magnetic track lights

ലൈറ്റിങ്ങിലെ പുതിയ ട്രെൻഡാണ് ട്രാക് ലൈറ്റിങ്

നല്ല ഇന്റീരിയർ എന്താണെന്നറിയാൻ ലൈറ്റിംഗ് എന്താണെന്നറിയണം.

ഒരു ട്രക്കും അതിൽ പല ലിഹ്റ് ഫിക്സ്ചറുകളും ചേർന്നതാണ് ഈ ലൈറ്റിങ്. ഫിക്സ്ചറുകൾ ട്രാക്കിലേക്ക് മാഗ്നെറ്റ് ഉപയോഗിച്ചു എളുപ്പം വയ്ക്കാൻ സാധിക്കുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത. ഇതിലുള്ള ലൈറ്റുകൾ ആവശ്യാനുസരണം നീക്കാനും എടുത്തുമാറ്റി ഇഷ്ടാനുസരണം വയ്ക്കാനും സാധിക്കുന്നു. മാഗ്‌നെറ്റിക് ട്രക്കുകൾ തമ്മിൽ ബന്ധിപ്പിച്ചു ചതുരം, L, U, വൃത്തം, ഓവൽ എന്നീ പല ആകൃതികൾ ഉണ്ടാക്കാൻ സാധിക്കും. രണ്ട് മീറ്റർ നീളത്തിലാണ് ട്രാക്ക് വരുന്നത്. കണക്റ്ററുകൾ ഉപയോഗിച്ചു നീളം കൂട്ടിയും കുറച്ചും നൽകാം.

മാഗ്നെറ്റിക് ലൈറ്റ് വീടുകളിലേക്ക് വളരെ അനുയോജ്യമാണ്. വീട്ടിൽ എവിടെ വേണമെങ്കിലും വ്യത്യസ്തമായ ഡിസൈൻ പാറ്റേർണികളിൽ നൽകാൻ സാധിക്കും. ഇന്റീരിയറിന് മോഡേൺ, സ്റ്റൈലിഷ് ലുക്ക് നൽകാൻ ഇത് സഹായിക്കും.

മാഗ്നെറ്റിക് റെയിൽ, മാഗ്നെറ്റിക് ലൈറ്റിങ് ഫിക്സ്ചർ ആക്‌സെസ്സറികൾ എന്നിവയാണ് ഇതിനായി വേണ്ടത്. സർഫസ്, റിസസ്ഡ്, കർവ്ഡ്, എന്നിങ്ങനെ മൂന്നു രീതിയിൽ മാഗ്നെറ്റിക് റെയിൽ ലഭിക്കും. ഫോൾസ് സീലിംഗ് ഉള്ളയിടത്തു റിസസ്ഡ് നൽകാം. അല്ലാത്തയിടങ്ങളിൽ സർഫസ് നൽകാവുന്നതാണ്. ഫിക്സ്ചറുകളുടെ എണ്ണവും ട്രാക്കിന്റെ നീളവുമനുസരിച്ചാണ് വില വരുന്നത്. സാധാരണ ലൈറ്റിങ്ങിനെ അപേക്ഷിച്ചു ഇതിന് ചെലവ് കൂടുതലാണ്.

Please follow and like us:
  • 63
  • 0