- September 20, 2021
- -
POST -1
നിങ്ങൾ ആഗ്രഹിക്കുന്ന വീട് ഇങ്ങനെയാണോ ?
വീട് എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്.കണ്ടാൽ ആരും നോക്കി പോകുന്ന വീട് അതായിരിക്കും ഏതൊരു വ്യക്തിയുടെയും മനസ്സിൽ .ഒരു വീട് എന്നത് ഒരുപാട് പേർ മാറി മാറി താമസിക്കുന്ന ഒരു പ്ലേസ് ആണ്.നാം വീട് പണിയാൻ ഇറങ്ങുമ്പോൾ വ്യക്തമായ ഒരു പ്ലാനിംഗ് നമുക്ക് ഉണ്ടായിരിക്കണം .വീട് പണിയുന്നതിന് മുന്പായി ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപാട് പേരുടെ അധ്വാനമാണ് മനോഹരമായ ഒരു വീട്.
വീട് പണിഎങ്ങനെ തുടങ്ങണം.
കുറെ കല്ലും മണലും സിമെന്റും ഉണ്ടെങ്കിൽ ഒരു കെട്ടിടം എളുപ്പത്തിൽ പണിയാം .പക്ഷെ അതൊരു വീട് ആയി തീരണം എങ്കിൽ കുറെ അധികം പേരുടെ പ്രയത്നം കൂടിയേ തീരു. വീടിന് പറ്റിയ സ്ഥലം ,പണിയാൻ പോകുന്ന വീടിന്റെ വലുപ്പം ,വീട് പണിയാൻ ആരേലും ഏൽപിക്കണോ ,ഡിസൈൻ എങ്ങനെ ആവണം തുടങിയ ഒട്ടേറെ പ്ലാനിങ് ആദ്യമേ ഉണ്ടായിരിക്കണം.തൊട്ട് അടുത്തുള്ള വ്യക്യതിയുടെ വീടിന്റെ വലുപ്പം കണ്ടുകൊണ്ടാകരുത് നമ്മുടെ വീട് പ്ലാൻ ചെയ്യാൻ.നമ്മുടെ വീടിന്റെ വലുപ്പം തീരുമാനിക്കേണ്ടത് നമ്മുടെ വീട്ടിലെ അംഗങ്ങളുടെയും നമ്മുടെ ബഡ്ജറ്റും അനുസരിച്ചായിരിക്കണം. വീട് പണിയുമ്പോൾ പല അബന്ധങ്ങളിലും ചെന്ന് ചാടിക്കൊടുക്കാറുണ്ട് .ഉദാഹരണമായി കൊല്ലത്തിൽ വരുന്ന അതിഥിക്ക് ഗസ്റ്റ് ബെഡ്റൂം .അവർക്കു വേണ്ടി ഒരു റൂം തന്നെ വേണോ എന്നത് ഒരുപാട് ചിന്ദിക്കേണ്ട കാര്യമാണ്.ഇനി പൈസ ഒരുപാട് ഉണ്ടെങ്കിൽ കൂടി 3 അംഗങ്ങൾ ഉള്ള വീട്ടിൽ 5 ബെഡ്റൂമിന്റെ ആവശ്യം ഉണ്ടോ ? ഈ കാലഘട്ടത്തിൽ ജോലിക്ക് പോവാത്ത അമ്മമാർ കുറവാണ്. വീടിന്റെ വലുപ്പം എത്രയും കൂടുന്നോ വീട്ടിൽ അവർ ചിലവഴിക്കുന്ന ടൈം വീട് വൃത്തിയാകുന്നതിൽ ഒതുങ്ങി പോകും .
നമ്മുക് വീട് എങ്ങനെ പണിയാം.
ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുന്നത് കുറഞ്ഞ പരിധിയിൽ പരമാവധി സൗകര്യങ്ങൾ ഉള്കൊള്ളിക്കുന്ന വീടുകൾ ആണ് .ചിലവ് കുറക്കൽ അല്ല ഇതിലൂടെ അർത്ഥമാക്കുന്നത് സാങ്കേതിക വിദ്യകൾ പരീക്ഷിച്ചുകൊണ്ടും ബുദ്ധിപരമായും നമുക്ക് വീട് പണിയാം ശരിയായ പ്ലാനിങ്ങും കയ്യിലെ ബജറ്റും അനുസരിച്ചു വേണം മുൻപോട്ട് നീങ്ങാൻ .കയ്യിലെ നീക്കിയിരുപ്പ് ഒരു അത്യാവശ്യ ഘടകം തന്നെ ആണ് .ജീവിതാവസാനം വരെ ലോൺ അടക്കുന്നതിനു മുന്പായി വ്യക്തമായ പ്ലാനിംഗ് ഉണ്ടെങ്കിൽ നിങ്ങളുടെ ബഡ്ജറ്റിൽ മനോഹരമായ ഒരു വീട് നിങ്ങൾക്കും സ്വന്തമാകും .
തുടരും….
- 967
- 0