- July 25, 2023
- -
കുറഞ്ഞ ചിലവിൽ വീട്ടിലൊരു പൂന്തോട്ടം
വീട്ടിൽ ഒരു പൂന്തോട്ടം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇണ്ടാവില്ല. ചെറുതാണെങ്കിലും ഒരു പൂന്തോട്ടം നമ്മുടെ വീട്ടിൽ വേണം അത് മനസിന് ഒരു കുളിർമ്മ തന്നെയാണ്. ഒന്ന് മനസ്സ് വെച്ചാൽ ആർക്കും വീട്ടിൽ നല്ലൊരു പൂന്തോട്ടം നിർമ്മിക്കാൻ കഴിയും.
പൂന്തോട്ടം ഒരുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് സ്ഥലത്തെ തിരഞ്ഞെടുക്കലാണ്. വീടിന്റെ പൂമുഖത് സ്ഥലം ഇല്ലാത്തവർ വേറെ എവിടെയാണ് ഒരുക്കേണ്ടത് എന്ന് ആദ്യം നിശ്ചയിക്കണം. അതിനു ശേഷം പൂന്തോട്ടനിർമ്മാണത്തിലേക്കു കടക്കാം. സ്ഥല പരിമിതി ഉള്ളവർക്ക് റീസൈക്ലിങ് നല്ലൊരു മാർഗ്ഗമാണ്. ആദ്യം നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന കണ്ടെയ്നറുകൾ തിരഞ്ഞെടുക്കുക. അതിനു ശേഷം പ്രത്യേക ദിശയിൽ ചെടികൾ നിറച്ചു തൂക്കുക. ഈ വിദ്യ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് വളരെ ഉപയോഗകാരമായിരിക്കും.
അതുപോലെ തന്നെ സ്ഥലപരിമിതിയുള്ളവർക്കു യോജിച്ച ഒന്നാണ് വെർട്ടിക്കൽ ഗാർഡൻ.
പഴയ ക്യാൻ ഉണ്ടെങ്കിൽ അവ നമുക്ക് നല്ലൊരു ഹാങ്ങിങ് ഗാർഡൻ നൽകുന്നതായിരിക്കും. എല്ലാ ദിവസവും കുറച്ചെങ്കിലും സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചെറിയ പൂന്തോട്ടങ്ങൾക്കു കണ്ടെയ്നർ ആണ് നല്ലത്. അവ നമുക്ക് കൊണ്ട് നടക്കാനും എളുപ്പമാണ്. ഒരു സ്ഥലത്തുന്നു മാറ്റി മറ്റൊരിടത്തേക്ക് സ്ഥാപിക്കാൻ ഇവ എളുപ്പമാണ്.
എല്ലാ ദിവസവും ഒരു അറ മണിക്കൂർ എങ്കിലും ചെടികളുടെ സമയം പങ്കിടണം അത് നമുക്ക് തരുന്നത് വലിയൊരു പോസിറ്റിവിറ്റി ആണ്.
- 274
- 0