- November 9, 2024
- -
ചുറ്റുമതിലിനും ഗേറ്റിനും വാസ്തു നോക്കണമോ ?
ഓരോ ഭൂമിയുടെയും ഘടനയ്ക്കനുസരിച്ചാണ് അവിടെ നിർമ്മിക്കുന്ന വീടുകളുടെ വാസ്തു നിർണയിക്കപ്പെടുന്നത്. ഒരു വീട് വച്ച് കഴിഞ്ഞാൽ അതിന് ഒരു ചുറ്റുമതിലും ഗേറ്റും നിർബന്ധമാണ് നമ്മൾ മലയാളികൾക്ക്. എന്നാൽ ഗേറ്റ് വയ്ക്കുമ്പോൾ വാസ്തു കൂടി നോക്കിയിട്ട് ചെയ്യുന്നതായിരിക്കും ഉചിതം. വാസ്തു നോക്കുന്നത് പൊതുവെ പോസിറ്റീവ് എനർജിയുടെ ഭാഗമായാണ്. ശാസ്ത്രവും വിശ്വാസവും ഒരുപോലെ സംഗമിക്കുന്നതാണ് വാസ്തു ശാസ്ത്രം.
വീടിന്റെ മുൻവാതിൽ അകത്തളവും എക്സ്റ്റീരിയറും വേർതിരിക്കുന്നു. അതോടൊപ്പം അകത്തേക്കും പുറത്തേക്കുമുള്ള ഊർജ പ്രവാഹം സുഗമമാക്കുന്നു. സമാനമായ കാര്യങ്ങളാണ് ഗേറ്റും ചെയ്യുന്നത്. അതിരിടുന്ന ഒപ്പം ആവശ്യമില്ലാത്തതിനെ വിലക്കുന്നു. അതുകൊണ്ടാണ് ഗേറ്റ് വയ്ക്കുമ്പോൾ വാസ്തു നോക്കണമെന്ന് പറയുന്നത്.
വാസ്തു ശാസ്ത്ര പ്രകാരം ഓരോ വീടിനും ആ വീട് നിൽക്കുന്ന ഭൂമിക്കും ആത്മാവും ജീവനുമുണ്ടെന്നും വിധിപ്രകാരം വസ്തുവിൽ നിർമ്മാണം നടത്തിയാൽ ആ വീടിനും അവിടെത്തെ ആൾക്കാർക്കും ഐശ്വര്യം
നിറഞ്ഞതും സമാധാനവുമായ ജീവിതം ലഭിക്കും എന്നാണ് വിശ്വാസം.
ചുറ്റുമതിൽ തെക്കു പടിഞ്ഞാറു വശങ്ങളിൽ ഉയരം കൂട്ടിയും കാണാം കൂട്ടിയും വേണം പണിയാൻ. തെക്കു പടിഞ്ഞാറു വശങ്ങളിൽ നിന്നും വരുന്ന വെയിലിനെ പ്രതിരോധിക്കാനാണ് ഇത്. ചുറ്റുമതിൽ പണി ആരംഭിക്കുന്നതും തെക്കു പടിഞ്ഞാറു ദിശയിൽ നിന്നും ആയിരിക്കുന്നതാണ് ഉചിതം. തെക്കു വശത്തും തീർത്തും മൂലയ്ക്കും ഗേറ്റിനു സ്ഥാനം നൽകരുത്. ഗേറ്റ് ഉള്ളിലേക്ക് തുറക്കും വിധം വേണം സ്ഥാപിക്കാൻ. തുറക്കുമ്പോൾ ക്ലോക്ക് വൈസ് ദിശയിൽ വേണം ഗേറ്റ് തിരിയാൻ. ഗേറ്റ് തുറക്കുമ്പോളും അടയ്ക്കുമ്പോളും ശബ്ദം ഉണ്ടാകരുത്.
വീടിനെ മറയ്ക്കുംവിധം മതിൽ പണിയരുത്. അത് പോസിറ്റീവ് എനർജി തടുക്കുന്നതാണ്.
- 82
- 0