kerala house wood work

ഗവ. ഡീപ്പോയിൽ നിന്നും മര തടി വാങ്ങാം

തടി വാങ്ങി അറപ്പിച്ചെടുത്തു വാതിലും ജനലും നിർമ്മിക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം. മൂപ്പെത്തിയതും കെടില്ലാത്തതുമായ നല്ല തടി തന്നെ തിരഞ്ഞെടുക്കാം. കൂടാതെ നല്ലൊരു തുക തന്നെ ലാഭിക്കുകയും ചെയ്യാം.
വീടുപണിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഗവ. ഡീപ്പോകളിൽ നിന്ന് നേരിട്ട് തടി വാങ്ങാനാകും. ആദ്യം ഉണ്ടായിരുന്നതിനേക്കാളും ലളിതമായ നടപടിക്രമങ്ങളാണ് ഇപ്പോഴുള്ളത്. റീടൈൽ ആയും ഓൺലൈൻ ലേലം വഴിയും തടി വാങ്ങാനാകും.
വനം വകുപ്പിന്റെ കീഴിലുള്ള തടി ഡീപ്പോകളിൽ നേരിട്ടെത്തി തടി വാങ്ങാനുള്ള സൗകര്യമാണ് റീടൈൽ വഴി ലഭിക്കുക. ഒരു തടി മാത്രമായി വാങ്ങാനും സാധിക്കും എന്നതാണ് പ്രത്യേകത. ബിൽഡിംഗ് പെര്മിറ്റ്, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവയുമായി തടി ഡീപ്പോയിൽ എത്തണം. തെക്കന് പ്രധാനമായും ലഭിക്കുക. രണ്ട്, മൂന്ന്, നാല് ക്ലാസ്സ് വിഭാഗത്തിലെ തടികളാണ് ഇങ്ങനെ വാങ്ങാൻ കിട്ടുന്നത്. റീറ്റെയ്ൽ വഴി ഒരാൾക്ക് 175 ക്യൂബിക് അടി തടി വരെ വാങ്ങാൻ സാധിക്കും.
ഓൺലൈൻ ലേലം വഴി തടി വാങ്ങാൻ വനം വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി www.forest.gov.in എന്ന വെബ്സൈറ്റിൽ E-AUCTION എന്നതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകണം. മാസത്തിൽ ഒന്നോ രണ്ടോ തവണ ലേലം ഉണ്ടാകും. ഇതിലൂടെ ഒരാൾക്ക് 280 ക്യൂബിക് അടി വരെ തടി വാങ്ങാം. വണ്ണം അനുസരിച്ച് ഒന്ന് രണ്ട് മൂന്ന് നാല് ഗ്രേഡിലുള്ള തടികൾ പ്രത്യേകമായിട്ടായിരിക്കും ലേലം ചെയ്യുക.

Please follow and like us:
  • 632
  • 0