- June 9, 2023
- -
സ്വീകരണ മുറിക്കു അഴക് കൂട്ടാം
വീട്ടിലെ ഏറ്റവും പ്രധാന മുറികളിൽ ഒന്നാണ് സ്വീകരണമുറി. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ നമ്മൾ തിരഞ്ഞെടുക്കുന്ന മുറി ഇതാണ്. സ്വീകരണ മുറിയുടെ സൗകര്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കാറുണ്ടെങ്കിലും അതിന്റെ അലങ്കാര പണികൾക്ക് അധികം ശ്രദ്ധ കൊടുക്കാറില്ല. സ്വീകരണ മുറിയുടെ സൗകര്യം പോലെത്തന്നെ പ്രധാനമാണ് വ്യത്യസ്തത തോന്നിപ്പിക്കുന്ന അലങ്കാരങ്ങളും.
ചുമരിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രവണത വീടും തിരിച്ചെത്തിയിട്ടുണ്ട്. വീടിന് തനതായ ഭംഗി നൽകാൻ ഇത് സഹായിക്കും.
മുറി ചെറുതാണെങ്കിൽ വലുപ്പം തോന്നിപ്പിക്കാൻ കണ്ണാടികൾ സ്ഥാപിക്കുന്നത് സഹായിക്കും. പഴയതും വിരസവുമായ സാധാരണ കണ്ണാടികൾക്കു പകരം ആകർഷകമായ പുറം ചട്ടയോടുകൂടിയ തെളിഞ്ഞ നിറമുള്ള കണ്ണാടികൾ തിരഞ്ഞെടുക്കാം. പഴയ കണ്ണാടികൾ വീട്ടിൽ ഉണ്ടെങ്കിൽ അതിനു ഇഷ്ട്ടമുള്ള നിറം നൽകി ഉപയോഗിക്കുകയും ചെയ്യാം.
സ്വീകരണമുറിയെ പരിപൂർണ്ണമായി പരിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും ഒരു കൽഭിത്തി സ്ഥാപിക്കണം. മുറിക്കു പൂർണ്ണമായും പഴമയുടെയും ഗ്രാമീണതയുടേയും ഭാവം നൽകുന്നതിന് പുറമെ നിങ്ങൾക്ക് ആസ്വാദ്യകരമായ അന്തരീകഷവും നൽകും.
തെളിഞ്ഞ നിറങ്ങൾ പൂർണ്ണമായും ഒഴിവാക്കരുത്. മുറികളിൽ സുഖകരമായ അന്തരീക്ഷം നിലനിർത്താൻ തെളിഞ്ഞ നിറങ്ങൾ സഹായിക്കും. സ്വീകരണമുറിക്ക് തെളിച്ചമുള്ള നിറങ്ങൾ നൽകുകയും അതിനിണങ്ങുന്ന അലങ്കാരങ്ങൾ തിരഞ്ഞെടുക്കുകയും ചെയുന്നത് സ്വീകരണമുറിയെ കൂടുതൽ ഭംഗിയാക്കാൻ സഹായിക്കും. നിറങ്ങൾ നമ്മുടെ സ്വീകരണമുറിയുടെ അഴകിനെ കൂടും എന്നതിൽ ഒരു സംശയവും വേണ്ട. മുറിയുടെ ഫ്ലോർ അലങ്കാരത്തിന്റെ കാര്യത്തിലും ഒട്ടും കുറയ്‌ക്കേണ്ട. തിരഞ്ഞെടുക്കുന്ന പരവതാനികളും അത്തരത്തിൽ ഒന്നാകണം.
- 272
- 0