- November 11, 2024
- -
വാസ്തു പ്രശ്നങ്ങളില്ലാത്ത വീട്ടിൽ ഐശ്വര്യവും ഭാഗ്യവും
വാസ്തു ശാസ്ത്ര പ്രകാരമുള്ള ചില കാര്യങ്ങൾ നമ്മൾ അറിഞ്ഞിരുന്നാൽ വാസ്തു ദോഷങ്ങൾ സ്വയം തിരിച്ചറിഞ്ഞു ഒഴിവാക്കാൻ സാധിക്കും.
വീടുകളുടെ നിർമ്മാണവും താമസവുമായി ബന്ധപ്പെട്ടു ധാരാളം വിശ്വാസങ്ങൾ നിലവിലുണ്ട്. ചിലർ വിശ്വസിക്കുന്നു എന്നാൽ മറ്റു ചിലർക്കു വിശ്വാസവുമില്ല.
തെക്കോട്ടോ പടിഞ്ഞാറു ദിശയിലേക്കോ ദര്ശനമുള്ള വീടുകളേക്കാൾ താമസത്തിനു അഭികാമ്യം കിഴക്കോട്ടോ വടക്കോട്ടോ ദര്ശനമുള്ള വീടാണ്. സ്ഥലം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിലും ഭൂമിയുടെ കിടപ്പു ഏതു ദിക്കിലേക്ക് അഭിമുഖമാണ് എന്നത് പ്രധാനമാണ്.
ചതുരാകൃതിയിൽ അല്ലെങ്കിൽ ദീർഘ ചതുരാകൃതിയിലുള്ള ഭൂമിയാണ് വീട് നിർമ്മാണത്തിന് അഭികാമ്യം. അതിൽ തന്നെ തുല്യ നീളമുള്ള വീതിയുള്ള ഭൂമിയാണ് വീടിനു കൂടുതൽ അനുയോജ്യം. വൃത്തം, ത്രികോണം തുടങ്ങി മറ്റു ആകൃതിയിലുള്ള ഭൂമി ഉചിതമല്ല വീട് വയ്ക്കാൻ. അതായത് വടക്കു, കിഴക്കു, തെക്കു. പടിഞ്ഞാറ് എന്നീ മുലകളിലേക്ക് ഓരോ കോണുകൾ ഉണ്ടാകണം എന്നതാണ് വാസ്തു ശാസ്ത്രം പറയുന്നത്.
വാസ്തുശാസ്ത്രത്തിൽ ഗോമുഖി, സിംഹമുഖി എന്നീ രൂപങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. മുൻവശത്തെ ഇടുങ്ങിയതും പിന്നിൽ വീതിയുള്ളതുമായ പ്ലോട്ടാണ് ഗോമുഖി എന്ന് പറയുന്നത്. മുൻവശത്തോ പ്രവേശന കവാടത്തിലോ വീതിയുള്ളതും പിന്നിൽ ഇടുങ്ങിയതുമായ ഭൂമിയെ സിംഹമുഖി എന്ന് വിളിക്കുന്നു. താമസത്തിനായി ഗോമുഖിയും വാണിജ്യാവശ്യങ്ങൾക്കായി സിംഹമുഖിയുമാണ് ഉചിതം.
അകത്തളത്തിൽ പെയിന്റിങ്ങിലും ചിലകാര്യങ്ങൾ ശ്രദ്ധിക്കണം. ഇരുണ്ട നിറങ്ങൾ വീടിനകത്തളത് ഉപയോഗിക്കാത്തതാണ് നല്ലതു. അവ നമുക്ക് നെഗറ്റീവ് എനെർജിയെ കൊണ്ട് വരും. എന്നാൽ ഇളം നിറങ്ങൾ ഉപയോഗിക്കുന്നത് വഴി അകത്തളം പോസിറ്റീവ് കൊണ്ട് നിറയും.
കിടപ്പുമുറികളിൽ തലവച്ചുകിടക്കേണ്ടത് തെക്കോട്ടോ കിഴക്കോട്ടോ ആയിരിക്കണം. ഇതിനനുസരിച്ചാകണം കട്ടിലിന്റെ സ്ഥാനം. ഡൈനിങ്ങ് റൂമിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായിവേണം ഡൈനിങ്ങ് ടേബിൾ ഇടുവാൻ.
ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യം കൊണ്ട് വരാം.
- 77
- 0