ പൂജാമുറിക്കായി ഡിസൈൻ ചെയ്യാം.

kerala home pooja room design

ലിവിങ് ഏരിയയോട് ചേർന്ന്

ലിവിങ് ഏരിയയോട് ചേർന്നും പൂജാമുറി സെറ്റ് ചെയ്യാം. വീടിന്റെ പ്രധാന വാതിലിനു നേരെ എതിർവശത്തായി പൂജാമുറി നൽകാവുന്നതാണ്. ഇതിനു പുറകിലെ ചുമരിൽ കണ്ണാടി വയ്ക്കുന്നത് കൂടുതൽ വിശാലത തോന്നിപ്പിക്കും.

തടിയിൽ പൂജാമുറി

ലളിതമായ ഇന്റീരിയർ ഇഷ്ടപ്പെടുന്നവർക്ക് തടിയിൽ നിർമ്മിച്ച പൂജാമുറി ഒരുക്കാം. ഈ മാതൃകയിലുള്ള പൂജാമുറി പ്രധാന വാതിലിനു നേരെ എതിർവശത്തായി സെറ്റ് ചെയ്യാം. രൂപങ്ങളും പ്രതിമകളും തടിയിൽ നിർമ്മിച്ച സ്റ്റാൻഡിൽ സെറ്റ് ചെയ്യാം.

Please follow and like us:
  • 1047
  • 0