balcony design ideas

ബാൽക്കണി കൂടുതൽ ഭംഗിയാക്കാം, നോക്കാം ചില വിദ്യകൾ

വീടിന്റെ അകത്തളം ഭംഗിയാക്കാൻ ശ്രമിക്കുന്നപോലെ അത്ര പ്രാധാന്യം ബാൽക്കണി അലങ്കരിക്കുന്നതിൽ കാണിക്കാറില്ല. സാധാരണ ആയി ഒരു കസേരയും ചെറിയൊരു ടീ പോയും ആകും ബാൽക്കണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാക. എന്നാൽ ഒന്ന് മനസുവച്ചാൽ വീട്ടിലെ തന്നെ ഏറ്റവും ആകർഷകമായ ഒരിടമാക്കി ബാൽക്കണിയെ മാറ്റാനാകും.

ബാൽക്കണിയിലേക്കു തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ അധികം സ്ഥലം കവർന്നെടുക്കുന്നവ ആകാതെ ശ്രദ്ധിക്കണം. കാഴ്ച്ചക്ക് വ്യത്യസ്തമായവ ഫര്ണിച്ചറുകളാണ് നല്ലതു. ഇവയ്ക്ക് പുറമെ ഇല ചെടികൾ കൂടി ബാൽക്കണിയുടെ ഏതെങ്കില്മൊക്കെ ഭഗത് വച്ച് കഴിഞ്ഞാൽ അത് ബാൽക്കണിയുടെ ലുക്ക് തന്നെ മാറി കിട്ടും കൂടാതെ ഒരു പോസിറ്റീവ് എനർജി ലഭിക്കുകയും ചെയ്യും.

ബാൽക്കണി പെയിൻറ് ചെയ്യുമ്പോൾ ഇളം നിറം ഉപയോഗിക്കുന്നതാണ് ഉചിതം. അതിനു ശേഷം വർണ്ണവൈവിധ്യം നിറഞ്ഞ അലങ്കാര വസ്തുക്കൾ കൊണ്ട് അവിടം മനോഹരമാക്കാം. ചെറിയ ചെറിയ ഷോ പീസുകളോ, വിവിധ നിറങ്ങളിൽ പെയിൻറ് ചെയ്ത ചെടി ചട്ടികളോ, മറ്റും വച്ച് അവിടെ അലങ്കരിക്കാം. അല്ലെങ്കിൽ പ്രകൃതിയോട് കൂടുതൽ ഇണങ്ങി നിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്നതരത്തിലും ബാൽക്കണി ഒരുക്കാനായി നമുക്ക് അവിടെ മുളയിലും മറ്റും തീർത്ത കസേരയും ടേബിളും എല്ലാം ഉപയോഗിക്കാവുന്നതാണ്.

അതുപോലെതന്നെ വെർട്ടിക്കൽ ഗാർഡൻ എന്ന ഐഡിയ ബാൽക്കണിയിൽ കൊണ്ടുവരാൻ ശ്രമിച്ചാൽ അവിടെ വളരെ മനോഹരമായിരിക്കും. കൂടാതെ പച്ചപ്പുകൊണ്ട് അവിടെ നിറയ്ക്കാനും സാധിക്കും. ഭിത്തിയുടെ വലുപ്പത്തിനനുസരിച് അതിൽ ചേർത്ത് വയ്ക്കാവുന്ന തരം പൊട്ട് ഹോൾഡറുകൾ സ്ഥാപിച്ചു അതിൽ ചെടിച്ചട്ടികൾ വളരെ മനോഹരമായി അടുക്കി വയ്ക്കാം. കൂടാതെ ഹാങ്ങിങ് പ്ലാൻറ്സും നമുക്ക് ബാൽക്കണിയിൽ ചെയ്യാവുന്നതാണ്.

വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നിക്കാൻ ബാൽക്കണിയുടെ ഫ്ളോറിങ് ഒരുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കൊടുക്കാം. വുഡൻ പാനെലിങ്ങോ ആർട്ടിഫിഷ്യൽ ഗ്രസ്സോ വച്ച് അവിടെ വ്യത്യസ്തമാകം. ബാൽക്കണിയിൽ ഉപയോഗിക്കുന്ന ഫർണിച്ചറുകളും അലങ്കാര വസ്തുക്കളും ഫ്ലോറിങ്ങിനോട് യോചിച്ചു പോകുന്നതായാൽ ബാൽക്കണിയുടെ ഭംഗി ഇരട്ടിയാക്കും .

Please follow and like us:
  • 452
  • 0