kerala modern house designs

വീട് പണിയുമ്പോൾ പാഴ്‌ച്ചെലവ് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇപ്പോൾ നിങ്ങൾ താമസിക്കുന്ന വീട്ടിൽ ഏതെല്ലാം മുറികൾ എങ്ങനെയെല്ലാം ഉപയോഗിക്കുന്നു എന്ന് ഓർക്കുക. ഉപയോഗിക്കാതെ ഏതേലും മുറികൾ കിടപ്പുണ്ടേൽ അത്തരം മുറികൾ ഒഴിവാക്കേണ്ടവയാണ്.
മുകളിലെ നിലയിൽ ഒരു മുറി മാത്രമാണ് ഉള്ളതെങ്കിൽ അത് മെസനിൻ ഫ്ലോർ പോലെ നിർമ്മിക്കുന്നതാണ് ലാഭകരം. ഫെറോ സിമെൻറ് ബോർഡുകൾ, ഫൈബർ സിമെൻറ് ബോർഡുകൾ പോലുള്ള നിരവധി ഉൽപ്പന്നങ്ങൾ ഭിത്തി നിർമ്മിക്കാൻ ലഭിക്കും. പിന്നീട് വേണമെങ്കിൽ എടുത്ത് മാറ്റുകയും ചെയ്യാം.
നിർമ്മാണ സാമഗ്രികളും ഫിനിഷിങ് സാമഗ്രികളും തിരഞ്ഞെടുക്കുമ്പോൾ അവസാന തീരുമാനം വീട്ടുകാരുടേതാകണം. നാട്ടുകാരും, ബന്ധുക്കള്, സുഹൃത്തുക്കളും എല്ലാം നിരവധി അഭിപ്രായങ്ങൾ പറഞ്ഞെന്നു വരാം. അതിനൊന്നും ചെവി കൊടുക്കാതെ സ്വന്തമായി തീരുമാനമെടുക്കാം.
ഫ്ലോറിങ് വളരെയധികം ചെലവ് വരുന്ന ഒരു കാര്യമാണ്. അവിടെ ചെലവ് കുറയ്‌ക്കണമെന്നുണ്ടേൽ കടയിൽ സ്റ്റോക്ക് കുറഞ്ഞു മാറ്റി വച്ച ടൈലുകൾ എടുക്കാം. എന്നാൽ എല്ലാ മുറിയിലേക്കും ഒരേ പാറ്റേൺ കിട്ടില്ല എന്നത് ഇതിന്റെ ഒരു കുറവാണ്. എന്നാൽ പല മുറികളിൽ പല പാറ്റേൺ ആയോ ഒരു മുറിയിൽ രണ്ടു പാറ്റേർണികളുടെ ഒരു കോമ്പിനേഷൻ എന്ന പോലെ ചെയ്യാവുന്നതാണ്.
ഭിത്തി നിർമ്മാണത്തിൽ ചെലവ് കുറയ്ക്കാനുള്ള ഒരു മാർഗം ഡിസൈൻ ഏറ്റവും ലളിതമാക്കുകയാണ്.
ഇന്ന് കണ്ടു വരുന്ന ഒരു കാര്യമാണ് ചെരിച്ചു വർക്കാതെ അവ ഫ്ലാറ്റ് ആയി വാർത്തെടുത്തതിന് ശേഷം ട്രെസ്സ് വർക്ക് ചെയ്യുകയാണ്. അങ്ങനെ ചെയ്‌താൽ സ്റ്റോറേജ് സ്പേസ് ഇണ്ടാകും പൈസ ലാഭിക്കാം എന്നെല്ലാം പറഞ്ഞുകൊണ്ടാണ് ഇങ്ങനെ ചയ്യുന്നതു. എന്നാൽ ഇത് ഭാവിയിൽ പക്ഷികളുടേം മറ്റു ജീവികളുടേം താവളമായി മാറുകയാണ് ചെയ്യുന്നത്.
അതുപോലെ തന്നെ ഇലെക്ട്രിക്കൽ, പ്ലംബിങ് എന്നിവ ചെയുമ്പോൾ നല്ലപോലെ ശ്രദ്ധിക്കണം കാരണം നമുക്കു ഈ വിഭാഗത്തെ കുറിച്ച് വലിയ അറിവുകൾ ഒന്നും ഇണ്ടാകില്ല. അപ്പോൾ അങ്ങനെ ഉള്ള ഇടങ്ങളിൽ ആണ് കൂടുതൽ പൈസ ചെലവ് വരുന്നത്. പ്ലഗ് പോയിൻറ് കൂടുന്നതിനനുസരിച്ചു വീട്ടിൽ ത്രീഫേസ് കണക്ഷൻ എടുക്കേണ്ടതായി വരും.
സിറ്റ് ഔട്ടിൽ നീളൻ പടികൾ വന്നാൽ വീടിന്റെ ഭംഗി കൂടുമെന്നു കരുതുന്നവർ നമ്മുടെ ഇടയിലുണ്ട്. എന്നാൽ അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ ബഡ്ജറ്റിൽ വലിയ മാറ്റം വരും.

ഇതെല്ലം കണക്കാക്കികൊണ്ട് വേണം നമ്മൾ ഒരു വീട് പണിയുവാനായിട്ട്.

Please follow and like us:
  • 188
  • 0